സംവാദം:ജനഗണമന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനിതനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഇന്ത്യൻ ജനതയാണൊ, കോൺഗ്രസ് നേതാക്കളാണോ യഥാർഥത്തിൽ സ്വീകരിച്ചത്?--Anoop menon 14:48, 11 ഒക്ടോബർ 2009 (UTC)[മറുപടി]

ദേവനാഗരി ലിപി[തിരുത്തുക]

ജനഗണമന ദേവനാഗരി ലിപിയിൽ കൊടുക്കേണ്ട കാര്യമെന്താണു്? മലയാളം, പിന്നെ ഗാനത്തിന്റെ മൂലഭാഷയായ ബംഗാളി എന്നിവ മതിയാകും. ഇവിടെ ദേവനാഗിരിയുടെ പ്രസക്തി എന്താണു്? --ഷിജു അലക്സ് 11:18, 25 ജൂൺ 2010 (UTC)[മറുപടി]

ദേശീയഭാഷയായ ഹിന്ദിയുടെ ലിപി എന്നനിലയിൽ ചെറിയൊരു പ്രസക്തി ഇല്ലാതില്ല. "ദേശീയലിപി" എന്നൊന്നില്ലാത്തതിനാൽ വേണമെങ്കിൽ ഒഴിവാക്കാം --Naveen Sankar 11:24, 25 ജൂൺ 2010 (UTC)[മറുപടി]

ഹിന്ദി ദേശീയ ഭാഷ ആണെന്ന് നവീനോടു് ആരാ പറഞ്ഞതു്. ഔദ്യോഗികമായ തെളിവ് കാണിക്കാമോ?--ഷിജു അലക്സ് 11:37, 25 ജൂൺ 2010 (UTC)[മറുപടി]

അയ്യട!! ഹിന്ദി ദേശീയഭാഷ അല്ലേ?...!!! അല്ല എന്നുള്ളതിന്റെ തെളിവ് എനിക്കുകൂടി തരൂ.. പ്ലീസ്.. ഒരുപാട് ആവശ്യങ്ങളുണ്ട്.. എക്സൈറ്റ്മെന്റ്, എക്സൈറ്റ്മെന്റ്..--Naveen Sankar 11:43, 25 ജൂൺ 2010 (UTC)[മറുപടി]

ഹിന്ദി, ഇന്ത്യയുടെ ദേശീയ ഭാഷ അല്ല. ഇംഗ്ലീഷിനൊപ്പം കെന്ദ്ര സർക്കാറിന്റെ ഔദ്യോഗിക കാര്യങ്ങൾക്കു് ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷ (Ofiicial language) മാത്രമാണു്. ഇന്ത്യൻ ഭരണഘടനയിൽ ദേശീയ ഭാഷ (National Language) എന്നൊരു സംഗതി നിർ‌വചിച്ചിട്ടേ ഇല്ല. പക്ഷെ ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷ എന്ന തെറ്റു് വിദ്യാലങ്ങളിൽ അടക്കം നമ്മളെ പഠിപ്പിച്ചു് നമ്മൾ അത് ശരിയാണെന്ന് ധരിച്ചു് വച്ചിരിക്കുന്നു. --ഷിജു അലക്സ് 11:51, 25 ജൂൺ 2010 (UTC)[മറുപടി]

അംഗീകരിച്ചു. പക്ഷേ, തെളിവുതരൂ, തെളിവുതരൂ, citation needed, citation needed.:)--Naveen Sankar 11:56, 25 ജൂൺ 2010 (UTC)[മറുപടി]

ഇതു് മതിയാകും. ഗൂഗിൾ ഉപയോഗിച്ച് നോക്കൂ. ഇഷ്ടം പോലെ അവലംബം കിട്ടും.--ഷിജു അലക്സ് 12:05, 25 ജൂൺ 2010 (UTC)[മറുപടി]

ഓ.കേ. അപ്പോൾ തെളിവായി. ഇനി വാദം ഇങ്ങനെ മാറ്റാം - "ഇന്ത്യയുടെ ഔദ്യോഗികഭാഷയുടെ ലിപി എന്നരീതിയിൽ ഒരു പ്രസക്തി ഇല്ലാതില്ല." ഹി..ഹി..--Naveen Sankar 12:27, 25 ജൂൺ 2010 (UTC)[മറുപടി]

അതും തെറ്റാണു് നവീനെ. കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷയുടെ ലിപി എന്നാണെങ്കിൽ ഓക്കെ. അല്ലാതെ ഇന്ത്യക്ക് ഔദ്യോഗിക ഭാഷയും ഇല്ല. :) :) --ഷിജു അലക്സ് 13:55, 25 ജൂൺ 2010 (UTC)[മറുപടി]

നവീൻ അനാവശ്യമായി ലേഖനങ്ങളിൽ ദേവനാഗരി ഉപയോഗിക്കുന്നു. ഇത് മലയാളം വിക്കിപീഡിയയാണ്.--തച്ചന്റെ മകൻ 15:19, 25 ജൂൺ 2010 (UTC)[മറുപടി]
ദേവനാഗരി വരാതെ ഇനി ശ്രദ്ധിച്ചോളാം. ദേശീയഗാനത്തിന്റെ തുടർന്നുള്ള വരികളും ലേഖനത്തിൽ വരട്ടെ എന്ന് കരുതിയാണ് അന്ന് അങ്ങനെ ചെയ്തത്. --Naveen Sankar 04:11, 28 ജൂൺ 2010 (UTC)[മറുപടി]

സംഗീതം[തിരുത്തുക]

ഇതിന് സംഗീതം നൽകിയത് ടാഗോർ അല്ലെ?--Fotokannan (സംവാദം) 05:59, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]

ലയിപ്പിക്കൽ നിർദ്ദേശം[തിരുത്തുക]

ജനഗണമന (സൂക്തം) എന്ന താൾ ഇവിടെ നിലനിർത്തുന്നതിനോട് യോജിപ്പില്ല. വിക്കിപീഡിയയിൽ വിജ്ഞാനകോശ ലേഖനമാണ് പ്രതീക്ഷിക്കുന്നത്. കവിതകളല്ല. ഇതിന്റെ പൂർണ്ണ രൂപത്തിന്റെ മലയാള പരിഭാഷയുടെ പകർപ്പവകാശ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇത് ചേർക്കേണ്ടത് S:വിക്കിഗ്രന്ഥശാല യിലാണ്. സൂചനകൾ പ്രകാരം ഇപ്പോൾ അവലംബമാക്കിയിരിക്കുന്ന നാരായണപിള്ളയുടെ പരിഭാഷയ്ക്ക് പകർപ്പവകാശമുണ്ട്. അങ്ങനെയെങ്കിൽ ലേഖനം ഏതാണ്ട് മുഴുവനായും നീക്കം ചെയ്യേണ്ടിവരും --Adv.tksujith (സംവാദം) 01:49, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ലയിപ്പിക്കേണ്ടതില്ല. ദേശീയഗാനത്തിനു് അതിന്റേതും മൂലസൂക്തത്തിനു് അതിന്റേതുമായ തനതായ നിലനില്പുണ്ടു്. വിക്കിഗ്രന്ഥശാലയിലേക്കും പോവേണ്ടതില്ല. പകരം ആ ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കുകയാണു് വേണ്ടതു്. തർജ്ജമയ്ക്കു പകർപ്പവകാശമുണ്ടെങ്കിൽ അതു മാറ്റിയെഴുതാവുന്നതാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 02:24, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ടാഗോറിന്റെ വരികൾ, 1923-ഓ അതിനുശേഷമോ രചിച്ചവ ഇതുവരെയും വിക്കികളിൽ പകർത്താൻ പാകത്തിന് സ്വതന്ത്രമായിട്ടില്ല. --Vssun (സംവാദം) 02:31, 30 ഏപ്രിൽ 2013 (UTC)[മറുപടി]

@സുജിത്ത്: വിക്കിഗ്രന്ഥശാലയിൽ, പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച കൃതികൾ മാത്രമേ ചേർക്കാൻ പറ്റൂ. --Vssun (സംവാദം) 02:32, 30 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി. ഇതിന് പുസ്തകരൂപം കാണില്ലേ..? ജനഗണമന 1911 ൽ എഴുതിയതായിട്ടാണ് കാണുന്നത്. തർജ്ജമ എന്ന് നടന്നു എന്ന് വ്യക്തമല്ല. --Adv.tksujith (സംവാദം) 04:08, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ലയിപ്പിക്കേണ്ടതില്ല. ദേശീയഗാനത്തിനു് അതിന്റേതും മൂലസൂക്തത്തിനു് അതിന്റേതുമായ തനതായ നിലനില്പുണ്ടു് എന്ന വിശ്വപ്രഭയുടെ അഭിപ്രായത്തോട് യോജിക്കുന്നു. ഏതാണ്ട് അന്വയ രൂപത്തിലുള്ള നാരായണപിള്ളയുടെ പരിഭാഷയെ അധികരിച്ച് അതിൽ നിന്നും ഒരൽപം വിഭിന്നത പുലർത്തിക്കൊണ്ടാണ് ഞാൻ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. അന്വയരൂപത്തിൽ ഇതിനെ ആര് പരിഭാഷപ്പെടുത്തിയാലും ഏറെക്കുറെ പരിഭാഷ ഇങ്ങനെ തന്നെയിരിക്കും. ഇനി പകർപ്പവകാശം പ്രതിബന്ധമാണെങ്കിൽ തന്നെ, Adv.tksujith പറയുന്നത് പോലെ ലേഖനം മുഴുവനായും നീക്കം ചെയ്യുന്നത് എന്തിനുവേണ്ടിയാണ്? പരിഭാഷ മാത്രം നീക്കം ചെയ്‌താൽ മതിയാവില്ലേ? നാരായണപിള്ളയുടെ ലേഖനം ഗ്രന്ഥരൂപത്തിൽ അച്ചടിച്ച്‌ വന്നിരിക്കുന്നത് 1955 ൽ ആണ്. പ്രസ്തുത ഗ്രന്ഥത്തിൽ സൂക്തത്തിന്റെ പൂർണ്ണ രൂപത്തിനും അതിന്റെ പരിഭാഷയ്ക്കും പുറമേ ദേശീയ ഗാനത്തെപ്പറ്റിയുള്ള ചില വിശദമായ ലേഖനങ്ങളും ഉണ്ട്. അവയൊന്നും വിക്കിയിൽ ഞാൻ ഉൾക്കൊള്ളിച്ചിടില്ല. Saintthomas (സംവാദം) 07:01, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ലയനനിർദ്ദേശം നീക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 12:12, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ലയനത്തെക്കുറിച്ചുള്ള ചർച്ച ഇവിടെ അവസാനിച്ചെങ്കിലും ഇതിന്റെ വിജ്ഞാനകോശസ്വഭാവത്തെക്കുറിച്ച് സംശയമുണ്ട്. ലേഖനത്തിന്റെ സംവാദത്താളിൽ അക്കാര്യം അവതരിപ്പിക്കുന്നു. --Vssun (സംവാദം) 12:54, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ഇന്ത്യയുടെ ദേശീയ കായിക വിനോദം[തിരുത്തുക]

Hockey അല്ല User Kerala Trivandrum (സംവാദം) 05:18, 30 ജൂൺ 2022 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജനഗണമന&oldid=4024857" എന്ന താളിൽനിന്ന് ശേഖരിച്ചത്