സംവാദം:ഗൊൽഗോഥാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗാഗുൽത്താ[തിരുത്തുക]

"ഗാഗുൽത്താ" മതിയാവും. മലയാളത്തിൽ പണ്ടേ സ്വീകരിക്കപ്പെട്ടിട്ടുള്ള രൂപമാണത്. നിർബന്ധമെങ്കിൽ ഗൊൽഗോഥയ്ക്ക് തിരിച്ചുവിടൽ കൊടുക്കാം.Georgekutty 03:40, 23 ഏപ്രിൽ 2011 (UTC)

'ഗാഗുൽത്താ' എന്നും 'ഗോഗുൽത്താ' എന്നും തന്നെയാണ് ആണ് സംസാരഭാഷയിലും ക്രിസ്തീയ ഗീതങ്ങളിലും പ്രാർത്ഥനാ ഭാഗങ്ങളിലും ഉപയോഗിച്ച് വരുന്നത് . എന്നാൽ പി.ഓ.സി ബൈബിളിൽ ഗൊൽഗോഥാ എന്നും സത്യവേദപുസ്തകത്തിൽ ഗോല്‌ഗോഥാ എന്നുമാണ് കൊടുത്തിരിക്കുന്നത്. അതിനാൽ കൂടുതൽ ശരി ഗൊൽഗോഥാ എന്ന ഇപ്പോഴത്തെ തലക്കെട്ടാണെന്നു കരുതുന്നു. മാത്രമല്ല ബൈബിൾ ഉദ്ധരണികൾ ചേർക്കുമ്പോൾ തലക്കെട്ടുമായി ചേർച്ച കാണുകയും ചെയ്യും. ഗാഗുൽത്താ-യിൽ നിന്നു തിരിച്ചു വിടൽ കൊടുത്താൽ ആ പദം തിരയുന്നവർക്ക് ഇവിടെയെത്തുകയും ചെയ്യാം. മാത്രമല്ല 'ഗാഗുൽത്താ', 'ഗോഗുൽത്താ' തുടങ്ങിയ ഉച്ഛാരണങ്ങൾ നിലവിലുണ്ടെന്ന് ലേ ഖനത്തിൽ ചേർക്കുകയും ചെയ്യാം. --Johnchacks 04:30, 23 ഏപ്രിൽ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഗൊൽഗോഥാ&oldid=954270" എന്ന താളിൽനിന്ന് ശേഖരിച്ചത്