സംവാദം:ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
M57 The Ring Nebula.JPG
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ചന്ദ്രൻ എന്ന ഈ ലേഖനം.
Featured article  FA  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 Top  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു

ഈ ലേഖനം തിരഞ്ഞെടുത്ത ലേഖനം ആയി ഇടാലോ. ഇതൊരു പൂർണ്ണ ലേഖനം ആണ് ഇപ്പോൾ--Shiju Alex 08:38, 13 നവംബർ 2006 (UTC)

കുറച്ചു പദങ്ങൾക്കൂടി മലയാളീകരിക്കാനുണ്ടല്ലോ? അതു കഴിഞ്ഞു പോരേ? :മൻ‌ജിത് കൈനി 05:38, 14 നവംബർ 2006 (UTC)

ആധികാരികത ഫലകം നീക്കാൻ മാത്രം അവലംബങ്ങളായില്ലേ? -- റസിമാൻ ടി വി 18:19, 15 ഓഗസ്റ്റ് 2009 (UTC)

Yes check.svg ആധികാരികത ഫലകം നീക്കി --Vssun 03:31, 16 ഓഗസ്റ്റ് 2009 (UTC)

ചാന്ദ്രപര്യവേഷണം[തിരുത്തുക]

ചാന്ദ്രപര്യവേഷണം എന്നുവച്ചാൽ എന്താ? ദൂരദർശിനിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് മനസ്സിലായില്ല -- റസിമാൻ ടി വി 20:38, 15 ഓഗസ്റ്റ് 2009 (UTC)

സമീപ പക്ഷ വശം? പക്ഷം പിടിക്കണോ? -- റസിമാൻ ടി വി 08:03, 16 ഓഗസ്റ്റ് 2009 (UTC)

മുൻപും സമീപ പക്ഷം എന്നായിരുന്നു ഞാനത് നീക്കി സമീപ ഭാഗം എന്നാക്കി. പക്ഷെ പിന്നീട് ഒരു വല്ലായ്മ തോന്നിയതിനാൽ വീണ്ടും ചേർക്കുകയായിരുന്നു. പ്രധാന കാരണം

സമീപ പക്ഷ ഭാഗത്തെ കറുത്ത പാടുകളിൽ നിരവധി അഗ്നിപർവ്വതങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്

എന്ന വാചകത്തിനു വേണ്ടിയാണ്.

സമീപ ഭാഗത്തെ കറുത്ത പാടുകളിൽ നിരവധി അഗ്നിപർവ്വതങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്

എന്ന് പറയുമ്പോൾ ഒരു സുഖമില്ലായ്മ ;-) --ജുനൈദ് (സം‌വാദം) 08:14, 16 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലീഷിൽ near side, far side എന്നല്ലേ പറയുന്നുള്ളൂ -- റസിമാൻ ടി വി 08:17, 16 ഓഗസ്റ്റ് 2009 (UTC)

ശരിയല്ലെന്ന് തോന്നുന്നെങ്കിൽ മാറ്റിയെഴുതിക്കോളൂ --ജുനൈദ് (സം‌വാദം) 08:56, 16 ഓഗസ്റ്റ് 2009 (UTC)

പിൻവാങ്ങുന്ന ചന്ദ്രൻ[തിരുത്തുക]

പിൻവാങ്ങുന്ന ചന്ദ്രൻ എന്ന ഭാഗത്ത് എന്തൊക്കെയായിരുന്നു ഉള്ളത്? കോണീയസംവേഗബലം എന്നൊരു സാധനത്തെപ്പറ്റി ഞാൻ ഇതുവരെ കേട്ടിട്ടില്ല. മൊത്തം ഞാൻ മാറ്റിയെഴുതിയിട്ടുണ്ട്. ഒന്ന് റിവ്യൂ ചെയ്യണം -- റസിമാൻ ടി വി 19:07, 16 ഓഗസ്റ്റ് 2009 (UTC)

വിഭാഗത്തിന്റെ തലക്കെട്ട് ഭൗമ-ചാന്ദ്രവ്യവസ്ഥയുടെ പരിണാമം എന്നാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 19:18, 16 ഓഗസ്റ്റ് 2009 (UTC)

(പക്ഷെ ഒരു സമയം പാതി മാത്രമേ കാണുകയുള്ളൂ) എന്നത് ഒഴിവാക്കണോ? --ജുനൈദ് (സം‌വാദം) 14:55, 18 ഓഗസ്റ്റ് 2009 (UTC)

ഒരു ഗോളത്തെ എവിടെനിന്നു നോക്കിയാലും ഒരു സമയം പാതിഭാഗമേ കാണാനാകൂ എന്നത് പ്രത്യേകം ഇവിടെ അസ്സർട്ട് ചെയ്യേണ്ട കാര്യമുണ്ടോ? ലേഖനത്തിന്റെ ഫ്ലോ തടസ്സപ്പെടുന്നതുകൊണ്ട് മാറ്റിയതാണ്‌. Non-obvious ആണെന്നുണ്ടെങ്കിൽ തിരിച്ചിട്ടോളൂ. ഇംഗ്ലീഷ് വിക്കിയിലും ഈ വാചകം വേണ്ട എന്ന അഭിപ്രായത്തിൽ നീക്കൽ നടന്നിട്ടുണ്ടായിരുന്നു. ചരിത്രരേഖയിൽ നിന്ന്:

  • Two sides of the Moon: removed this "(but only half at any instant)" with regard to how much of the moon can be seen. Noooo, REALLY??
  • Undid revision 306415998- I actually think that's a relevant distinction. might could be worded better though. Hesitant revert.

-- റസിമാൻ ടി വി 15:03, 18 ഓഗസ്റ്റ് 2009 (UTC)

അത്യാവശ്യമൊന്നുമില്ല, എന്നാലും "ഒരു ഗോളത്തെ എവിടെനിന്നു നോക്കിയാലും ഒരു സമയം പാതിഭാഗമേ കാണാനാകൂ" എന്നത് ചിലപ്പോഴൊക്കെ ശരിയാവില്ല ന്യൂട്രോൺ നക്ഷത്രം നോക്കൂ, അതിന്റെ പകുതിയിൽ കൂടുതൽ ഭാഗം ദൃശ്യമാകും!!. --ജുനൈദ് (സം‌വാദം) 15:29, 18 ഓഗസ്റ്റ് 2009 (UTC)

:-) പ്രകാശത്തെയും വളച്ചെടുത്തു. ഹും. തിരിച്ചിട്ടു-- റസിമാൻ ടി വി 15:35, 18 ഓഗസ്റ്റ് 2009 (UTC)

ഇനി എന്തൊക്കെ ചിത്രങ്ങളാണ് വേണ്ടത്? പ്രധാന താളിൽ ഇടാൻ ആയോ? -- റസിമാൻ ടി വി 12:34, 20 ഓഗസ്റ്റ് 2009 (UTC)

പ്രധാനതാളിലോ? ജ്യോതിശാസ്ത്ര കവാടത്തിലല്ലേ? --ജുനൈദ് (സം‌വാദം) 13:19, 20 ഓഗസ്റ്റ് 2009 (UTC)

കവാടത്തിനുവേണ്ടി എന്തായാലും വികസിപ്പിച്ചു. ഒന്നുകൂടി നോക്കിയാൽ മെയിൻ പേജിൽ എത്തിച്ചൂടേ? -- റസിമാൻ ടി വി 14:27, 20 ഓഗസ്റ്റ് 2009 (UTC)

അടുത്ത (സെപ്റ്റംബർ) മാസം ഇത് ജ്യോതിശാസ്ത്രത്തിലേക്കുള്ള തിരഞ്ഞെടുത്ത ലേഖനമാക്കണം. സെപ്റ്റംബറിനു ശേഷം ഇത് പ്രധാനതാളിലേക്കുള്ള തിരഞ്ഞെടുത്ത ലേഖനം ആക്കാം --ജുനൈദ് (സം‌വാദം) 14:39, 20 ഓഗസ്റ്റ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചന്ദ്രൻ&oldid=670464" എന്ന താളിൽനിന്ന് ശേഖരിച്ചത്