സംവാദം:ചിത്രശലഭം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശലഭങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ശലഭങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ചിത്രശലഭം എന്ന ഈ ലേഖനം.
A-Class article  A  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം സമ്പൂർണ്ണം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 Top  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു


പ്രിയ ചള്ളിയൻ, ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്ക് ഇതരഭാഷാലിങ്കുകൾ എന്ന വിഭാഗത്തിൽ ഉള്ളതു കൊണ്ട് എടുത്തു കളഞ്ഞു, പിന്നെ ലേഖനത്തിൽ പറഞ്ഞകാര്യങ്ങളെപ്പറ്റിയുള്ള ഒരു reference എന്ന രീതിയിലാണ് അവലംബം എന്ന തലക്കെട്ടോടെ വിവരങ്ങൾ ചേർത്തിരുന്നത് അതായത് എഴുതിയിരിക്കുന്ന കാര്യങ്ങൾക്ക് ഉപോൽബലകമായ ഒരു തെളിവായി. പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. താങ്കൾ അത് അവലോകനം എന്നു മാറ്റിയത് എന്താണ് ....?

നന്ദി, ദീപു [Deepu] 14:59, 6 ഒക്ടോബർ 2006 (UTC)[മറുപടി]

ദീപു, അവലംബം എന്നു പറയുമ്പോൾ മോഡൽ എന്നാണു നാം ഉദ്ദേശിക്കുന്നത്‌ എന്നു പുസ്തകങ്ങളിലും മറ്റും കാണുന്നു. ഇംഗ്ലീഷ്‌ വിക്കിയെ ആധാരപ്പെടുത്തിയാണ്‌ നിങ്ങൾ ലേഖനം തയ്യാറാക്കിയെങ്കിൽ അങ്ങനെയെഴുതാം.. അവലോകനം എന്നു പറയുമ്പോൾ ലേഖനം എഴുതാനായി നിങ്ങൾ വായിച്ചിട്ടുള്ള മറ്റു ഗ്രന്ഥങ്ങൾ references that you made and that others can also make for further readings എന്നാണുദ്ദേശിക്കുന്നത്‌. ഇതിനെ പറ്റി മറ്റു വായനകൾക്ക്‌ ഉദാ: dragon fly യെ പറ്റിയുള്ള ലിങ്കുകൾ ഗ്രന്ഥങ്ങൾ, നിങ്ങൾ രെഫർ ചെയ്യാത്തതും എന്നാൽ മറ്റുള്ളവർക്കു തൽപര്യം തൊന്നാവുന്നതുമൊക്കെ അങ്ങനെ പ്രതിപാധിക്കാം എന്നു കരുതുന്നു. ഇതെക്കുറിച്ചു കൂടുതൽ സംവാദം നല്ലത്‌ എന്നു തൊന്നുന്നു. പലയിടത്തായി പലരും പല തരത്തിൽ ഇതു ചെയ്തുകാണുന്നു. നന്ദി --ചള്ളിയാ൯ 06:57, 11 ഒക്ടോബർ 2006 (UTC)[മറുപടി]

അവലംബം എന്നാൽ ആധാരം എന്നാണ് എനിക്കു തോന്നുന്നത് അവലംബത്തിന് (ഉദാ: എഴുത്തച്ചന്റെ രാമായണത്തെ അവലംബിച്ചാണ് മിക്ക നിരൂപകരും രാമായണം പഠിക്കുന്നത്) അർത്ഥവ്യത്യാസമുണ്ടെങ്കിൽ ആധാരപ്രമാണങ്ങൾ എന്നോ മറ്റോ ഉപയോഗിക്കുന്നതാവും ഉത്തമം, അവലോകനം എന്നാൽ Summary എന്നല്ലേ അർത്ഥം വരുന്നത് “ഇന്നത്തെ ചർച്ച അവലോകനം ചെയ്താൽ..” എന്നൊക്കെയല്ലേ പ്രതിപാദിച്ചു കാണുന്നത്? എനിക്കുറപ്പില്ല എങ്കിലും..--പ്രവീൺ:സംവാദം‍ 11:42, 12 ഒക്ടോബർ 2006 (UTC)[മറുപടി]
അവലോകനം എന്നാൽ വിലയിരുത്തൽ എന്ന അർത്ഥമാണ് സാധാരണ തെളിഞ്ഞുവരുന്നത്. (ഉദാ: അവലോകന യോഗം) ബിബ്ലിയോഗ്രഫി എന്നതിനു മലയാളമായി സാധാരണയായി ഗ്രന്ഥസൂചി എന്നോ സംശോധക ഗ്രന്ഥങ്ങൾ/ലേഖനങ്ങൾ എന്നോ ആണു കൊടുക്കാറ്. --Manjithkaini 13:50, 12 ഒക്ടോബർ 2006 (UTC)[മറുപടി]
I just had these dilemma before. If you just go thorugh the malayalam articles you can see that there is no specific format. It will be better if there is some sort of guiding pages in this respect(some where in കീഴ്‌വഴക്കങ്ങൾ‍ or വഴികാട്ടി (Help) template).മുരാരി (സംവാദം) 14:26, 12 ഒക്ടോബർ 2006 (UTC)[മറുപടി]

അവലംബം എന്നാൽ ആശ്രയം എന്നും അർത്ഥമുണ്ട്, അവലോകനം എന്നാൽ സൂക്ഷ്മമായ നിരീക്ഷണം, വിലയിരുത്തൽ എന്നൊക്കെയാണ്.

ദീപു [Deepu] 17:21, 12 ഒക്ടോബർ 2006 (UTC)[മറുപടി]

സ്റ്റബ്[തിരുത്തുക]

ഇതിന്റെ സ്റ്റബ് ഇനി നീക്കിക്കൂടെ?--Vssun 19:53, 10 മാർച്ച് 2007 (UTC)[മറുപടി]

പക്കി എന്നു പറയുന്നതും പൂമ്പാറ്റയല്ലേ?--Vssun 18:42, 20 മേയ് 2007 (UTC)[മറുപടി]
പറക്കുന്ന ഒരുമാതിരി എല്ലാ പ്രാണികളെയും പക്കി എന്നു പറയാറുണ്ട്.. പൊതുവേ പക്കിയെ കാണാൻ കൊള്ളില്ല, പൂമ്പാറ്റയെ കാണാൻ കൊള്ളാം. Simynazareth 18:43, 20 മേയ് 2007 (UTC)simynazareth[മറുപടി]

പൂമ്പാറ്റ[തിരുത്തുക]

ഇതിന്റെ തലക്കെട്ട് പൂമ്പാറ്റ എന്ന് കാണാൻ ആഗ്രഹം വേറെ ആർക്കൊക്കെയുണ്ട്? --തച്ചന്റെ മകൻ (സംവാദം) 04:07, 6 മേയ് 2012 (UTC)[മറുപടി]

floatചിത്രശലഭത്തേക്കാൾ ഇഷ്ടം പൂമ്പാറ്റയോടാണ്. :) --മനോജ്‌ .കെ 09:22, 6 മേയ് 2012 (UTC)[മറുപടി]

ഇന്റർവിക്കി[തിരുത്തുക]

ഇതിന്റെ ഇന്റർവിക്കി en:Lepidoptera order ലെ en:Butterfly ലേക്ക് അല്ലെ വരേണ്ടത്? -- Raghith 06:39, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചിത്രശലഭം&oldid=4025861" എന്ന താളിൽനിന്ന് ശേഖരിച്ചത്