Jump to content

സംവാദം:ചേരമാൻ പെരുമാൾ നായനാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളക്കരയിൽ ഭരണസാരഥ്യം വഹിക്കാൻ പരദേശങ്ങളിൽ നിന്നു ഓരോ വ്യാഴവട്ടക്കാലത്തെ കാലവധിക്ക് കൊണ്ടുവന്നിരുന്ന ഭരണാധിപൻമാരിൽ അവസാനത്തെ ആളായല്ലേ ചേരമാൻ പെരുമാൾ അറിയപ്പെടുന്നത്. തന്റെ കാലാവധിക്കുശെഷം അദ്ദേഹം അധികാരം ഇവിടത്തെ സാമന്തന്മാർക്കിടയിൽ രാജ്യം വീതിച്ചുകൊടുത്ത് വിദേശയാത്രക്കുപോയി എന്നും ചരിത്രമുണ്ടല്ലോ.--Chandrapaadam 05:48, 24 ജനുവരി 2009 (UTC)[മറുപടി]

ചന്ദ്രപാദം, ഈ വിവരങ്ങളും ലേഖനത്തിൽ കൂട്ടിച്ചേർക്കൂ. ഏതെങ്കിലും പുസ്തകത്തിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ടെങ്കിൽ അതും ഉൾക്കൊള്ളിക്കൂ. താങ്കൾക്ക് കഴിയുംവിധം ഈ ലേഖനം വിപുലീകരിക്കൂ. simy 06:44, 24 ജനുവരി 2009 (UTC)[മറുപടി]

1863 കൊച്ചിയെക്കുറിച്ച് ഗ്രന്ഥമെഴുതിയ ഫ്രാൻസിസ് ഡേ പറയുന്നത് ചേരമാൻ പെരുമാൾ എന്നാൽ കേരളത്തിന്റെ ഗവർണർ എന്നേ അർത്ഥമുള്ളൂ എന്നാണ് ഫ്രാൻസിസ് ഡേയുടെ അഭിപ്രായത്തിൽ ഈ ചേരമാൻ പെരുമാൾ മാർ 12 വർഷം ഭരിക്കുകയും അധിനുശേഷം ഇവരെ കഴുത്തുവെട്ടി കൊന്നുകളയുകയുമായിരുന്നു പതിവ്. ബ്രാഹ്മണമേധാവിത്വം ഇത് അനന്യസാധാരണമായി നടപ്പാക്കി വന്നു. അദ്ദേഹത്തിന്റെ അവസാന അത്താഴം കെങ്കേമമായി ആഘോഷിക്കുകയും യാത്രയയപ്പ് നടത്തുകയും ചെയ്യുന്നു. പ്രത്യേകം ഉയർത്തിക്കെട്ടിയ പീഠത്തിൽ പെരുമാൾ സ്വന്തം കഴുത് മുറിച്ച് ആത്മഹത്യ ചെയ്യുകയാണ് ചെയ്യുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ശവശരീരം ദഹിപ്പിച്ചു കളയുന്നു . ( ഫ്രാൻസിസ്, ഡേയ് (1863). https://archive.org/stream/landpermaulsorc01daygoog#page/n58/mode/2up p. 29.)

ഇങ്ങനെ ഒരോ 12 കാലം കഴിയുമ്പോഴും നമ്പൂതിരിമാർ ഒരോ സ്ഥലത്തു നിന്ന് പെരുമാൾ മാരെ സംഘടിപ്പിച്ചു കൊണ്ടുവന്നു ഭരിപ്പിക്കും. ഒരിക്കൽ തുളു രാജ്യത്തിൽ നിന്ന് ക്ഷത്രിയനായ ഒരു രാജാവ് ഇതിനു വിസമ്മതിച്ചതായും രേഖയുണ്ട്. അവസാനത്തെ ചേരമാൻ പെരുമാൾ/പള്ളിബാണപ്പെരുമാൾ ബുദ്ധമതത്തിൽ ചേരുകയും നമ്പൂതിരിമാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുകയും നിലയ്ക്കലിലേക്ക് രക്ഷപ്പെട്ട് അവിടെ നിന്ന് കേരളം ഭരച്ചു എന്ന് എസ്.എൻ. സദാശിവന്റെ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു. ഒറിയ നാട്ടിൽ നിന്ന് കൊണ്ടുവന്നതായിരിക്കണം ഈ പെരുമാളിനെ എന്നു കരുതുന്നവരുമുണ്ട്. അങ്ങനെയാണ് അദ്ദേഹത്തിന്റെ നാട് ഓഡനാട് ആയതത്രെ. ഓണം ഇതുമായി ബന്ധപ്പെടുത്തി വായിക്കാം --Challiovsky Talkies ♫♫ 18:57, 7 ഏപ്രിൽ 2017 (UTC)[മറുപടി]

കേരളോല്പത്തിയിൽ ഇങ്ങനെ

[തിരുത്തുക]

ഇതിൽ "കേരളോല്പത്തിയിൽ ഇങ്ങനെ" എന്ന ഭാഗത്തുള്ള വിവരണം ഒരു അതിന്റെ റഫറൻസായി നൽകിയിരിക്കുന്ന പുസ്തകത്തിൽ നിന്ന് പകർത്തിയതാണോ എന്നൊരു സംശയം. അങ്ങനെയാണെങ്കിൽ പകർപ്പാവകാശ ലംഖനമാവില്ലേ? --ജുനൈദ് (സം‌വാദം) 03:28, 27 ജനുവരി 2009 (UTC)[മറുപടി]

കേരളോല്പത്തിയും കേരളമഹാത്മ്യവും ചരിത്രമല്ലെന്നും അത് ബ്രാഹ്മണരുടെ ആധിപത്യം ഊട്ടിയുറപ്പിക്കാനായി ഉണ്ടാക്കപ്പെട്ടതും പിന്നീട് പ്രക്ഷിപ്തങ്ങൾ ചേർക്കപ്പെട്ടതുമായ ഐതിഹ്യകഥകളാണണന്ന് എല്ലാ ചരിത്രകാരന്മാരും ഒരു പോലെ കരുതുന്നു. അതിൽ ചരിത്രത്തിന്റ്റെ അംശങ്ങൾ ഇല്ല എന്നു പറയുന്നില്ല എങ്കിലും. പറങ്കികളെപ്പറ്റി പറയണമെങ്കിൽ അതെന്തായാലും 1700 ലോ മറ്റോ എഴുതിയാതാവണം അന്നെന്തായിരുന്നോ 800 വർഷം പഴയ ചരിത്രത്തെക്കുറിച്ച് ആവോ എഴുതിയ ആൾക്ക് കിട്ടിയ തെളിവുകൾ? --ചള്ളിയാൻ ♫ ♫ 15:41, 27 ജനുവരി 2009 (UTC)[മറുപടി]

കേരളചരിത്രത്തിനെക്കുറിച്ചു ചർച്ച ചെയ്യാൻ തുടങ്ങുമ്പോൾ ഇന്ത്യയിലെ മറ്റേതു പ്രദേശത്തിനെക്കാളും വളരെ വൈകിയാണു ഇവിടെ സംഘടിതമായ ക്രിഷിയും സമൂഹനിർമാണവും നടന്നിട്ടുള്ളത് എന്ന കാര്യം നാം മറക്കാറില്ലേ. അജാതശത്രുവിന്റേയോ അശോകന്റേയോ കാല‍ത്തുനിന്നു കിട്ടിയ പോലുള്ള തെളിവുകളൊന്നും നമുക്കു കേരളത്തിലെ ചേരരാജാക്കന്മാരെക്കുറിച്ചു കിട്ടിയിട്ടില്ല. സംഘകാലക്രിതികളിൽനിന്നായാൽപ്പോലും ഇന്നത്തെ തമിഴകത്തിൽ നടന്നതേത് അല്ലെങ്കിൽ കേരളദേശത്ത് നടന്നതേത് എന്നു വ്യക്തമായി തിരിച്ചറിയാനാവത്ത മട്ടിലല്ലേ വിവരങ്ങൾ കിട്ടുന്നുള്ളൂ. അതുകൊണ്ട് കേരള‍ചരിത്രം ഇഴപിരിച്ചെടുക്കണമെങ്കിൽ തികച്ചും ഇവിടത്തുകാരുടേതായ ചരിത്രസാക്ഷ്യങ്ങളെ ആശ്രയിക്കുന്നതാവില്ലേ നല്ലത്? അതിന് കേരളൊല്പത്തി പോലുള്ള ക്രിതികളുടെ കൂടെ നരവംശശാസ്ത്രത്തിന്റേയും മനുഷ്യപ്രയാണങ്ങളുടേയും അറിവുശേഖരങ്ങൾ കൂടി ചേർത്തു നമ്മുടെ ചരിത്രത്തെ വായിച്ചെടുക്കുകതന്നെയാവില്ലേ അഭികാമ്യം? --Chandrapaadam 18:09, 27 ജനുവരി 2009 (UTC)[മറുപടി]

മേൽ പറഞ്ഞത് തെറ്റാണ്. സംഘടിതമായ കൃഷിയും സമൂഹവുമെല്ലാം കേരളത്തിൽ ഉണ്ടായിരുന്നു എന്നതിനും തെളിവുകൾ കിട്ടിയിട്ടുണ്ട്. ക്രിസ്തുവിനു മുൻപ് കേരളത്തിലേക്ക് ഉണ്ടായിരുന്ന വ്യാപാരത്തിന്റെ തെളിവുകൾ മാത്രം നോക്കിയാൽ മതി. അശോകന്റെ കാലത്ത് നിന്നുള്ള തെളിവുകളും ഉണ്ട്. എന്നാൽ പിന്നീടുവന്ന അധിനിവേശക്കാർ ലോകത്തിന്റെ മറ്റു ഭാഗത്തെന്നപോലെ കേരളത്തിലുണ്ടായിരുന്ന തെളിവുകൾ എല്ലാം മാച്ചുകളഞ്ഞത് ഡി.ഡി. കോസംബി വളരെ ശക്തമായിചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളൊല്പത്തിയിലെ കഥകളെ ഇഴപിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, പാതി പുളുവായാതിനാൽ അതു ബുദ്ധിമുട്ടാണ്‌. കോടതിയുടെ പരിഗണനയിലുള്ള കേസുകളെക്കുറിച്ച് മറ്റുള്ളവർ വിധി പറയുന്നത് ശരിയല്ലാത്തതു പോലെ ചരിത്രമെന്ന് അംഗീകരിക്കാത്ത കേരളോല്പ്ത്തി, കേരളമഹാത്മ്യം എന്നീ നോവലുകളെ അങ്ങനെ തന്നെ വിടുന്നതാണ്‌ നല്ലത്. അല്ലെങ്കിൽ മഴുവെറിഞ്ഞ പരശുരാമനെ വിളിച്ച് ചോദിക്കേണ്ടിവരും. അങ്ങേർ ചിരഞ്ജീവിയാണല്ലോ? --ചള്ളിയാൻ ♫ ♫ 04:09, 28 ജനുവരി 2009 (UTC)[മറുപടി]