സംവാദം:കൽത്തപ്പം
ഈ ലേഖനത്തിൽ ക്രൈസ്തവം എന്ന വർഗ്ഗം ആവശ്യമുണ്ടോ? --Anoopan| അനൂപൻ 14:40, 21 ഏപ്രിൽ 2011 (UTC)
- ആവശ്യമില്ല എന്ന് അഭിപ്രായപ്പെടുന്നു. --വിചാരം 20:14, 22 ഏപ്രിൽ 2011 (UTC)
ക്രൈസ്തവം എന്ന വർഗം ഇവിടെ അനുചിതമല്ല. കേരളത്തിലെ ക്രിസ്ത്യാനികൾ, യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ അനുസ്മരണദിനമായ പെസഹാ വ്യാഴാഴ്ച ഉണ്ടാക്കി, വിശേഷമായി കാച്ചിയെടുക്കുന്ന പെസഹാ പാലിൽ മുക്കി ഭക്തി പൂർവം ഭക്ഷിക്കുന്ന അപ്പമാണ് പെസഹാ അപ്പം. "ഇൻറി അപ്പം" എന്നും അതിനെ ഇക്കാലത്ത് വിളിക്കാറുണ്ടെന്നതു ശരി. എന്നാൽ ആ പേരിന് അധികം പഴക്കമൊന്നുമില്ല. ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കാറുള്ളത് ചിത്രത്തിൽ കാണിച്ചിരിക്കുന്ന തരം പെസഹാ അപ്പമല്ല. അതുണ്ടാക്കാൻ മുകളിൽ തീയിടാറില്ല. അത് ആവിയിൽ മാത്രമായി വേവിച്ചെടുക്കുകയേയുള്ളു.Georgekutty 03:59, 23 ഏപ്രിൽ 2011 (UTC)
ജോർജുകുട്ടി പറയുന്നത് ശരിയാവാം. പക്ഷെ അപ്പത്തിനു മതത്തിന്റെ വർഗ്ഗം ചേർക്കുന്നത് ഉചിതമാണോ എന്നതാണ് ആലോചിക്കേണ്ടത്. മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയുടെ പലഭാഗങ്ങളിലും മുസ്ലിം സമുദായങ്ങൾ ഉൾപ്പെടെയുള്ളവരും ഈ പലഹാരവുമായി സുപരിചിതരാണ്. തട്ട് കടയിലും ചായക്കടയിലും , സമോസ,ഉള്ളിവട,നെയ്യപ്പം എന്നിവപോലെ ലഭ്യമാവാറുള്ള ഒരു വിഭവമാണിത്. അതിനാൽ ഭക്ഷണ വിഭവങ്ങൾ എന്നവർഗ്ഗമായിരിക്കും ഈ ലേഖനത്തിനു അനുചിതമല്ലാതാകുന്നത്.--വിചാരം 16:16, 23 ഏപ്രിൽ 2011 (UTC)