സംവാദം:ചെയർമാൻ മാവോയുടെ വചനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

beijingmadeeasy.com പുസ്തകത്തിന്റെ കോപ്പികളുടെ കാര്യത്തിൽ വിശ്വസിനീയ അവലംബമല്ലെന്ന് കരുതുന്നു. "ഏറ്റവുമധികം പ്രിന്റ് ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്ന്" എന്ന് പറയുന്നതാവും "ബൈബിൾ കഴിഞ്ഞാൽ ഏറ്റവുമധികം പ്രിന്റ് ചെയ്യപ്പെട്ട പുസ്തകം" എന്ന് പറയുന്നതിനെക്കാൾ ഉറപ്പ് (ഇംഗ്ലീഷ് വിക്കിപീഡിയയിൽ അങ്ങനെയാണുള്ളത്). ചുരുങ്ങിയത് ഖുർആനെങ്കിലും ഇതിൽ കൂടുതൽ അച്ചടിക്കപ്പെട്ടിട്ടുണ്ട് എന്ന് കരുതുന്നു -- റസിമാൻ ടി വി 18:33, 9 നവംബർ 2012 (UTC)

നന്ദി. എനിക്കും അങ്ങനെ തോന്നിയിരുന്നു. ഇം. വിക്കിയിലെ റഫറൻസ് ഇപ്പോൾ വർക്കുചെയ്യുന്നുമില്ല. അപ്രകാരം മാറ്റാം. --Adv.tksujith (സംവാദം) 18:37, 9 നവംബർ 2012 (UTC)

സ്ത്രീപ്രശ്നം എന്നെഴുതാമോ? എലിശല്യം എന്നൊക്കെപ്പറയുന്നതിലെ സൂചനയല്ലേ അതിലുള്ളത്? പോരാത്തതിന്, നിറമേതായാലും പൂച്ച എലിയെ പിടിക്കുന്നതായാൽ മതിയെന്നു മാവോ പറഞ്ഞിട്ടുമുണ്ട്:)ജോർജുകുട്ടി (സംവാദം)

"ചുവന്ന കൊച്ചു പുസ്തകം" എന്നു വേണോ? "ചുവന്ന ചെറിയ പുസ്തകം" എന്നു പോരേ മലയാളത്തിൽ? തലമുറകളായി കേരളീയർ അശ്ലീലസാഹിത്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കല്ലേ കൊച്ചുപുസ്തകം?ജോർജുകുട്ടി (സംവാദം) 01:45, 10 നവംബർ 2012 (UTC)

സ്ത്രീപ്രശ്നം എന്ന ഒരു സൈദ്ധാന്തിക പ്രയോഗം ഉണ്ട്. പക്ഷേ ഇന്നത് പൊതുവിൽ ഉപയോഗിക്കാറില്ല. താങ്കൾ സൂചിപ്പിച്ച പോലെ സ്ത്രീകൾക്കെതിരായ വിവേചനം എന്നത് അവരുടെമാത്രം പ്രശ്നമാണ് എന്നൊക്കെയുള്ള വിപരീത ധ്വനി അടങ്ങുന്നതാകയാൽ അത് സാധാരണ ഉപയോഗിക്കാറില്ല. ഒരു പക്ഷേ, മാവോ വചനങ്ങൾ, പാശ്ചാത്യലോകത്ത് വിവാദപരമായി അറിയപ്പെട്ട little red book എന്നതിൽ നിന്നായിരിക്കുമോ കൊച്ചുപുസ്തകം എന്ന പ്രയോഗം ഉരുത്തിരിഞ്ഞത് :) എന്തായാലും രണ്ടുതിരുത്തലും നടത്താം. --Adv.tksujith (സംവാദം) 01:54, 10 നവംബർ 2012 (UTC)

ഒരു ചെറിയ തിരുത്ത്: പൂച്ചയുടെ നിറത്തിന്റെ കാര്യത്തെക്കുറിച്ച് ഞാൻ മുകളിൽ ഉദ്ധരിച്ച statement മാവോയുടേതല്ല; 1970-80-കളിൽ ചൈനയുടെ പരമോന്നതനേതാവായിരുന്ന ഡെങ് സിയാഒപിങ്-ന്റെ പ്രസിദ്ധമായ പ്രസ്താവനയാണത്.ജോർജുകുട്ടി (സംവാദം) 02:41, 11 നവംബർ 2012 (UTC)