സംവാദം:ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖനത്തിന്റെ തലക്കെട്ട് “ഗുരുവായൂർ ക്ഷേത്രം” എന്നു മാറ്റിയിട്ടുണ്ട്, ലേഖനത്തിന്റെ ഉള്ളടക്കം ഗുരുവായൂർ ക്ഷേത്രത്തിനെപ്പറ്റിയായതിനാലാണ് ഇങ്ങനെ ചെയ്തത്. ഗുരുവായൂർ സ്ഥലത്തെപ്പറ്റി മറ്റൊരു ലേഖനം ആവാം അല്ലേ...?
ദീപു [Deepu] 17:50, 15 ഓഗസ്റ്റ്‌ 2006 (UTC)

ഗുരുവായൂർ ക്ഷേത്രം, ഗുരുവായൂർ അമ്പലം, എന്നിവയെല്ലാം ഈ ലേഖനത്തിലേക്ക് തിരിച്ചു വിടൂ.--Shiju 11:43, 17 ഒക്ടോബർ 2006 (UTC)

പഴക്കം[തിരുത്തുക]

മണ്ടൻ ചോദ്യമാണെങ്കിൽ ക്ഷമിക്കുക : ഈ ലേഖനത്തിൽ "ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്" എന്നും "ശ്രീ നാരദ പുരാണം ഗുരുവായൂർ മാഹാത്മ്യത്തെ വർണ്ണിക്കുന്നു" എന്നും കാണുന്നു. ഇതിന്റെ അര്ത്‍ഥം നാരദ പുരാണം 14-ആം നൂറ്റാണ്ടിനു ശേഷമാണു എഴുതപ്പെട്ടത് എന്നാണോ ? അപ്പി ഹിപ്പി (talk) 10:37, 24 നവംബർ 2007 (UTC)

ശരിയാണ്‌. നാരദ പുരാണം 14 നു ശേഷമാന്‌ രചിക്കപ്പെട്ടത്. മിക്ക പുരാണങ്ങളും അതെ. --ചള്ളിയാൻ ♫ ♫ 02:36, 27 നവംബർ 2007 (UTC)

വിഗ്രഹം[തിരുത്തുക]

ഈ വാക്യം :- പാതാള അഞ്ജനം കൊണ്ടു തീർത്ത ഗുരുവായൂരിലെ വിഗ്രഹത്തിനെ മഹാവിഷ്ണു ആരാധിച്ചിരുന്നു എന്നാണ് മഹാവിഷ്ണുവാണോ ആരാധിച്ചിരുന്നത് അതോ ശ്രീകൃഷ്ണനണോ?--സുഗീഷ് 20:14, 24 നവംബർ 2007 (UTC)

മഹാവിഷ്ണു ആരാധിച്ചിരുന്നു എന്നല്ലേ? ഗുരുവായൂർ ദേവസ്വം ഔദ്യോഗിക വെബ് താളിൽ ഇങ്ങനേയാണ്‌ കാണുന്നത് - http://www.guruvayurdevaswom.org/midol.shtml - വേറേയും ഷാജി 00:10, 25 നവംബർ 2007 (UTC)

ചതുർബാഹുവായ (നാലുകൈകളോടുകൂടിയ) മഹാവിഷ്ണു തന്നെയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ശംഖും ചക്രവും ഗദയും താമരയും നാലുകൈകളിലും പിടിച്ച സാക്ഷാൽ നാരായണൻ. അങ്ങനെ വരുമ്പോൾ, അത് വിശ്വാസയോഗ്യമല്ലല്ലോ. [[User:vishalsathyan19952099||വിശാൽ സത്യൻ19952099)

പ്രശസ്തരായ ഭക്തന്മാർ[തിരുത്തുക]

കെ. കരുണാകരനെ ഈ ലിസ്റ്റില് ചേര്ക്കാമോ? :) --ജ്യോതിസ് 20:58, 26 നവംബർ 2007 (UTC)

ശ്രീകൃഷ്ണക്ഷേത്രം[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രം എന്നു പോരെ? പ്രതിഷ്ഠ വിഷ്ണുവല്ലേ? --Vssun 23:26, 12 ഒക്ടോബർ 2008 (UTC)

മറ്റുഭാഷകളിൽ[തിരുത്തുക]

മറ്റു ഭാഷകളിൽ വിവരങ്ങൾ ഇവിടെ എഴുതേണ്ടതുണ്ടോ? --Vssun (സുനിൽ) 10:24, 2 ജനുവരി 2011 (UTC)

വിക്കിഗ്രന്ഥശാല[തിരുത്തുക]

ക്ഷേത്രത്തിലെ നിത്യനിദാനം എന്ന ഭാഗത്തിനു ശേഷം വിക്കിഗ്രന്ഥശാലയിലെ നാരായണീയം, ഹരിനാമകീർത്തനം, ജ്ഞാനപ്പാന എന്നിവയിലേക്ക് ഒരു കണ്ണി നൽകിയാൾ നന്നായിരിക്കും. --KodamPuli 10:21, 13 മാർച്ച് 2011 (UTC)

വഴിപാട്[തിരുത്തുക]

ഈ ശീർഷകത്തിൽ പറഞ്ഞിട്ടുള്ള 2007ൽ തെറ്റായ ദേവപ്രശ്നവിധി സത്യമാണെന്ന് വിശ്വസിച്ച് പമ്പരവിഡ്ഢിയായിരുന്ന അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അയ്യപ്പനുമുന്നിൽ എള്ളുതിരി നിർത്തി. തുടർന്ന് ഗുരുവായൂരുകാർക്ക് ശനിദശയായി. കള്ളക്കടത്തും കവർച്ചയും കൊലപാതകങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. എന്ന ഭാഗം സ്വന്തം അഭിപ്രായ പ്രകടനവും സ്വഭാവഹത്യയും ഉൾപ്പെടുന്നതിനാൽ ഒഴിവാക്കേണ്ടതാണ്.Satheesan.vn (സംവാദം) 04:32, 24 ജനുവരി 2013 (UTC)

ആ വാചകം ഒഴിവാക്കിയിട്ടുണ്ട്.--ഷിജു അലക്സ് (സംവാദം) 04:40, 24 ജനുവരി 2013 (UTC)


വിവരപ്പെട്ടി[തിരുത്തുക]

വിവരപ്പെട്ടിയിൽ സ്ര​ഷ്ടാവ് എന്നത്ഗു രുവായൂർ ശ്രീകൃഷ്ണക്ഷേത്രം എന്നാണല്ലോ കൊടുത്തിരിക്കുന്നത്‌. ഇത് ശരിയാണോ? ---- --പ്രശാന്ത് ആർ (സംവാദം) 07:08, 24 ജനുവരി 2013 (UTC)

ഗുരുവായൂരപ്പൻ[തിരുത്തുക]

ഗുരുവായൂർ_ശ്രീകൃഷ്ണക്ഷേത്രം#ഐതിഹ്യം ഇവിടെ ഗുരുവായൂരപ്പൻ എന്ന പെട്ടിയിൽ സൃഷ്ടി എന്നു കാണുന്നു! എന്താണ് ഇത്? ബ്രഹ്മാവാണ് സൃഷ്ടിയുടെ ദേവൻ. --പ്രശാന്ത് ആർ (സംവാദം) 19:41, 25 ഫെബ്രുവരി 2013 (UTC)

Yes check.svg മാറ്റിയിട്ടുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 05:52, 26 ഫെബ്രുവരി 2013 (UTC)

ചെറിപിക്കിങ്ങ് ബാധ[തിരുത്തുക]

പേരിനുപിന്നിൽ എന്ന പേരിൽ പല ലേഖനങ്ങളിലും സ്വന്തം വിശ്വാസങ്ങൾ അടിച്ചുകേറ്റി, അതിനുബലം നൽകാൻ ചെറിപിക്കിങ്ങ് നടത്തി ചില കൂതറ പുസ്തകങ്ങളും അവലംബമാക്കി, കേരളചരിത്രം അപ്പടി മറ്റെന്തോ ആക്കിത്തീർക്കാൻ ഏതാനും വർഷങ്ങൾക്കു മുമ്പുതന്നെ ചില ഉപയോക്താക്കൾ ശ്രമിച്ചിരുന്നു. ഈ ലേഖനത്തിലും അതിന്റെ ബാധ കാണാനുണ്ടു്. ചുരുങ്ങിയ പക്ഷം ഗുപ്തൻ നായർ എന്തു പറഞ്ഞു? എവിടെപ്പറഞ്ഞു? എന്നെങ്കിലും ചേർക്കണമായിരുന്നു. വി.വി.കെ. വാലത്തിന്റെ നിഗമനങ്ങൾ പലതും ഊഹങ്ങൾ മാത്രമായിരുന്നു. "ഗുരുപവനപുരേ" എന്നൊരു വാക്കു് ആധുനികകാലത്തല്ലല്ലോ പടച്ചുണ്ടാക്കിയതു്!? വിശ്വപ്രഭViswaPrabhaസംവാദം 15:04, 13 മേയ് 2013 (UTC)

കൃഷ്ണനാട്ടം[തിരുത്തുക]

കൃഷ്ണനാട്ടം എന്ന തലക്കെട്ടിൽ കൊടുത്തിരുന്ന രാമനാട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ കൃഷ്ണനാട്ടം താളിൽ കുറിപ്പായി ചേർത്തിട്ടുണ്ട്. --പ്രശാന്ത് ആർ (സംവാദം) 02:07, 21 ജൂലൈ 2013 (UTC)

പുണ്യ കിണർ[തിരുത്തുക]

മണിക്കിണർ അല്ലേ ഇത്? പുണ്യ കിണർ എന്നു പറയുമോ? ഇംഗ്ലീഷിലെ Sacred well മലയാളീകരിച്ചതാണെന്നു തോന്നുന്നു.