സംവാദം:ജി.എച്ച്.എസ്. കരുനാഗപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് സ്കൂളിനെ ശ്രദ്ധേയമാക്കുന്നു എന്നു വിചാരിക്കുന്നു. --Vssun 14:22, 14 ജനുവരി 2010 (UTC)

1916-നു മുമ്പ് കൊല്ലം ജില്ലയിൽ അധികം വിദ്യാലയങ്ങളില്ലായിരുന്നു എന്നാണോ? വാചകത്തിന്‌ തെളിവ് വേണം -- റസിമാൻ ടി വി 14:26, 14 ജനുവരി 2010 (UTC)

ഈ ലേഖനം സ്ക്കൂൾവിക്കിയിൽ ചേർക്കുന്നത് കൂടുതൽ ഉചിതമെന്ന് കരുതുന്നു.സ്ക്കൂൾവിക്കിയിൽ നിന്നെടുത്തതാണോ എന്നും സംശയം.സി.പി.എം ഭരണ സമിതിക്കു കീഴിലുള്ളതെന്നതൊഴിച്ച് മറ്റ് നോട്ടബിലിറ്റി ഒന്നും തന്നെയില്ല.ലേഖനം ഒഴിവാക്കേണ്ടതാണെന്ന് കരുതുന്നു.--Fotokannan 15:01, 23 ജൂൺ 2010 (UTC) സ്ക്കൂൾവിക്കിയിൽ നിന്നു ചൂണ്ടിയ ലേഖനം ഇവിടെ[1]--Fotokannan 15:18, 23 ജൂൺ 2010 (UTC)

സ്കൂൾവിക്കി, ജി.എഫ്.ഡി.എൽ. അനുമതി പ്രകാരം പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. അതുകൊണ്ട് അതിലെ ഉള്ളടക്കം അതേപടി പകർത്തുന്നതിൽ ഒരു തെറ്റുമില്ല. അക്കാരണം കൊണ്ട് മാത്രം ലേഖനം ഒഴിവാക്കാൻ സാധിക്കില്ല. കൂടാതെ 1916-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് എന്നത് ഇതിനെ ശ്രദ്ധേയമാക്കുന്നുവെന്നും കരുതുന്നു. --Vssun (സുനിൽ) 16:32, 23 ജൂൺ 2010 (UTC)
Yes check.svg ശ്രദ്ധേയത ഫലകം നീക്കി. --സിദ്ധാർത്ഥൻ 13:37, 10 നവംബർ 2010 (UTC)