സംവാദം:ഖാരിഇ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് നിഘണ്ടുവിൽ ചേർക്കാനുള്ള വിവരമല്ലേയുള്ളൂ? --Vssun (സംവാദം) 06:05, 26 ജൂലൈ 2012 (UTC)[മറുപടി]

വിവരണം നിഘണ്ടുവിലും സ്ഥാപനങ്ങളെക്കുരിച്ചുള്ള വിവരം ഖുറാൻ എന്ന താളിലും കൊടുക്കുന്നത് നന്നായിരിക്കും ബിനു (സംവാദം) 06:09, 26 ജൂലൈ 2012 (UTC)[മറുപടി]

ഖാരിഇ് ശൈലിയിൽ ഖുർആൻ പാരായണം ചെയ്യുന്നവരുടെ പട്ടികയാണോ? ഇവിടെ നൽകിയിരിക്കുന്നത്? --Vssun (സംവാദം) 08:22, 26 ജൂലൈ 2012 (UTC)[മറുപടി]
ഇസ്ലാമികകോളേജുകളിൽ നിന്ന് ഖാരി് എന്ന ബിരുദം നൽകുന്നുണ്ടോ? അത്തരത്തിലുള്ളവരെയാണോ പട്ടികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നതിന് മാനദണ്ഡങ്ങളെന്തെങ്കിലുമുണ്ടോ? --Vssun (സംവാദം) 03:50, 29 ജൂലൈ 2012 (UTC)[മറുപടി]
ഖാരിഅ് എന്ന പേരിൽ ഇസ്്‌ലാമിക സ്ഥാപനങ്ങളിൽ പ്രത്യേക ബിരുദമൊന്നിമില്ല. ഖുർആനിന്റെ പാരായണ നിയമമനുസരിച്ചുള്ള പാരായണം നിർവ്വഹിക്കുന്നവരാണ് ഖാരിഅ് എന്നറിയപ്പെടുന്നത്. ആ മേഖലയിൽ ശ്രദ്ധേയരാവരെ ഖുർറാ അഥവാ ഖാരിഉകൾ എന്ന് വിളിക്കുന്നു. അതിന്റെ ലിസ്റ്റിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കാനോ എണ്ണം നിശ്ചയിക്കാനോ ആവില്ല.--സുഹൈറലി 11:29, 30 ജൂലൈ 2012 (UTC)[മറുപടി]

അങ്ങനെയാകുമ്പോൾ ഈ പട്ടിക ലേഖനത്തിൽ നൽകുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് കരുതുന്നു. --Vssun (സംവാദം) 16:01, 30 ജൂലൈ 2012 (UTC)[മറുപടി]

വിവിധ രാജ്യങ്ങളിലുള്ള പ്രശസ്ത ഖാരിഉകളെ കുറിച്ചുളള ലിസ്റ്റ് ഇംഗ്ലീഷിലും അറബിയിൽ ടാഗായും ചേർത്തിട്ടുണ്ട്. അറബിയിൽ അതിലോരോ വ്യക്തിയെ കുറിച്ചും ലേഖനങ്ങളും കാണാം. അതു കൊണ്ട് അത്തരമൊരു ലിസ്റ്റിന് പ്രസക്തിയുണ്ട്. മലയാളത്തിലെ കേവലം പേരുകളല്ലാതെ ലേഖനങ്ങളില്ലാത്തതിനാൽ വലിയ പ്രസക്തിയില്ലെങ്കിലും പ്രശസ്തരായ ചില പേരുകൾ നിലനിർത്തുന്നതിൽ വിരോധമില്ലെന്ന് തോന്നുന്നു.--സുഹൈറലി 04:07, 31 ജൂലൈ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഖാരിഇ്&oldid=1374544" എന്ന താളിൽനിന്ന് ശേഖരിച്ചത്