സംവാദം:ചമ്മന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചമന്തി സൂക്ഷിച്ചു വെക്കാറുണ്ടോ[തിരുത്തുക]

പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് പച്ചക്കറികളോ പഴങ്ങളോ സൂക്ഷിച്ചു വയ്ക്കുന്നതിനെ ചമ്മന്തി എന്ന് പറയുന്നു

സൂക്ഷിച്ചു വെക്കുന്നതിനെ ആണോ ചമ്മന്തി എന്ന് പറയുന്നത് എന്നെനിക്ക് സംശയം ഉണ്ടു്? നിർ‌വചനം ഒന്ന് മാറ്റീയെഴുതുന്നത് നന്നായിരിക്കും എന്ന് തൊന്നുന്നു.--ഷിജു അലക്സ് 05:52, 2 ഓഗസ്റ്റ് 2010 (UTC)

അതെ, ചമന്തി സൂക്ഷിച്ചു വെക്കാറുണ്ടോ? --ജുനൈദ് | Junaid (സം‌വാദം) 05:53, 2 ഓഗസ്റ്റ് 2010 (UTC)

+ ചമ്മന്തിയും ചട്ണിയും വെവ്വേറെ അർത്ഥത്തിലല്ലേ ഉപയോഗിക്കുന്നത് കേരളത്തിൽ? പിന്നെ, ചമ്മന്തിപ്പൊടിയെ ചമ്മന്തിയുടെ കൂട്ടത്തിൽ പെടുത്താനാകുമോ എന്നും സംശയമുണ്ട്--തച്ചന്റെ മകൻ 07:38, 2 ഓഗസ്റ്റ് 2010 (UTC)

തേങ്ങ ചമ്മന്തിയും തേങ്ങ ചട്നിയും വെവ്വേറെ വിഭവങ്ങളാണ്. എന്നാൽ മറ്റു തരം ചമ്മന്തികളെ ചട്നി എന്നും വിളിക്കുന്നു.(Netha Hussain 04:23, 3 ഓഗസ്റ്റ് 2010 (UTC))

++ ഇപ്പോഴത്തെ നിർവചനം അച്ചാറിന് ചേരും. ചമ്മന്തി അപ്പോൾത്തന്നെ ഉപയോഗിക്കുന്നതാണ്. --Vssun (സുനിൽ) 09:39, 2 ഓഗസ്റ്റ് 2010 (UTC)

പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു - എന്നാക്കി മാറ്റട്ടെ? (Netha Hussain 10:26, 2 ഓഗസ്റ്റ് 2010 (UTC))

പഴങ്ങൾ വേണോ? (തക്കാളി പഴമാണെങ്കിലും) --Vssun (സുനിൽ) 10:33, 2 ഓഗസ്റ്റ് 2010 (UTC)

മാങ്ങയും പഴമല്ലേ സുനിൽ? --റസിമാൻ ടി വി 13:50, 2 ഓഗസ്റ്റ് 2010 (UTC)

തൽക്കാലം (Netha Hussain മുകളിൽ എഴുതിയിരിക്കുന്ന പൊലെ നിർ‌വചനം മാറ്റിയിട്ടുണ്ടു്. എന്തായാലും ആദ്യം ഉണ്ടായിരുന്നതിനേക്കാൾ നല്ലത് അതാണു്.--ഷിജു അലക്സ് 14:00, 2 ഓഗസ്റ്റ് 2010 (UTC)

കൂട്ടുക്കറി വേറെയുണ്ടല്ലോ, ഇതും കൂട്ടുക്കറിയെന്നോ? --ജുനൈദ് | Junaid (സം‌വാദം) 14:19, 2 ഓഗസ്റ്റ് 2010 (UTC)

ചമ്മന്തി ലേഖനത്തിൽ എന്റെ വക ഒരു അരപ്പു കൂടി . പേരിന്റെ ചരിത്രം ചേർത്തിട്ടുണ്ട് - ജോൺ ചാക്കോ(Johnchacks 15:34, 2 ഓഗസ്റ്റ് 2010 (UTC) )

@റസിമാൻ - (പഴുക്കാത്തതിനെ പഴം എന്നു പറയില്ല എന്ന ജഗതിയുടെ ഡയലോഗ് ഓർമ്മ വരുന്നു.) പഴങ്ങൾ കിടന്നോട്ടെ. --Vssun (സുനിൽ) 16:15, 3 ഓഗസ്റ്റ് 2010 (UTC)

ഒരാഴ്ചവരെ സൂക്ഷിച്ചുവെക്കാവുന്ന ചമ്മന്തി ഇവിടെയുണ്ട് --സാദിക്ക്‌ ഖാലിദ്‌ 14:19, 6 ജൂലൈ 2011 (UTC)

ഇംഗ്ലീഷ് ഉള്ളടക്കം[തിരുത്തുക]

കുറേ ഭാഗങ്ങളിൽ ഇപ്പോഴും ഇംഗ്ലീഷ് ഉള്ളടക്കം കാണുന്നുണ്ട്. അതും പരിഭാഷപ്പെടുത്തേണ്ടേ? --Challiovsky Talkies ♫♫ 13:00, 16 സെപ്റ്റംബർ 2011 (UTC)

മല്ലിയില ചമ്മന്തി ലയിപ്പിക്കുന്നത്[തിരുത്തുക]

പലതരം ചമ്മന്തികൾ എന്ന വിഭാഗത്തിൽ ഒരു ഉപവിഭാഗമായി ചേർക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:29, 22 ജനുവരി 2014 (UTC)

ഉള്ളി ചമ്മന്തി ലയിപ്പിക്കുന്നത്[തിരുത്തുക]

ലയനത്തോട് യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:07, 25 ഫെബ്രുവരി 2014 (UTC)

ചട്ണിയും ചമ്മന്തിയും ഒന്നല്ല[തിരുത്തുക]

ചമ്മന്തി പോലെ അരച്ചെടുത്ത് കൂടുതൽ വെള്ളം ചേർത്ത്, അതു് എണ്ണയിൽ കടുകും കറിവേപ്പിലയും വറുത്തിട്ട് പൊരിച്ചെടുക്കുന്നതാണു് ചട്ണി. വിശ്വപ്രഭViswaPrabhaസംവാദം 05:01, 13 മാർച്ച് 2014 (UTC)

ഉടനേ തയാറാക്കാവുന്ന ചമ്മന്തി, ചമ്മന്തി എന്ന താളുമായി ലയിപ്പിക്കാൻ[തിരുത്തുക]

ഇതിനെന്തു തലക്കെട്ടു കൊടുക്കാം? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:23, 10 ഏപ്രിൽ 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ചമ്മന്തി&oldid=1937815" എന്ന താളിൽനിന്ന് ശേഖരിച്ചത്