സംവാദം:ഗ്രീക്ക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രീക്ക് (ελληνική γλώσσα IPA: [eliniˈci ˈɣlosa] അല്ലെങ്കിൽ എളുപ്പത്തിൽ ελληνικά IPA: [eliniˈka] — "ഹെല്ലെനിക്ക്") എന്നത് 3,500 വർഷത്തെ രേഖപ്പെടുത്തിയ ചരിത്രമുള്ള, ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ വച്ച് ഏറ്റവും പഴക്കമുള്ള, ഭാഷയാണ്.

ഗ്രീക്ക് എന്ന പദം ഭാഷയെ മാത്രം കുറിക്കുന്നതാണോ? ഗ്രീക്കു ജനതയുടെ സംസ്കാരത്തെക്കുറിച്ച്,അതിന്റെ വ്യത്യസ്തങ്ങളായ പ്രകടീകൃതരൂപങ്ങളെക്കുറിച്ച് പറയുമ്പോൾ ഗ്രീക്ക് എന്ന പദം ആണല്ലോ ഉപയോഗിക്കുന്നത്. ഈ നിർവ്വചനത്തിന് അവ്യാപ്തി ദോഷം ഉണ്ട്.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ഗ്രീക്ക് ഭാഷ എന്നാക്കീട്ടുണ്ട്. മതിയോ? --ചള്ളിയാൻ ♫ ♫ 04:45, 1 സെപ്റ്റംബർ 2007 (UTC)

ഇംഗ്ലീഷ് വിക്കിയിൽ ഉപയോഗിച്ച അതേ ശൈലി ഇവിടെ വിവർത്തനം ചെയ്തപ്പോഴും ഉപയോഗിച്ചുവെന്നേയുള്ളൂ. “ഗ്രീക്ക്” എന്ന പദത്തിന് മാഷ് പറഞ്ഞതുപോലെ നാനാർത്ഥങ്ങൾ ഉള്ളതിനാൽ ഇംഗ്ലീഷ് വിക്കിയിൽ ഗ്രീക്കിന് ഒരു നാനാർത്ഥ താൾ ഉണ്ട്. ഗ്രീക്ക് ഭാഷയ്ക്ക് -Greek Language- എന്ന താളും. പ്രസ്തുത താളിൽ ഗ്രീക്കു ഭാഷയെപ്പറ്റിയാണു പറയുന്നതെന്നതിനാൽ ഗ്രീക്ക് “ഭാഷ” എന്ന് explicit ആയി ഒന്നുകൂടെ ആവർത്തിച്ച് പറയുന്നില്ല. പ്രസ്തുത ശൈലിയോടാണ് ഞാൻ കൂടുതൽ യോജിക്കുന്നത്. മാഷ് സൂചിപ്പിച്ച അവ്യാപ്തി ദോഷം പരിഹരിക്കാൻ ഇംഗ്ലീഷ് വിക്കിയിൽ ചെയ്തിരിക്കുന്നതുപോലെ ഗ്രീക്ക് (നാനാർത്ഥങ്ങൾ) എന്ന താൾ സൃഷ്ടിക്കുന്നതാണ് ഏറ്റവും ഉചിതം എന്നാണ് എന്റെ അഭിപ്രായം. താമസിയാതെ തന്നെ ശരിയാക്കാം. --ജേക്കബ് 17:18, 2 സെപ്റ്റംബർ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഗ്രീക്ക്_ഭാഷ&oldid=670347" എന്ന താളിൽനിന്ന് ശേഖരിച്ചത്