സംവാദം:ഗരുഡൻ പറവ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ഗരുഡൻ തൂക്കമല്ലേ?--റോജി പാലാ (സംവാദം) 09:10, 19 ഫെബ്രുവരി 2012 (UTC)[മറുപടി]

ആണെന്ന് തോന്നുന്നില്ല. ലേഖനത്തിലെ വിവരണത്തിൽ നിന്നു തികച്ചു വ്യത്യസ്തമാണല്ലോ ആ ചിത്രം. ഗരുഡൻ തൂക്കത്തിന്റെ ഒരു ചിത്രം കോമൺസിലുണ്ട്. ഫ്ലിക്കർ ചിത്രം റോജി തന്നെ ഏടുത്തതായതിനാൽ ആ ചിത്രത്തിന്റെ കാര്യം ഏറ്റവും കൂടുതൽ പറയാനാകുക റോജിക്കു തന്നേയല്ലേ? :) --അനൂപ് | Anoop (സംവാദം) 09:21, 19 ഫെബ്രുവരി 2012 (UTC)[മറുപടി]
ചിത്രം കണ്ടപ്പോൾ ഒരു സംശയം തോന്നിയതാണ്. മൊബൈൽ മാത്രമേ എന്റെയൊള്ളു. തുറവൂരു നിന്നും കുട്ടികൾ എടുത്തതാണ്. --റോജി പാലാ (സംവാദം) 10:13, 19 ഫെബ്രുവരി 2012 (UTC)[മറുപടി]
ഗരുഡൻ തൂക്കമെന്നത് പൊതുവേ വ്രതമെടുത്ത വ്യക്തികളെ ഒരു ഫ്രെയിമിൽ കയറ്റി (ശരീരത്തിൽ ഒരു കൊളുത്ത് ഘടിപ്പിക്കുന്നതായി കേട്ടിട്ടുണ്ട്) മുകളിലേക്ക് ഉയർത്തുന്ന അനുഷ്ഠാനമാണ്. ഏതാണ്ട് ദശാവതാരം ചലച്ചിത്രത്തിൽ കമലഹാസനെ തൂക്കുന്ന മാതിരി --അഖിലൻ 13:43, 23 ഫെബ്രുവരി 2012 (UTC)[മറുപടി]

ഈ ലേഖനത്തിന് അവലംബമായി കൊടുത്തിരുന്ന ലിങ്ക് മറ്റൊരു വാർത്താ വെബ്ബ്സൈറ്റിലേക്കാണ് ഉപയോക്താവിനെ കൊണ്ടു ചെന്നെത്തിയ്ക്കുന്നത്. അത് ലേഖനവുമായി യാതൊരു വിധത്തിലുള്ള താദാത്മ്യവും വെച്ചുപുലർത്തുന്നുമില്ലായ്ഇരുന്നതിനാലാണ് റോജി പാലയുമായി സംവദിച്ച ശേഷം ഞാൻ നീക്കം ചെയ്തത്. ഞങ്ങളുടെ സംവാദം വർഗ്ഗം:വൃത്തിയാക്കേണ്ട ലേഖനങ്ങളിൽ വായിക്കുമല്ലൊ. ഗരുഡൻ തൂക്കം എന്ന തലക്കെട്ടോട് കൂടിയ ഈ ലേഖനം കേരളീയ കലകളുടെ ഉപവിഭാഗത്തിൽ കൊടുത്തിട്ടുണ്ട്. എന്നാൽ ഈ ലേഖനത്തിന് അവലംബമായി ചേർത്തിരിയ്ക്കുന്നത് ലേഖനവുമായി തീർത്തും ബന്ധമില്ലാത്ത ഒരു [വെബ്ബ്സൈറ്റിന്റെ] കണ്ണിയാണ്. കഴിഞ്ഞദിവസവും ചില ലേഖനങ്ങളിൽ ഇത്തരം പിശകുകൾ ശ്രദ്ധിച്ചു. ഇത് അബദ്ധത്തിൽ സംഭവിയ്ക്കുന്നതാണോ? അതോ ആരെങ്കിലും അവരുടെ വെബ്ബ്സൈറ്റുകളുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുകയാണോ? സംശയം തോന്നുന്നു.--Manikandan kkunnath 11:08, 8 ഓഗസ്റ്റ് 2012 (UTC)

ആരും മനഃപൂർവ്വം ചെയ്യുന്നതല്ല. അത് അവലംബമായി നൽകുന്ന കണ്ണികൾ കാലഹരണപ്പെടുന്നതിനാൽ സംഭവിക്കുന്നതാണ്. ചേർത്തപ്പോഴുള്ള ലിങ്ക് ഇതിനുള്ളിൽ കാണാം. ലേഖനത്തിന്റെ താഴെ അവലംബത്തിൽ പറഞ്ഞിരിക്കുന്ന തീയതിയും മറ്റും ശ്രദ്ധിക്കുക--റോജി പാലാ (സംവാദം) 11:14, 8 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സംശയദൂരീകരണത്തിന് നന്ദി.. --Manikandan kkunnath 11:19, 8 ഓഗസ്റ്റ് 2012 (UTC)--Manikandan kkunnath 16:16, 8 ഓഗസ്റ്റ് 2012 (UTC)

ഉള്ളടക്കം പഴയരീതിയിലാക്കിയിട്ടുണ്ട്. --Vssun (സംവാദം) 17:11, 8 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

ലേഖനത്തിലെ ചിത്രത്തിന് (പ്രമാണം:GARUDAN THOOKKAM.jpg) ഗരുഡൻ തൂക്കവുമായി ബന്ധമൊന്നും തോന്നുന്നില്ലല്ലോ. --Vssun (സംവാദം) 17:12, 8 ഓഗസ്റ്റ് 2012 (UTC) ക്ഷമിക്കുക. ലേഖനം രണ്ടു തൂക്കങ്ങളും മിക്സായിരിക്കുന്ന കാരണം സംശയം തോന്നിയതാണ്. ഇത് ഉടച്ചെഴുതണം. --Vssun (സംവാദം) 17:16, 8 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ചിത്രത്തിന് ദാരികനും കാളിയും അഥവാ ദാരികവധം കലാരൂപത്തിന്റെ ഛായ തോന്നുന്നുണ്ട്. ചെറിയ ഇമേജ് ആയതിനാൽ സൂം ചെയ്യുമ്പോൾ ശരിയാകുന്നില്ല. ദാരികവധത്തോട് സാമ്യമുള്ള കലാരൂപമാണ് ഗരുഡൻ തൂക്കമെന്ന് ലേഖനത്തിൽ പറയുന്നുമുണ്ട്.--Manikandan kkunnath 17:27, 8 ഓഗസ്റ്റ് 2012 (UTC)

കൂടിക്കുഴഞ്ഞിരിക്കുന്നു[തിരുത്തുക]

  1. ഇവിടെക്കാണുന്നതാണ് ഗരുഡൻതൂക്കം എന്ന പേരിൽ പൊതുവേ അറിയപ്പെടുന്ന അനുഷ്ഠാനം എന്നു കരുതുന്നു. ഈ അനുഷ്ഠാനം നിരോധിക്കാനുള്ള മുറവിളികളുണ്ടായതായും പലയിടങ്ങളിലും നിരോധിച്ചതായും കേട്ടിട്ടുണ്ട്. ലേഖനത്തിലെ കുറേ ഭാഗങ്ങൾ ഈ ഗരുഡൻതൂക്കത്തെക്കുറിച്ചുള്ളതാണ്.
  2. ഗരുഡനായി വേഷം കെട്ടിയ കലാകാരൻ (ചുണ്ടും മറ്റും ധരിച്ചത്) എന്ന പരാമർശം കാണുമ്പോൾ സംശയം തോന്നുന്നു. ഗരുഡനായി വേഷംകെട്ടിയയാൾ തൂങ്ങുന്നതായി ചിത്രങ്ങളിലൊന്നും കണ്ടിട്ടുമില്ല.

രണ്ടും ഒരേ അനുഷ്ഠാനമാണോ? --Vssun (സംവാദം) 02:44, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]


(ഗരുഡൻ കാളിയെ സന്തോഷിപ്പിക്കാനായി കാളിയുടേ മുൻപിൽ നൃത്തം ചെയ്യുകയും, അതിനു ശേഷം കാളിക്ക് ഗരുഡൻ തന്റെ രക്തം അർപ്പിച്ചുവെന്നും ഐതിഹ്യം പറയുന്നു). ഇതൊരു അനുഷ്ഠാനകലയാണെങ്കിൽ ഇപ്പോൾ കൊടുത്തിരിയ്ക്കുന്ന ചിത്രമാകും ശരിയെന്നാണ് തോന്നുന്നത്. ലേഖനത്തിലെ ഐതിഹ്യം എന്ന തലക്കെട്ടിൽ ഇങ്ങനെ വിശദീകരിച്ചിട്ടുമുണ്ട്. സാധാരണയായി അനുഷ്ഠാനകലാരൂപങ്ങലിലൊന്നും വളരെയധികം സാഹസികമായ പ്രകടനങ്ങൾ നടത്തുക പതിവില്ല. കഥാസന്ദർഭത്തെ മുൻനിർത്തി കലാകാരന്മാർ വിഷയം അവതരിപ്പിച്ചതിനുശേഷം കൊല്ലും കൊലയും പോലുള്ള സാഹസികരംഗങ്ങൾ ചടങ്ങ് പോലെ കാണിയ്ക്കുകയാണ് പതിവുള്ളത്. ആയതിനാൽ താങ്കൾ പറഞ്ഞതുപോലെ ഈ ലേഖനത്തിൽ എന്തൊക്കെയോ കീടിക്കുഴഞ്ഞിട്ടുണ്ട്.

  1. ഒന്നാമതായി ദാരികനും കാളിയും എന്ന ക്ഷേത്രകലയുടെ ഭാാമായുള്ള ചിത്രമാണൊ കൊടുത്തിരിയ്ക്കുന്നതെന്ന് പരിശോധിയ്ക്കണം.
  2. ഗരുഡൻ തൂക്കം എന്നത് താങ്കൾ സംവാദത്തിൽ കാണിച്ചിരിയ്ക്കുന്ന കണ്ണിയിലേക്ക് പോകുമ്പോൾ മനസ്സിലാക്കേണ്ടത്, ശൂലം കുത്തൽ പോലെയുള്ള ആചാരമാണെന്നെ പറയാനൊക്കൂ. കേരളത്തിലെ പോലീസ് മുറയിൽ ചിലർ പ്രയോഗ്ഗിച്ചു കണ്ടിട്ടുള്ള ഒരു പദം കൂടിയാണ് ഇതെന്നതിനാൽ ആ ചിത്രത്തിൽ കാണുന്നതായിരിയ്ക്കാം യഥാർത്ഥത്തിൽ ഗരുഡൻ തൂക്കം. അങ്ങനെ വരുമ്പോൾ അതിനെ കലകളുടെ പട്ടികയിൽ ചേർക്കാനൊക്കുമോ?
  3. വിദഗ്ദരായ കലാകാരന്മാരിൽ നിന്നൊ ഗുരുക്കന്മാരിൽ നിന്നോ വിവരങ്ങൾ ശേഖരിയ്ക്കേണ്ടതുണ്ടെന്ന് തോന്നുന്നു.— ഈ തിരുത്തൽ നടത്തിയത് Manikandan kkunnath (സംവാദംസംഭാവനകൾ)
ഗരുഡൻ പറവ (വീഡിയോ ശ്രദ്ധിക്കുക) എന്നാണ് ചിത്രത്തിലുള്ള ആചാരത്തെ പറയുന്നതെന്ന് കരുതുന്നു. അതനുസരിച്ച് രണ്ടിനെയും രണ്ടു ലേഖനങ്ങളാക്കാം എന്നു വിചാരിക്കുന്നു. --Vssun (സംവാദം) 10:20, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]


വീഡിയോ പ്രകാരമാണെങ്കിൽ താങ്കൾ പറഞ്ഞത് : ആണ്.ഉപയോക്താവ്:Manikandan kkunnath

ശ്രീലങ്കൻ തമിഴർക്കിടയിലും ഇതുപോലുള്ള ഒരനുഷ്ഠാനമുണ്ട്. ഇതു കാണുക. പറവക്കാവടി എന്നാണ് അതിന്റെ പേരെന്നു തോന്നുന്നു.ജോർജുകുട്ടി (സംവാദം) 12:32, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഈ ലേഖനത്തിലെ തൂക്കത്തിന്റെ കാര്യം ഒഴിവാക്കി, ഗരുഡൻ പറവ എന്ന പേരാക്കി മാറ്റി. ഇനി ഗരുഡൻ തൂക്കത്തിന് വേറെ താളുണ്ടാക്കണം. --Vssun (സംവാദം) 15:41, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഗരുഡൻ പറവ, ഗരുഡൻ തൂക്കം, ഗരുഡൻ തൂക്കം (മർദ്ദനമുറ)[തിരുത്തുക]

ഇതുമൂന്നും മൂന്നാണെന്നാണ് തോന്നുന്നത്. ഗരുഡൻ പറവ താഴെ നിന്നുള്ള കളിയാണ് (ഇനി പറന്നിറങ്ങുന്ന വേർഷൻ ഉണ്ടോയെന്നറിയില്ല), ഗരുഡൻ തൂക്കം: ആൾക്കാർ കായികബലം കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു ക്രെയിനിന്റെ ഒരു അഗ്രത്തിൽ ഒരാൾ ചൂണ്ടക്കൊളുത്തുകൾ പോലുള്ള കൊളുത്തുകൾ ചർമ്മത്തിൽ ആഴ്ത്തി പത്ത് മുപ്പതടി പൊക്കത്തിൽ പൊങ്ങിയാടുന്ന പരിപാടിയാണ് (നിരോധിച്ചതിൽ പിന്നെ ഇപ്പോൾ തോർത്ത് കൊണ്ട് കെട്ടിയാണത്രേ ആടുന്നത്). സന്താനലാഭത്തിനാണ് ആചരിക്കുന്നതെന്നാണ് കേട്ടിട്ടുള്ളത് (കുട്ടിയേയും എടുത്തുകൊണ്ടുള്ള ഗരുഡൻ തൂക്കം). പോലീസുകാരുടെ ഗരുഡൻ തൂക്കം: കാൽമുട്ടിലും കൈമുട്ടിലും അല്ലെങ്കിൽ കാൽപ്പാദത്തിലും കൈക്കുഴയിലും കയറുകെട്ടി അവയെല്ലാം ഒരൊറ്റ കൊളുത്തിൽ തൂക്കിയിടുന്ന മർദ്ദനമാണ്. ഭൂഗുരുത്വം മൂലം ശരീരത്തിന്റെ ഭാരത്താൽ പുറകിലോട്ട് നട്ടെല്ല് വളയുന്നതുമൂലമുള്ള വേദനയാണ് പ്രത്യേകിച്ച് മറ്റൊരു മർദ്ദനവും ചെയ്യാത്ത ഈ മാർഗ്ഗത്തിന്റെ ലക്ഷ്യം. താളിലെ ഗരുഡൻ തൂക്കം പരാമർശം ഒഴിവാക്കിയിട്ടുണ്ട്.--പ്രവീൺ:സംവാദം 10:54, 14 ജൂലൈ 2013 (UTC)[മറുപടി]

ഗരുഡൻ തൂക്കം എന്തായാലും ഒരു അനുഷ്ഠാന കലയല്ല. --അഖിലൻ 15:56, 14 ജൂലൈ 2013 (UTC)[മറുപടി]
പ്രവീൺ പറഞ്ഞത് ശരിയാണ്. ഗരുഡൻ തൂക്കം, ഗരുഡൻതൂക്കം (മർദ്ദനമുറ) എന്നിവക്ക് ഇനി താളുകളുണ്ടാക്കേണ്ട കാര്യമേയുള്ളൂ. --Vssun (സംവാദം) 02:45, 15 ജൂലൈ 2013 (UTC)[മറുപടി]
തൂക്കത്തിന് താളുണ്ടെന്ന് ഇപ്പോഴാണ് കണ്ടത്. ഇനി മർദ്ദനത്തിനായിക്കോട്ടെ. --Vssun (സംവാദം) 02:52, 15 ജൂലൈ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഗരുഡൻ_പറവ&oldid=4026379" എന്ന താളിൽനിന്ന് ശേഖരിച്ചത്