സംവാദം:പാറ്റേൺ റെക്കഗ്നീഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ക്രമംതിരിച്ചറിയൽശേഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രമംതിരിച്ചറിയൽശേഷി - തലകെട്ട് . ഈ മലയാളം വാക്ക് എവിടെയും പറഞ്ഞോ അച്ചടിച്ചോ കണ്ടിട്ടില്ല. അവലംബം വേണം --- Irvin Calicut....ഇർവിനോട് പറയു 10:19, 24 ജൂൺ 2013 (UTC)[മറുപടി]

വിവർത്തനമാണ് ഇർവിൻ pattern = ക്രമം, recognition = തിരിച്ചറിയൽ, skill = ശേഷി. സാങ്കേതിക പദങ്ങൾക്ക് അർത്ഥവ്യത്യാസമുണ്ടാക്കാത്ത വിവർത്തനത്തിൽ തെറ്റില്ലെന്നു തോന്നി. തലക്കെട്ട് തിരുത്തണമെങ്കിൽ തിരുത്താം Arunravi.signs 16:06, 24 ജൂൺ 2013 (UTC)

"ക്രമം തിരിച്ചറിയൽ" എന്ന പോരേ? ഇംഗ്ലീഷിൽ അത്രയല്ലേ ഉള്ളൂ... ശേഷി ഒഴിവാക്കരുതോ? --Adv.tksujith (സംവാദം) 16:44, 24 ജൂൺ 2013 (UTC)[മറുപടി]

സമ്മതം. മറ്റ് എതിർപ്പുകളില്ലെങ്കിൽ തലക്കെട്ട് മാറ്റാവുന്നതാണ് Arunravi.signs 16:50, 24 ജൂൺ 2013 (UTC)
സാങ്കേതിക പദങ്ങൾക്ക് അർത്ഥവ്യത്യാസമുണ്ടാക്കാത്ത വിവർത്തനം ചെയ്യാം എന്ന് നയം ഉണ്ടോ ? ? ഇങ്ങനെ ഒരു വാക്ക് വിവർത്തനം നടത്തുന്നത് സൃഷ്ടിക്കുന്നത് ഒറിജിനൽ റിസർച്ച് ആണ് , അത് നിലവിൽ ഉള്ള നയങ്ങൾക്ക് എതിരാണ് - Irvin Calicut....ഇർവിനോട് പറയു 08:40, 25 ജൂൺ 2013 (UTC)[മറുപടി]
ഒറിജിനൽ റിസർച്ച് എന്നു തോന്നുന്നത് നയങ്ങളെ വ്യാഖ്യാനിക്കുന്നതിലുള്ള പിഴവാണ് എന്നാണ് എനിക്ക് തോന്നുന്നത്. pattern എന്ന വാക്കിനും recognition എന്ന വാക്കിനും തത്തുല്യ മലയാള പദങ്ങളുണ്ട്. pattern recognition എന്ന വിഷയം ഈ വാക്കുകളെ അർത്ഥവ്യതിയാനമില്ലാതെ തന്നെ കൂട്ടിച്ചേർക്കുന്നു എന്നേയുള്ളൂ.ഇത് പാടുണ്ടെന്നോ ഇല്ലെന്നോ തത്കാലം നയമൊന്നുമില്ല. വിവർത്തനം ചെയ്തതു കൊണ്ട്, മലയാള ഭാഷയ്ക്കു പുതിയ ഒരു പദം സംഭാവന ചെയ്യുകയുമല്ല. പുതിയ ആശയങ്ങളെയോ മൗലിക കാഴ്ചപ്പാടുകളേയോ മുന്നോട്ട് വയ്ക്കുന്നതുമില്ല. ഇതിനെ പറ്റി പഞ്ചായത്തിൽ ഒരു ചർച്ച നടന്നതിൽ കൃത്യമായ ഒരു നയം ഉരുത്തിരിഞ്ഞു വന്നില്ല എന്നാണ് മനസ്സിലായത്. ഇവിടെ, ഖണ്ഡിക:7 എന്നിരുന്നാലും, സംശയമുണ്ടാക്കുന്ന ഒരു വാക്കാണെന്ന് തോന്നുന്നെങ്കിൽ പേര് പാറ്റേൺ റെക്കഗ്നിഷൻ എന്നാക്കാം. അരുൺ രവി (സംവാദം) 10:09, 25 ജൂൺ 2013 (UTC)[മറുപടി]

എനിക്ക് അരുണിന്റെ നിലപാടിനോടാണ് യോജിപ്പ്. ക്രോണിക് എന്ന പദത്തിന് തത്തുല്യമലയാളം പ്രയോഗത്തിലില്ല എന്നതാണ് മുൻപ് നടന്ന തർക്കത്തിന് ഒരു കാരണം. അത് ഇവിടെ ബാധകമാണോ? ഇവിടെ കുറേയേറെക്കാര്യങ്ങൾ നടന്നിരുന്നു. ഇത് അവിടെബന്ധപ്പെടുത്താവുന്ന കാര്യമാണ്. അത് ഇപ്പോൾ നിർജ്ജീവമാണ്. --Adv.tksujith (സംവാദം) 11:51, 25 ജൂൺ 2013 (UTC)[മറുപടി]

ഇങ്ങനെ വിവർത്തനം ചെയ്ത് തലകെട്ടുകൾ ഉണ്ടാക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ് - Irvin Calicut....ഇർവിനോട് പറയു 08:25, 26 ജൂൺ 2013 (UTC)[മറുപടി]
checkY ചെയ്തു പൊതുവേ പ്രചാരത്തിലുള്ള മലയാള തലക്കെട്ട് വരുന്നതുവരെ ഇംഗ്ലീഷ് തലക്കെട്ടിലേയ്ക്ക് മാറ്റുന്നു. --ജേക്കബ് (സംവാദം) 08:14, 19 ജൂലൈ 2020 (UTC)[മറുപടി]