Jump to content

സംവാദം:ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ പരിധി എന്തുകൊണ്ടാണ് മൂന്നു പ്രെസിഡൻസികളിൽ മാത്രമായി ഒതുക്കിയത്? ഇതിനു പുറത്ത് ലെഫ്റ്റനന്റ് ഗവർണറും, ചീഫ് കമ്മീഷണറും ഭരിക്കുന്ന പ്രദേശങ്ങളിലും ഇത് ബാധകമായിരുന്നില്ലേ? --Vssun (സംവാദം) 02:06, 16 ജൂൺ 2013 (UTC)[മറുപടി]

എന്റെ പരിമിതമായ അറിവ്‌ വെച്ച് എനിക്ക് തോന്നുന്നത് പറയാം. ഈ മൂന്നു പ്രസിഡൻസികളുടെ കീഴിലല്ലേ ബാക്കി ഭാഗങ്ങൾ എല്ലാം വരുന്നത് ... അപ്പൊ സ്വാഭാവികമായും മറ്റു സ്ഥലങ്ങളും അതിൽ വരില്ലേ ???? തെറ്റുണ്ടോ എങ്കിൽ തിരുത്താം... --Devgowri (സംവാദം) 14:10, 17 ജൂൺ 2013 (UTC)[മറുപടി]

ഇതുവരെയുള്ള അറിവനുസരിച്ച് അല്ല. ഈ പ്രെസിഡൻസികൾക്ക് പുറത്തെ ഭാഗങ്ങളിലെ ലെ. ഗവർണർമാരും ചീ. കമ്മീഷണർമാരും ഗവർണർ ജനറലിന്റെ പൂർണ്ണനിയന്ത്രണത്തിൻകീഴിലായിരുന്നു. പ്രെസിഡൻസികളിലെ ഗവർണർമാർക്ക് ഗവർണർ ജനറലിനോട് പൂർണ്ണവിധേയത്വമില്ലായിരുന്നു. അവർക്ക് സൈനിക-സാമ്പത്തികേതരകാര്യങ്ങളിൽ സ്വയംനിർണയാവകാശമുണ്ടായിരുന്നു. 1864-ലെ നില ഞാൻ ഇന്ത്യയുടെ ഗവർണർ ജനറൽ എന്ന താളിൽ ഉടൻ ചേർക്കുന്നുണ്ട്.--Vssun (സംവാദം) 15:11, 17 ജൂൺ 2013 (UTC)[മറുപടി]


ഭൂപരിധി നീക്കം ചെയ്തു.--Devgowri (സംവാദം) 16:08, 17 ജൂൺ 2013 (UTC)[മറുപടി]