സംവാദം:ചിതറിച്ച ചിത്രീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Exploded view drawing എന്നതിന് ഈ തർജ്ജമ യോജിക്കുന്നില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 08:05, 25 നവംബർ 2012 (UTC)

അനുയോജ്യമായ പദപ്രയോഗങ്ങൾ ഒന്നും കിട്ടാത്തതു കൊണ്ടാണ് ഇങ്ങനെയൊരു തലക്കെട്ട് കൊടുത്തത്, പരിച്ഛേദ കാഴ്ച്ച എന്ന് ക്രോസ് സെക്ഷനൽ വ്യൂവിന് പറയുന്നതു പോലെ ഇതിനു യോജിച്ച ഏതെങ്കിലും ഒരു പേര് കണ്ടെത്തി നൽകിയാൽ നന്നായിരിക്കും. (ഇരുമൊഴി)

ചിതറിക്കുക എന്ന പദമായിരിക്കും ഇവിടത്തെ explosion-ന് നന്നായിരിക്കുക. ചിതറിച്ച ചിത്രീകരണം. --Vssun (സംവാദം) 09:18, 25 നവംബർ 2012 (UTC)
കൊള്ളാം -- റസിമാൻ ടി വി 09:32, 25 നവംബർ 2012 (UTC)


/ /യന്ത്രസാമഗ്രികളുടേയും മറ്റും ആന്തര ഘടന വ്യക്തമാക്കുന്ന തരത്തിൽ / /

ഇതു വ്യക്തമാക്കുന്ന ഒരു തലക്കെട്ട് പൊരേ. ആന്തര ഘടന ചിത്രീകരണം എന്നോ മറ്റോ? ഇംഗ്ലീഷിൽ നിന്നുള്ള പദാനുപദ പരിഭാഷയ്ക്ക് പോകുമ്പോൾ എന്തൊക്കെയോ മുഴച്ച് നിൽക്കുന്ന പോലെ. --ഷിജു അലക്സ് (സംവാദം) 12:42, 25 നവംബർ 2012 (UTC)

ആന്തരികഘടന ചിത്രീകരിക്കാനുള്ള വിവിധ മാർഗ്ഗങ്ങളിലൊന്നാണിത്. ക്രോസ് സെക്ഷനും മറ്റും ഇതേ ആവശ്യത്തിനുള്ളതല്ലേ? സംസ്കൃതം വേണമെങ്കിൽ വിവൃതചിത്രീകരണം ആവാം. --Vssun (സംവാദം) 13:26, 25 നവംബർ 2012 (UTC)

തൽക്കാലത്തേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. കൂടുതൽ അനുയോജ്യമായ തലക്കെട്ടിന്റെ കാര്യത്തിൽ തീരുമാനമാവുകയാണെങ്കിൽ അങ്ങനെ ചെയ്യാം -- റസിമാൻ ടി വി 17:09, 25 നവംബർ 2012 (UTC)