സംവാദം:ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെ നൽകിയിട്ടുള്ള ഉച്ചാരണം റെജെപ് തയിപ് എർദ്വാൻ എന്നാണ്. --Vssun (സുനിൽ) 17:43, 6 മാർച്ച് 2011 (UTC)

ചില മലയാള മാധ്യമങ്ങളിൽ കണ്ടതനുസരിച്ചാണ് ഞാൻ റജബ്‌ ത്വയ്യിബ്‌ ഉർദുഗാൻ എന്ന് ലേഖനത്തിൽ ചേർത്തത്. മുകളിൽ പറയുന്ന പോലെ റെജെപ് തയിപ് എർദ്വാൻ എങ്ങും മലയാളത്തിൽ എഴുതിക്കണ്ടതുമില്ല. പക്ഷേ കൂടുതൽ ശരി ഏതാണോ, അതാണ് വിക്കിയിൽ വരേണ്ടത് എന്ന കാര്യത്തിൽ എനിക്കും സംശയമില്ല. -- നിയാസ് അബ്ദുൽസലാം 05:48, 7 മാർച്ച് 2011 (UTC)
റജബ്‌ ത്വയ്യിബ്‌ എന്നവാക്ക് പൂർണ്ണമായും അറബിയാണ്. റജബ്‌ ത്വയ്യിബ്‌ ഉർദുഗാൻ എന്നത് തന്നെയാണ് ശരി. മലയാളത്തിൽ ഇസ്ലാമിക സാഹിത്യങ്ങളിലും മുസ്ലിം പത്രങ്ങളിലും പൊതു പ്രസിദ്ധീകരണങ്ങളിലുമെല്ലാം ദശകങ്ങളോളമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പ്രയോഗമാണിത്.ഇവിടെ നോക്കുക--സുഹൈറലി 13:07, 29 ജൂലൈ 2011 (UTC)