സംവാദം:ചെമ്പരത്തി ശോഭന
തലക്കെട്ട് മാറ്റം[തിരുത്തുക]
രോജാ രമണി എന്ന യഥാർത്ഥപേര് മതിയില്ലേ. ഇങ്ങനെ തലക്കെട്ടിട്ടാൽ ശോഭന എന്ന ചെമ്പരത്തിയിനമായി തെറ്റിദ്ധരിക്കാനിടയുണ്ട് (ചെമ്പരത്തിയിനം നിലവിലിലെങ്കിലും).--Arjunkmohan (സംവാദം) 14:29, 6 ഓഗസ്റ്റ് 2014 (UTC)
- ചെമ്പരത്തി ശോഭന എന്ന പേരാണ് ഞാൻ കൂടുതൽ കേട്ടിട്ടുള്ളത്. മണിയൻ പിള്ള രാജു എന്നൊക്കെ പറയുന്നതു പോലെ. അങ്ങനെയാക്കണമെന്ന് അഭിപ്രായപ്പെടുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:34, 6 ഓഗസ്റ്റ് 2014 (UTC)
അടുത്ത ഓപ്ഷൻ ശോഭന (റോജാ രമണി) (ഉദാഹരണം)--117.218.66.74 08:22, 7 ഓഗസ്റ്റ് 2014 (UTC)
പഴയ കാല മലയാള ചിത്രങ്ങളിൽ ശോഭന എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നതും അങ്ങനെയാണ് സിനിമകളിൽ എഴുതിക്കാണിച്ചിരുന്നതും. രണ്ടാമത്തെ ശോഭന 1980 നു ശേഷം ആയിരുന്നു രംഗത്തു വന്നത്. മുകളില് പറഞ്ഞതു പോലെ ചെമ്പരത്തി എന്നു തുടക്കത്തിൽ കൊടുത്താല് ചെമ്പരത്തിയിനമായി തെറ്റിദ്ധരിക്കാനിടയുണ്ട്. റോജാ രമണി എന്ന പേരു പഴയകാല മലയാളികള്ക്കു പോലും അറിയുമോ എന്നു സംശയം ഉണ്ട്. 'ശോഭന (റോജാ രമണി) എന്നോ, ശോഭന (ചെമ്പരുത്തി ഫെയിം) എന്നോ കൊടുത്താലും കുഴപ്പമില്ല എന്നു തോന്നുന്നു. — ഈ തിരുത്തൽ നടത്തിയത് 93.169.107.129 (സംവാദം • സംഭാവനകൾ) 22:05, സെപ്റ്റംബർ 10, 2016 (UTC)
ചെമ്പരത്തി ശോഭന എന്ന താളില് അവർ 1959 ൽ ജനിക്കുകയും 1959 ല്ത്തന്നെ ചിത്രത്തില് അഭിനയിക്കുകയും ചെയ്തതായി എഴുതിയിരിക്കുന്നു! — ഈ തിരുത്തൽ നടത്തിയത് Greeshmas (സംവാദം • സംഭാവനകൾ) 23:54, സെപ്റ്റംബർ 10, 2016 (UTC)