സംവാദം:ജാവ (പ്രോഗ്രാമിങ് ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രോഗ്രാമിംഗ് ഭാഷയിൽ വ്യാകരണമുണ്ടോ? Syntax എന്നാൽ grammar അല്ല. പദവിന്യാസം മാത്രമല്ലേ? -- സിദ്ധാർത്ഥൻ 09:15, 3 ഓഗസ്റ്റ്‌ 2008 (UTC)

syntax എന്നതിനു തത്തുല്യപദമായി വ്യാകരണം എന്ന് പ്രയോഗിക്കാൻ പറ്റില്ല. syntax എന്നാൽ പദവിന്യാസം മാത്രമല്ലല്ലോ. ഒരു പ്രോഗ്രാമിങ്ങ് ഭാഷയിൽ variables, methods , parameters തുടങ്ങിയവയൊക്കെ എങ്ങനെ വ്യക്തമായും കൃത്യമായും ഉപയോഗിക്കണമെന്നും പറയുന്നതല്ലേ syntax. വ്യാകരണം എന്നതിനേക്കാൾ ശരി എഴുത്തുരീതി എന്ന പദത്തിനാണെന്നു തോന്നുന്നു.--Anoopan| അനൂപൻ 09:37, 3 ഓഗസ്റ്റ്‌ 2008 (UTC)

അതെ sytax എന്നാൽ grammar അല്ല. syntax എന്ന് പറയുന്നത് പ്രോഗ്രാം കോഡിൽ അക്ഷരങ്ങൾ വിതരണം ചെയ്യപ്പെടുന്ന രീതിയെയാണ്‌, grammer എന്നാൽ എങ്ങിനെയായിരിക്കണം ആ പ്രോഗ്രാമിംഗ് ലാഗ്വേജ് എന്നുമാണ്‌. അപ്പോൾ syntax ന്റെ മലയാളം എന്താണ്‌?? --ജുനൈദ് 09:47, 3 ഓഗസ്റ്റ്‌ 2008 (UTC) എഴുത്തുരീതി എന്നത് പറയാൻ ഒരു സുഖമില്ല, എഴുത്തുരീതി എന്ന് തന്നെയാക്കാം (തൽക്കാലം, മലയാളമറിയില്ലല്ലോ? എന്തുചെയ്യാം!!) --ജുനൈദ് 09:58, 3 ഓഗസ്റ്റ്‌ 2008 (UTC)

ലേഖനരീതിയെന്നോ എഴുത്തുരീതിയെന്നോ അല്ലങ്കിൽ സിന്റാക്സ് എന്നു തന്നെയോ ഉപയൊഗിക്കുന്നതാവും നല്ലത്--പ്രവീൺ:സംവാദം 09:59, 3 ഓഗസ്റ്റ്‌ 2008 (UTC)
syntax എന്നാൽ അനവ്യം എന്ന് മഷിത്തണ്ട്--Anoopan| അനൂപൻ 10:06, 3 ഓഗസ്റ്റ്‌ 2008 (UTC)
അന്വയം എന്നല്ലേ --ജുനൈദ് 10:13, 3 ഓഗസ്റ്റ്‌ 2008 (UTC)

സെർവ്‌ലറ്റ് എ.പി.ഐ. കോർ എ.പി.ഐയിൽ പെടുന്നതല്ലല്ലോ, അത് പുതിയൊരു താളിലോ ജാവ ഇ.ഇയെ കുറിച്ചുള്ള താളിലോ ചേർക്കുന്നതാവും നല്ലത്--പ്രവീൺ:സംവാദം 07:56, 4 ഓഗസ്റ്റ്‌ 2008 (UTC)


Object-orientedന്റെ മലയാളം[തിരുത്തുക]

ആരോടും ചോദിക്കാതെ തിരുത്തിയതിനു ക്ഷമിക്കുക. പക്ഷേ object എന്നാൽ മലയാളം വസ്തു ആണല്ലോ. വസ്തുത fact ആണ്‌. അപ്പോൾ object oriented വസ്തു-അധിഷ്ഠിതം. ഇങ്ങനെ ഓർത്താണ്‌ ഞാൻ തിരുത്തിയത്. വസ്തുത അധിഷ്ഠിതം എന്നു പറയുൻപോൾ അർത്ഥം മാറുമല്ലോ. ആൻ 05:54, 22 ഓഗസ്റ്റ്‌ 2008 (UTC)

ആദ്യമായി എഴുതിയ ലേഖനങ്ങളിലൊന്നാണിത്. ഒരു വാക്കും കിട്ടാതായപ്പോൾ വസ്തുതാധിഷ്ടിതം എന്നെഴുതിയെന്നേ ഉള്ളൂ. ഒബ്ജെക്റ്റ് ഓറിയന്റഡ് എന്നു പറയുമ്പോൾ ആൻ പറഞ്ഞതിനോട് യോജിക്കുന്നു. ഒബ്ജക്റ്റ് എന്നതിന്‌ വസ്തു എന്നതിനേക്കാൾ നല്ല മലയാളപദമില്ലേ? --Vssun 11:10, 22 ഓഗസ്റ്റ്‌ 2008 (UTC)

നല്ലത് ഒബ്ജക്റ്റ് ഓറിയന്റഡ് എന്നുതന്നെ ഉപയോഗിക്കുന്നതല്ലേ--പ്രവീൺ:സംവാദം 07:03, 23 ഓഗസ്റ്റ്‌ 2008 (UTC)

object oriented എന്നത് പേരല്ലല്ലോ, അതൊരു പ്രോഗ്രാമിങ്ങ് രീതി/അച്ചടക്കം ആണല്ലോ, വസ്തു-അധിഷ്ഠിതം എന്നുപയോഗിക്കുന്നതിനോട് യോജിക്കുന്നു --ജുനൈദ് 07:28, 23 ഓഗസ്റ്റ്‌ 2008 (UTC)
വസ്തുതാധിഷ്ഠിതം എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. --Anoopan| അനൂപൻ 16:54, 23 ഓഗസ്റ്റ്‌ 2008 (UTC)
ഒരു തീരുമാനം വേണ്ടേ ആൻ 10:12, 2 സെപ്റ്റംബർ 2008 (UTC)
തൽക്കാലത്തേക്ക് ഒബ്ജക്റ്റ് ഓറിയന്റഡ് എന്നാക്കി മാറ്റുന്നു. മലയാളനാമത്തിന്റെ കാര്യത്തിൽ തീരുമാനമാകുമ്പോൾ അത് ചേർക്കാം. --Vssun 07:04, 3 സെപ്റ്റംബർ 2008 (UTC)

പീർ റിവ്യൂ[തിരുത്തുക]

ഏതു ലേഖനവും തിരഞ്ഞെടുക്കുന്നതിനു മുൻപ് ഒരു പീർ റിവ്യൂ തീർച്ചയായും ചെയ്തിരിക്കണം. അതിനായി ഒരു സമിതി ഉണ്ടാക്കിയാലും വേണ്ടില്ല. ജോർജ്ജ് കുട്ടി, പ്രവീൺ, അനൂപൻ, ഷിജു, വി.സുനിൽ എന്നിവരെ ഞാൻ അതിലേക്ക് നിർദ്ദേശിക്കുന്നു., --ചള്ളിയാൻ ♫ ♫ 13:35, 2 സെപ്റ്റംബർ 2008 (UTC)

റിവ്യൂ ആരംഭിക്കുന്നു. --Vssun 07:04, 3 സെപ്റ്റംബർ 2008 (UTC)

platform independence[തിരുത്തുക]

platform independence നു തുല്യമായി അടിത്തറസ്വാതന്ത്യം എന്നുപയോഗിക്കാമോ? --Vssun 07:18, 3 സെപ്റ്റംബർ 2008 (UTC)
പണിത്തറ, പ്രവർത്തനമണ്ഡലം എന്നൊക്കെ ചിന്തിച്ചതാണ്‌ ഒടുവിൽ പ്ലാറ്റ്ഫോമായിരിക്കും നല്ലതെന്ന് വിചാരിച്ചു. പ്രോഗ്രാമിങ് എന്താണെന്ന് അറിയില്ലാത്തവർക്ക് ഈ താൾ എങ്ങിനെ അനുഭവപ്പെടും?? ലളിതമാണോ?? [ഞാനൊരു പ്രോഗ്രാമറല്ല, ആർക്കോ വേണ്ടി ഞാൻ കോഡ് കോപ്പിയടിപ്പിക്കുകയാണ്‌ :-(]--പ്രവീൺ:സംവാദം 07:40, 3 സെപ്റ്റംബർ 2008 (UTC)
അടിത്തറ സ്വാതന്ത്ര്യം എന്നത് platform independence എന്ന വാക്കു നൽകുന്ന എല്ലാ അർത്ഥവും ദ്യോതിപ്പിക്കുമോ എന്നുറപ്പില്ല--Anoopan| അനൂപൻ 07:52, 3 സെപ്റ്റംബർ 2008 (UTC)

Foundation= അടിത്തറ...Platform,Stage= വേദി --117.196.135.225 16:02, 3 സെപ്റ്റംബർ 2008 (UTC)

പ്രോഗ്രാമിങ് എന്ന സെക്ഷൻ അത്ര ഗഹനീയമല്ല. അതിനെ കുറേക്കൂടി ലളിതമാക്കാൻ ശ്രമിക്കണം. --Vssun 11:57, 4 സെപ്റ്റംബർ 2008 (UTC)

ജാവ[തിരുത്തുക]

തലക്കെട്ടിലെ ജാവാ എന്ന വാക്കിൽ അവസാനമുള്ള ആകാരം നീക്കം ചെയ്യാവുന്നതാണ്‌. --Vssun 07:42, 3 സെപ്റ്റംബർ 2008 (UTC)

Yes check.svg ചെയ്തു കഴിഞ്ഞു, പിന്നെ ഈ താളിൽ ഇവിടൊക്കെയോ ചെറിയ ചെറിയ ആവർത്തനമുണ്ട്, അതും കൂടി ആരെങ്കിലും ഫിക്സ് ചെയ്യുക--പ്രവീൺ:സംവാദം 07:59, 3 സെപ്റ്റംബർ 2008 (UTC)

സം‌വേദനം/സം‌വദനം[തിരുത്തുക]

സം‌വേദനമാണോ സം‌വദനമാണോ ശരി? --Vssun 06:04, 4 സെപ്റ്റംബർ 2008 (UTC)

Interactive ആണത്..

ക്ലിഷ്ടം[തിരുത്തുക]

ക്ലിപ്തമാണോ ഉദ്ദേശിച്ചത്? --Vssun 06:07, 4 സെപ്റ്റംബർ 2008 (UTC)

Optimised എന്നാണ്‌ ഉദ്ദേശിച്ചത്. രണ്ടിനും നിഘണ്ടു നോക്കീട്ടില്ല--പ്രവീൺ:സംവാദം 06:11, 4 സെപ്റ്റംബർ 2008 (UTC)

ക്ലിഷ്ടത്തിനു ക്ലേശകരമായ്ത് എന്നാണ്‌ കൈയ്യിൽ കിട്ടിയ ഒരു മലയാളം നിഘണ്ടു അർത്ഥം പറയുന്നത് :-(--പ്രവീൺ:സംവാദം 05:20, 5 സെപ്റ്റംബർ 2008 (UTC)

പശ്ചാത്തലം[തിരുത്തുക]

ഇതില്പ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യക്തമല്ലല്ലോ, മാത്രവുമല്ല വസ്തുതാപരമായി തെറ്റാണെന്നാണ്‌ ഒറ്റവായനയ്ക്കു തോന്നിയത്. --ജേക്കബ് 22:17, 6 സെപ്റ്റംബർ 2008 (UTC)

ഇലക്റ്റ്രോണിക് ഉപകരണങ്ങൾക്കായി പോയിന്റേഴ്സ് ഒക്കെ കൊണ്ട് മെമ്മറി അലോക്കേഷൻ ഒപ്റ്റിമൈസ് ചെയ്ത പ്രോഗ്രാമുകൾ ഹാഡ്വെയർ ഇൻഡിപെൻഡന്റ് അല്ലല്ലോ.. വസ്തുതാപരമഅയി തെറ്റുണ്ടെന്നു തോന്നുന്നില്ല. --പ്രവീൺ:സം‌വാദം 06:42, 8 സെപ്റ്റംബർ 2008 (UTC)

ഒരു മാറ്റം[തിരുത്തുക]

  1. 1 45 ലക്ഷം ആളുകൾ ജാവ പഠിക്കുകയോ പ്രോഗ്രാമിങിനായി ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്. 25 ലക്ഷം ഉപകരണങ്ങളിൽ ഇന്ന് ജാവ ഉപയോഗിക്കപ്പെടുന്നു.

25 ലക്ഷം അല്ല - 2.5 ബില്ല്യൺ ആണ്‌ 2005 Java technology celebrates its 10th birthday Approximately 4.5 million developers use Java technology Over 2.5 billion Java technology-enabled devices are available java.com bundles the Google Toolbar with the JRE download


2005 ആയപ്പോഴേക്കും, 250 കോടിയോളം ഉപകരണങ്ങളിൽ ജാവ ഉപയോഗിക്കപ്പെടുകയും, 45 ലക്ഷം ആളുകൾ ജാവ പഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നു മാറ്റിക്കൂടേ?


നിവൃത്തിയുണ്ടെങ്കിൽ മില്യൻ, ബില്യൻ, തുടങ്ങിയവ വിക്കിപീഡിയയിൽ ഉപയോഗിക്കാതിരിക്കുകയാണു നല്ലതു. ലക്ഷവും,കോടിയും ഒക്കെയാണു നമ്മൾക്കു പെട്ടന്നു മനസ്സിലാവുക. ലക്ഷം/കോടി/ അതുമല്ലെങ്കിൽ സൈന്റിഫിക്ക് നൊട്ടേഷൻ (ഉദാ: 50X1015) ഉപയോഗിക്കുന്നതാണു നല്ലത്. നമുക്ക് ഇതു വേണമെങ്കിൽ ശൈലീപുസ്തകത്തിൽ ചെർക്കാം.--Shiju Alex|ഷിജു അലക്സ് 16:25, 13 സെപ്റ്റംബർ 2008 (UTC)


വസ്തുതാ അധിഷ്ഠിത == object oriented എന്നൊരു തീരുമാനം/സമവായം ആയിരുന്നോ എപ്പോഴെങ്കിലും ?? ---ദീപു [deepu] 04:00, 14 ഡിസംബർ 2009 (UTC)
മുകളിൽ ഇതിനെക്കുറീച്ച് സംവാദം ഉണ്ടല്ലോ ദീപു. --Vssun 15:42, 14 ഡിസംബർ 2009 (UTC)

ശരിയാണോ?[തിരുത്തുക]

"കമ്പ്യൂട്ടറുകളിൽ തന്നെ സെർവറുകളിലും ക്ലൈന്റുകളിലും പ്രത്യേകം പ്രത്യേകം പ്രവർത്തിക്കാൻ പ്രാപ്തമായ പ്രോഗ്രാമുകൾ സൃഷ്ടിക്കാൻ ജാവ ഉപയോഗപ്പെടുത്താം." ഈ വാചകം തെറ്റിദ്ധാരണാജനകമല്ലേ? ദീപു [deepu] (സംവാദം) 11:12, 30 മാർച്ച് 2012 (UTC)