സംവാദം:ജമാഅത്തെ ഇസ്‌ലാമി കേരള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജമാഅത്തെ ഇസ്ലാമി കേരള ആണോ അതോ ജമാഅത്തെ ഇസ്ലാമി കേരളം ആണോ?--Shiju Alex 17:36, 25 ജൂലൈ 2007 (UTC)

കേരള ആണ് --സാജിദ് 18:51, 25 ജൂലൈ 2007 (UTC)

ലേഖനം നന്നായിട്ടുണ്ട്. ഏകദേശം പൂർണ്ണമാണെന്നു തോന്നുന്നു. അപൂർണ്ണം എന്ന റ്റാഗ് മാറ്റട്ടേ? Simynazareth 03:16, 26 ജൂലൈ 2007 (UTC)


കുറച്ചുകൂടിയുണ്ട്, എന്നാലും ടാഗ് മാറ്റാം --സാജിദ് 13:04, 26 ജൂലൈ 2007 (UTC)


ലേഖനം വിക്കിവൽകരിക്കുക എന്നത് എന്താണ്? --സാജിദ് 13:48, 4 ഓഗസ്റ്റ്‌ 2007 (UTC)

ചിട്ടവട്ടങ്ങൾക്കനുസരിച്ച് ക്രമീകരിക്കുക എന്നതാണ്‌ അർത്ഥം. കുറച്ചൊക്കെ ഞാൻ ശരിയാക്കയിരുന്നു. ഇനിയും (ഉദാ: റെഫറൻസ്) കൊടുത്തിരിക്കുന്നവ ശരിയാക്കാനുണ്ട്.--Vssun 17:21, 4 ഓഗസ്റ്റ്‌ 2007 (UTC)

വിക്കിവൽക്കരണം പൂർത്തിയാക്കിയിട്ടുണ്ട്.--Vssun 17:34, 4 ഓഗസ്റ്റ്‌ 2007 (UTC)

"അടിയന്തരാവസ്തക്കാലത്ത് മാപ്പ് എഴുതി നൽകി ജയിൽ മോചിതരായ ജമാഅത് പ്രവർത്തകർ ഒരുപാട് എതിർപ്പുകൾ ഇപ്പോഴും നേരടുന്നു." എന്താ സം‌ഭവം‌?—ഈ തിരുത്തൽ നടത്തിയത് 86.36.66.129 (സം‌വാദംസംഭാവനകൾ)

സകാത്ത് നിർബന്ധകർമ്മമാണെന്നുള്ളതിന്‌ അവലംബം ചോദിച്ചിരുന്നു. ഓർമ്മയിൽ നിന്ന് ഒരു ഹദീസ് എഴുതിയിട്ടിട്ടുണ്ട്. അൽ ഇസ്‌ലാമു അൻ തശ്‌ഹദ അൻ ലാ ഇലാഹ.......ഇനിസ്തത്വഅ്ത ഇലയ്ഹി സബീലാ എന്നതാണ്‌ ഹദീസ്. ഹദീസ് പുസ്തകവും നമ്പറും അറിയില്ല. ബുഖാരിയിൽ നിന്നാണെന്നാണ്‌ ഓർമ്മ. സർച്ച് ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ല. ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ എന്നിവയെപ്പറ്റിയെല്ലാം പറയുന്ന ഒരു വലിയ ഹദീസിന്റെ ഭാഗമാണെന്ന് തോന്നുന്നു. ആർക്കെങ്കിലും ഹദീസ് ഉറവിടം കണ്ടുപിടിച്ച് സഹായിക്കാമോ? -- റസിമാൻ ടി വി 12:50, 25 ജൂലൈ 2009 (UTC)

ജമാ അത്തിന്റെ വെബ്‌സൈറ്റുകൾ[തിരുത്തുക]

നിലവിലില്ലാത്തതും, ജമാ അത്തുമായി ബന്ധമില്ലാത്തതുമായ സൈറ്റുകളുൾ നീക്കം ചെയ്തിട്ടുണ്ട്. http://www.thafheem.info/ ഈ സൈറ്റും കാണുന്നില്ല. താൽക്കാലികമായ പ്രശ്നമല്ലെങ്കിൽ അതും നീക്കാവുന്നതാണ്. --Vssun 17:48, 25 ഓഗസ്റ്റ് 2009 (UTC)

http://www.thafheem.info/ ഇപ്പോൾ നിലവിലില്ല, അതിനു പകരം http://www.lalithasaram.net/ ലളിതസ്സാരം വെബ്സൈറ്റ് ചേർത്തിരിക്കുന്നു --117.204.92.31 08:40, 16 ഫെബ്രുവരി 2010 (UTC)

Vasun , രണ്ട് വെബ്സൈറ്റും (http://www.thafheem.info/, http://www.lalithasaram.net/ )നിലവിലുണ്ടല്ലോ Zuhairali 17:12, 24 നവംബർ 2010 (UTC) www.thafheem.info സൈറ്റ് ഇലവിലില്ല. നബീല്ല്

@സുഹൈറലി - സംഘടനയുമായി ബന്ധമുള്ള സൈറ്റാണെങ്കിൽ ചേർത്തോളൂ --Vssun (സുനിൽ) 11:30, 9 ഡിസംബർ 2010 (UTC)

ഫലകം[തിരുത്തുക]

ഈ ലേഖനത്തിന്റെ മുകള് ഭാഗത്ത് വേണ്ടത്ര സോഴ്സുകളില് നിന്നുള്ള അവലംബം കാണുന്നില്ലെന്ന് പറയുന്നു. ജമാഅത്തിന്റെ ഔദ്വേഗിക വെബ്സൈറ്റും സോഴ്സല്ലെ? ഇതിന്റെ മുഖ്യമായ അവലംഭം സൈറ്റ് തന്നെയാണെന്നാണ് മനസ്സിലാവുന്നത്. ആയതിനാല് ആഫലകത്തിന്റെ പ്രസക്തി?Zuhairali 17:13, 24 നവംബർ 2010 (UTC)

വിക്കിപീഡിയ:പരിശോധനായോഗ്യത ശ്രദ്ധിക്കുക. --Vssun (സുനിൽ) 17:03, 25 നവംബർ 2010 (UTC)

മൂന്ന് ലേഖനങ്ങളും ലയിപ്പിച്ചു കൂടെ..[തിരുത്തുക]

വിക്കി മലയാളത്തില് ഇപ്പോള് ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് മൂന്ന് ലേഖനങ്ങളാണ് കാണുന്നത്. 1. ജമാഅത്തെ ഇസ്ലാമി 2.ഇന്ത്യന് ജമാഅത്തെ ഇസ്ലാമി 3.ഈ ലേഖനം ഇതില് ആദ്യത്തെ രണ്ട് ലേഖനത്തിലും കാര്യമായ വിവരങ്ങളോ റഫറന്സുകളോ ഇല്ല. അതില് ഉള്ള പ്രധാന വിവരങ്ങള് ഈ ലേഖനത്തിലുണ്ട് താനും. ആയതിനാല് മറ്റു രണ്ട് ലേഖനങ്ങള് ജമാഅത്തെ ഇസ്ലാമി കേരള എന്ന ഈ വിപുലമായ ലേഖനത്തില് ലയിപ്പിക്കുന്നതല്ലെ സന്ദര്ശകര്ക്ക് കൂടുതല് സൌകര്യവും പ്രയോജനപ്രദവുമാവുക എന്നൊരഭിപ്രായമുണ്ട്.Zuhairali 05:04, 26 നവംബർ 2010 (UTC)

  • Symbol oppose vote.svg എതിർക്കുന്നു - ജമാ അത്തെ ഇസ്ലാമി എന്ന ലേഖനത്തിനാണ് പ്രസക്തി കൂടുതലുള്ളത്. എല്ലാ ലേഖനങ്ങളും അതിൽ ലയിപ്പിക്കുന്ന കാര്യം ചിന്തിക്കാവുന്നതാണ്. (കുറഞ്ഞ പക്ഷം 2+1->1 എന്നതിനെ) --Vssun (സുനിൽ) 14:43, 26 നവംബർ 2010 (UTC)
അതു വേണ്ട എന്നഭിപ്രായം. ഇവ മൂന്നും വെവ്വേറേ അല്ലേ?--പ്രവീൺ:സം‌വാദം 15:13, 26 നവംബർ 2010 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നുVssun ന്റെ അഭിപ്രായത്തോട് യോജിക്കുന്നു നിലവിലുള്ളതിനെ ജമാ അത്തെ ഇസ്ലാമി എന്ന പേരിലാക്കി നിലനിര്ത്തിയാലും മതി

ഒഴിവാക്കൽ[തിരുത്തുക]

ഈ തിരുത്ത് ആവശ്യമുള്ളതാണോ?--റോജി പാലാ 02:54, 29 ജൂലൈ 2011 (UTC)

ഈ ഉള്ളടക്കം അതേ രൂപത്തിൽ ജമാഅത്തെ ഇസ്‌ലാമി എന്ന ലേഖനത്തിൽ ഉണ്ട്. നന്ദി... ഇർഷാദ്|irshad 04:40, 29 ജൂലൈ 2011 (UTC)

ആവശ്യമായ അവലംബങ്ങൾ ചേർത്തു കഴിഞ്ഞു--സുഹൈറലി 09:26, 3 നവംബർ 2011 (UTC)

വെബ്സൈറ്റുകൾ[തിരുത്തുക]

ജമാഇത്തെ ഇസ്ലാമിയുടെ കീഴിലുള്ള നിരവധി വെബ്സൈറ്റുകളുടെ കണ്ണികൾ ഈ താളിൽ ചേർത്തിട്ടുണ്ട്. വിക്കിപീഡിയ മറ്റു സൈറ്റുകളിലേക്കുള്ള കണ്ണികളുടെ ശേഖരണിയല്ല. അതിനാൽ തന്നെ പ്രധാന സൈറ്റുകൾ മാത്രം പുറമെ നിന്നുള്ള കണ്ണികൾ എന്ന ഭാഗത്ത് നിലനിർത്തി ബാക്കിയുള്ളവ നീക്കം ചെയ്യാമെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 06:26, 5 ജൂലൈ 2012 (UTC)