സംവാദം:ജാമിഅഃ നൂരിയ്യ അറബിക് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെ കണ്ട വിവരങ്ങൽ പ്രത്യേകം ലേഖനമാക്കുന്നു. ശ്രദ്ധേയതയുണ്ടെങ്കിൽ മാത്രം നിലനിർത്തുക --റസിമാൻ ടി വി 12:45, 27 ഒക്ടോബർ 2010 (UTC)

ശ്രദ്ധേയത ഉണ്ട്. കേരളത്തിലെ സമസ്ത വിഭാഗത്തിലെ നിരവധി പ്രാസംഗകരും പണ്ഡിതന്മാരും ഫൈസിയായി അറിയപ്പെടുന്നത് ഈ കലാലയത്തിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവരായിട്ടാണ്. പിന്നീട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിളർന്നതോടെയാണ് സഖാഫി ബിരുദക്കാർ കൂടുതലായി വളർന്നതും ഫൈസി ബിരുദക്കാർ കുറഞ്ഞുപോയതും.--വിചാരം 14:59, 27 ഒക്ടോബർ 2010 (UTC)
ആധികാരിക വിവരങ്ങൾ ചേർക്കാൻ താൽപ്പര്യപ്പെടുന്നു, അല്ലാത്തപക്ഷം നീക്കം ചെയ്യുവാനും നിർദേശിക്കുന്നു... --♔ കളരിക്കൻ ♔ | സംവാദം 15:10, 27 ഒക്ടോബർ 2010 (UTC)

ശ്രദ്ധേയതക്ക് കുറവില്ല. മൂന്നാം കക്ഷി അവലംബം വേണം ശ്രദ്ധേയത ഫലകം ഒഴിവാക്കി ആധികാരികത ഫലകം ചേർക്കുന്നു--Vssun (സുനിൽ) 16:14, 27 ഒക്ടോബർ 2010 (UTC)

ലേഖനത്തിൽ നൽകിയിരിക്കുന്ന http://darshanatv.net/contactus.php , http://www.meaengg.in എന്നീ കണ്ണികൾ അവലംബങ്ങളോ പുറം കണ്ണികളായി ചേർക്കപ്പെടാവുന്നതോ അല്ല, നീക്കം ചെയ്യുന്നു. --ജുനൈദ് | Junaid (സം‌വാദം) 08:19, 28 ഒക്ടോബർ 2010 (UTC)

തിരുത്തലുകളിൽ ആധികാരികതയും നിഷ്പക്ഷതയും അത്യാവശ്യം[തിരുത്തുക]

മുജാഹിദ് പ്രസ്ഥാനം നേതാവും മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ പ്രധാന പ്രഭാഷകനുമായ ഉമർ ഫൈസി(അബു ഉവൈസ്)... ഈ വ്യക്തി ഒരു സംഘടനയുടേയും പ്രമുഖ സ്ഥാനം അലംകരിക്കുന്ന വ്യക്തിയായോ മുഖ്യ കാര്യദർശിയായോ അറിയപ്പെടാത്തതിനാലും ഈ സ്ഥാപനം നടത്തുന്ന സുന്നികളുടെ വിരുദ്ധ ചേരിയായ മുജാഹിദിന്റെ നേതാവ്‌ എന്നെഴുതിക്കാണുന്നതിനാലും തിരുത്തൽ കുറിച്ച വ്യക്തി പക്ഷപാതപരമായി ആണ്‌ കൂട്ടിച്ചേർക്കൽ നടത്തിയത്‌ എന്ന് കാണാം. കൂടാതെ നൂരിഷ തരീക്കത്തുകാരനായ വടക്കെ ഇന്ത്യക്കാരനായിരുന്നു സ്ഥാപനത്തിനു തുടക്കം കുറിച്ചത്. പിന്നീട് അദ്ദേഹത്തെ സൂഫിസത്തിന്റെ പേരുപറഞ്ഞ് പുറത്താക്കുകയായിരിന്നു.... ഈ പരാമർശവും യാതൊരുവിധ ആധികാരികതയും കാത്തുസൂക്ഷിക്കതെയാണ്‌ എഴുതിയത്‌ എന്നു വളരെ വ്യക്തം. അതിനാൽ അത്തരം പരാമർശം ഒഴിവാക്കാന്നതിന്റെ അനിവാര്യത കാണുന്നു.ഒഴിവാക്കുന്നു (Usamuba 06:30, 19 ഡിസംബർ 2010 (UTC))