സംവാദം:ചേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിരുപദ്രവകാരിയായ ഒരു പാമ്പ് - ചേരയെ പാമ്പ് എന്ന് വിളിക്കാറുണ്ടോ. ഉരഗം എന്ന് പോരേ? --അഖിലൻ‎ 06:26, 29 ഡിസംബർ 2010 (UTC)

ചേര വിഷമില്ലാത്ത പാമ്പല്ലെ? പാമ്പുകളുടെ ഉപനിരയിലെ ഒരംഗമാണ് ചേര അതിനാൽ പ്രയോഗത്തിന് തെറ്റില്ലന്ന് കരുതുന്നു. --കിരൺ ഗോപി 06:32, 29 ഡിസംബർ 2010 (UTC)

പുസ്തകങ്ങളിൽ ഉരഗം എന്ന പര്യായം ഉപയോഗിക്കുന്നു. വിളിക്കുമ്പോൾ പാമ്പ് എന്നും. റോജി പാലാ 06:41, 29 ഡിസംബർ 2010 (UTC)

അതെ കാരണം പാമ്പിന്റെ ക്ലാസ് ഉരഗങ്ങളാണ്. Reptile ക്ലാസ്സിനു കീഴെ വരുന്ന ജീവികളെയെല്ലാം ഉരഗങ്ങൾ എന്നുവിളിക്കാം. ഉദാഹരണത്തിന് ജന്തു സാമ്രാജ്യത്തിന്റെ കീഴിൽ വരുന്ന എല്ലാത്തിനേയും ജന്തു എന്നു വിളിക്കുന്നതു പോലെ, അങ്ങനെ പറയുമ്പോൾ പാമ്പുകളേയും ജന്തുകൾ എന്നു വിളിക്കാം പക്ഷെ കൂടുതൽ ശരി പാമ്പുകളെ ഉരഗങ്ങൾ എന്നു വിളിക്കുന്നതാണ്. അതു പോലെ തന്നെ ചേരയെ പാമ്പ് എന്നു വിളിക്കുന്നതാണ് ഉരഗം എന്നു വിളിക്കുന്നതിലും കൂടുതൽ ശരി. --കിരൺ ഗോപി 06:52, 29 ഡിസംബർ 2010 (UTC)

മഞ്ഞച്ചേര[തിരുത്തുക]

Indian rat snake ആണ് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ചേര en:Ptyas mucosa. ചേരയെന്ന് ഈ താളിനെ (കുടുംബം) എന്നോ മറ്റോയുള്ള വലയത്തിലേക്ക് പ്രവേശിപ്പിച്ച് ചേരയെ വീണ്ടെടുക്കണമെന്ന് അഭ്യർഥിക്കുന്നു. തൽക്കാലം മഞ്ഞച്ചേര എന്ന താളിൽ ഉള്ളടക്കം ചേർത്ത് സ്റ്റബ് തുടങ്ങുകയാണ്.--മനോജ്‌ .കെ (സംവാദം) 17:31, 10 നവംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചേര&oldid=1857340" എന്ന താളിൽനിന്ന് ശേഖരിച്ചത്