സംവാദം:ചന്ദ്രയാൻ-1
ചന്ദ്രയാൻ / ചാന്ദ്രയാൻ
[തിരുത്തുക]ചന്ദ്രയാൻ എന്നല്ല ചാന്ദ്രയാൻ
എന്നാണ് പരയുക എന്നു തോന്നുന്നു.? --ചള്ളിയാൻ 08:16, 13 നവംബർ 2006 (UTC)
- ചന്ദ്ര യാത്രാ എന്ന് അല്ലെ? --സോജോ 01:45 am , 23 ഒക്ടോബർ 2008
ചാന്ദ്രയാൻ വേണ്ട. ചന്ദ്രയാൻ മതി.. ഇസ്രോയുടെ വെബ് സൈറ്റിൽ chandrayaan എന്നാണ് നൽകിയിരിക്കുന്നത് ദീർഘിപ്പിക്കേണ്ടയിടങ്ങളിൽ രണ്ട് a നൽകിയിട്ടുണ്ട്. ചന്ദ്രയാൻ എന്നാക്കുന്നു. --Vssun 00:03, 25 ഒക്ടോബർ 2008 (UTC)
- മിക്കവാറും മാദ്ധ്യമങ്ങൾ ചാന്ദ്രയാൻ എന്നാണ് പറയുന്നതല്ലോ. മാധവൻ നായരും ചാന്ദ്രയാൻ എന്നു പറഞ്ഞു കേട്ടു. സംസ്കൃതത്തിലും ചാന്ദ്രയാൻ എന്നാണ്. ചള്ളിയാൻ ♫ ♫ 16:47, 27 ഒക്ടോബർ 2008 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ ആദ്യവാചകം
“ | Chandrayaan-1 (Sanskrit: चंद्रयान-1) | ” |
- ഹിന്ദി വിക്കിയിലും ചന്ദ്രയാൻ എന്നു തന്നെയാണ്
- NDTV - http://khabar.ndtv.com/2008/10/22065117/Moon-mission.html
- മാതൃഭൂമി - http://nri.mathrubhumi.com/story.php?id=22833&cat=21&sub=121
- സെർച്ച് ചെയ്താൽ മനോരമയിലും ചന്ദ്രയാൻ എന്നു തന്നെയാണ് കാണുന്നത്..
--Vssun 04:48, 29 ഒക്ടോബർ 2008 (UTC)
ഒരു ലിങ്ക് കൂടി..--Vssun 04:53, 29 ഒക്ടോബർ 2008 (UTC)
- സെർച്ച് ചെയ്താൽ ചാന്ദ്രയാൻ എന്നതിനും അനവധി ലിങ്കുകൾ കിട്ടുന്നുണ്ട്. മാതൃഭുമിയിലും മനോരമയിലും അവ ഉണ്ട്ട്. ഇത് മാദ്ധ്യമങ്ങൾക്കുള്ളിൽ തന്നെയുള്ള ആശയക്കുഴപ്പം ആണ് കാണിക്കുന്നത്. ഇക്കാര്യത്തിൽ റോക്കറ്റ് രൂപകല്പന ചെയ്തവരേക്കാളും ആധികാരികത മാദ്ധ്യമങ്ങൾക്കുണ്ടാവാൻ വഴിയില്ല്ല. അവർ അവർക്ക് തോന്നുന്നത് (നമ്മളെപ്പൊലെ) എഴുതുന്നതാവാം --ചള്ളിയാൻ ♫ ♫ 05:05, 29 ഒക്ടോബർ 2008 (UTC)
ഇനി ഇപ്പൊ ചാന്ദ്രയാനൊ ചന്ദ്രയാനൊ അയിക്കൊള്ളട്ടെ ഓരു പെരിലെന്തിരിക്കുന്നു. കാര്യം നാടന്നാ പൊരെ. — ഈ തിരുത്തൽ നടത്തിയത് 59.98.37.255 (സംവാദം • സംഭാവനകൾ)
ചന്ദ്രയാൻ എന്നതും ചാന്ദ്രയാൻ എന്നതും മാറി മാറി ഉപയോഗിക്കുന്നുണ്ട്. നമുക്ക് ഇതിൻറെ തലക്കെട്ടു പോലെ (ചന്ദ്രയാൻ / ചാന്ദ്രയാൻ) കൊടുക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. --ടോട്ടോചാൻ 11:33, 27 നവംബർ 2008 (UTC)
ചാന്ദ്രയാൻ ഒന്നിന് എത്ര കിലോ ഭാരം?
[തിരുത്തുക]ഇവിടെ പറയുന്നത് അനുസരിച്ച് ചാന്ദ്രയാന് 590 കി ഗ്രാം ഭാരം. ഹിന്ദുവിൽ കണ്ട ഒരു വാർത്ത അനുസരിച്ച് ചാന്ദ്രയാന് 1,380 കി ഗ്രാം ഭാരം. http://www.hindu.com/thehindu/holnus/000200810220921.htm
- ചെയ്തു --ജേക്കബ് 22:16, 22 ഒക്ടോബർ 2008 (UTC)
ഇതു കൂടി ഒന്നു നോക്ക്. http://www.isro.org/chandrayaan-1/ എനിക്ക് ഒന്നും മനസിലാകുന്നില്ല. യഥാർത്ഥ ഭാരം എത്ര കിലോയാ? ലൂണാർ ഓർബിറ്റൽ മാസ് 523 കി ഗ്രാം. പേലോഡ് 55 കി ഗ്രാം. അപ്പോൾ 578 കി ഗ്രാം അല്ലെ ഉള്ളു. ഏതാ ശരി?
- ചെയ്തു--സോജോ 09:15, 24 ഒക്ടോബർ 2008 (UTC)
എത്ര പേലോഡുകൾ?
[തിരുത്തുക]ഇവിടെ പറയുന്നത് നോക്കിയാൽ പന്ത്രണ്ടു പേലോഡുകൾ വഹിച്ചാണ് ചാന്ദ്രയാൻ യാത്ര. ഹിന്ദു കൊടുത്ത വാർത്തയിൽ നോക്കിയാൽ പതിനൊന്നു പേലോഡുകൾ എന്ന് കാണുന്നു. ഇതാണ് ശരി?
- ചെയ്തു --ജേക്കബ് 22:16, 22 ഒക്ടോബർ 2008 (UTC)
ചാന്ദ്രയാൻ - 1 പതിനൊന്നു പെലോഡുകൾ വഹിച്ചുകൊണ്ടാണ് യാത്ര തിരിച്ചത്. ഇവയിൽ അഞ്ചു എണ്ണം ഇന്ത്യയിൽ നിർമിച്ചവയാണ്. ബാക്കി മൂന്നെണ്ണം യൂറോപ്പ്യൻ ബഹിരാകാശ ഏജൻസിയുടേതും ഒരെണ്ണം ബൾഗേറിയയുടേതും രണ്ടെണ്ണം അമേരിക്കയുടേതും ആണ്. 2010 വരെ ഈ പേലോഡുകൾ ചന്ദ്ര പര്യവേഷണം നടത്തും.http://www.hindu.com/thehindu/holnus/000200810220921.htm
തെറ്റിദ്ധാരണയുണ്ടാക്കില്ലേ?
[തിരുത്തുക]"ബൾഗേറിയ, നാസ, ഏസ ഇന്നിവിടങ്ങളിൽ"
- ബൾഗേറിയ ഒരു രാജ്യം ആണ്. നാസയും ഏസയും സ്ഥാപനങ്ങളും. ഇത്തരത്തിൽ എഴുതുന്നത് ഒരു തെറ്റിദ്ധാരണയ്ക്ക് ഇടയാകും.--സോജോ 00:15, 23 ഒക്ടോബർ 2008 (UTC)
പേര്
[തിരുത്തുക]- പേരിൽ 1 വേണ്ടേ? ചന്ദ്രയാൻ-1? രണ്ടും മൂന്നുമൊക്കെ പിറകേ വരാനുള്ളതല്ലേ--അഭി 18:35, 25 ഒക്ടോബർ 2008 (UTC)
ചെയ്തു കഴിഞ്ഞു --Vssun 04:38, 29 ഒക്ടോബർ 2008 (UTC)
നാലാമത്തെ രാജ്യം
[തിരുത്തുക]“ | റഷ്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾക്കുശേഷം ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. | ” |
ജപ്പാനല്ലോ.. യുറോപ്യൻ യൂണിയനല്ലേ? --Vssun 17:56, 14 നവംബർ 2008 (UTC)
- ഇന്ത്യ മൂന്നാമത്തെ രാജ്യമെന്ന് തോന്നുന്നു--അഭി 17:37, 17 നവംബർ 2008 (UTC)
90-ൽ ജപ്പാൻ ഒരു പ്രോബ് അയച്ചിരുന്നെങ്കിലും അതിൽ നിന്ന് സിഗ്നൽ ഒന്നും കിട്ടിയില്ലത്രേ..അപ്പോൾ നാലാമത്തെ എന്നു പറയണോ അതോ മൂന്നാമത്തേയോ? --Vssun 10:09, 18 നവംബർ 2008 (UTC)
en:Hiten എന്ന താളിൽ നിന്ന്
Hiten was intentionally crashed into the lunar surface at 34.3° S 55.6° E between the craters Stevinus and Furnerius. Hiten was the first lunar probe originating from a country other than the United States or the Soviet Union.
അപ്പോൾ നാലമത്തെ രാജ്യം എന്ന് ഉറപ്പായും പറയാം എന്നു തോന്നുന്നു അല്ലേ? --Vssun 10:13, 18 നവംബർ 2008 (UTC)
ഇപ്പോൾ നടക്കുന്നത്
[തിരുത്തുക]ഇപ്പോൾ നടക്കുന്ന ബഹിരാകാശയാത്ര എന്നത് മാറ്റാറായില്ലേ?--Rameshng:::Buzz me :) 03:55, 30 ഓഗസ്റ്റ് 2009 (UTC)