Jump to content

സംവാദം:കോൾനിലങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് മാറ്റുന്നതിൽ കുഴപ്പമില്ല..--vijayakumar blathur 13:45, 19 ജൂലൈ 2011 (UTC)

എന്താ കുട്ടനാട്ടിൽ ഇല്ലെ ഇത്തരത്തിലുള്ള കോൾ നിലങ്ങൾ?? മലപ്പുറത്ത് എവിടെയാൺ? ആകെ സംശയം ജനിപ്പിക്കുന്നരീതിയിലാണല്ലോ ലേഖനം പോകുന്നത്?? --Jigesh 15:16, 19 ജൂലൈ 2011 (UTC)[മറുപടി]

തൃശ്ശൂർ-മലപ്പുറം ജില്ലയിലെ പാടശേഖരങ്ങൾ അടങ്ങിയതാണ് മദ്ധ്യകേരളത്തിലെ കോൾകൃഷി. ഗൂഗിളില് സെർച്ചിയപ്പോ കിട്ടിയ പൊന്നാനിയിൽനിന്നുള്ള ഒരു വാർത്ത http://www.madhyamam.com/news/24304/101211 ഒരു പൂവ് കൃഷിമാത്രമുള്ളതും(പുഞ്ച) ബാക്കി സമയത്ത് വെള്ളത്തില് മുങ്ങിക്കിടക്കുനതുമായ പാടങ്ങളെയാണ് കോൾ പാടങ്ങളായി പറയുന്നത്. ഇത് താരതമ്യേന സാധാരണ നിരപ്പിൽ നിന്നും താഴെയായിരിക്കും. കുട്ടനാട്ടിലുള്ളതും കോൾനിലങ്ങളാവണം. --മനോജ്‌ .കെ 15:35, 19 ജൂലൈ 2011 (UTC)[മറുപടി]

കുട്ടനാട്ടിലുള്ളവയെ കോൾനിലങ്ങൾ എന്നു വിളിക്കുന്നുണ്ടോ? --Vssun (സുനിൽ) 08:35, 20 ജൂലൈ 2011 (UTC)[മറുപടി]

തേവുന്ന ചക്രം

[തിരുത്തുക]

തേവുന്ന ചക്രത്തെ പൽച്ചക്രം എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കില്ലേ? മറ്റെന്തെങ്കിലുമാണോ ഉദ്ദേശിച്ചത്? --Vssun (സുനിൽ) 08:54, 20 ജൂലൈ 2011 (UTC)[മറുപടി]

പ്രധാന കോൾ പ്രദേശങ്ങൾ

[തിരുത്തുക]

പ്രധാന കോൾ പ്രദേശങ്ങളിൽ താഴെക്കാണുന്നവയെ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്?

--Vssun (സുനിൽ) 09:01, 20 ജൂലൈ 2011 (UTC)[മറുപടി]

മലപ്പുറത്തെ കോൾ നിലങ്ങൾ

[തിരുത്തുക]

മലപ്പുറം ജില്ലയുടെ തെക്കേ അതിർ പ്രദേശം പൊന്നാനി മുതൽ മാറഞ്ചേരി വരെ വിശാലമായ കോൾ പാടങ്ങളാണു.പുഞ്ച മാത്രമേ ഉള്ളൂ. കോൾ പടവ് കമ്മറ്റികളാണു കൃഷിയിറക്കുന്നത്.വലിയ ജെനെറേറ്റർകൊണ്ടും കറന്റുകൊണ്ടും പ്രവർത്തിക്കുന്ന പറ എഞിൻ എന്ന് അറിയപ്പെടുന്ന തേവ് യന്ത്രങ്ങൾ ഉപയോഗിച്ച് രാവും പകലും നിർത്താതെ ദിവസങ്ങളോളം വെള്ളം പുറത്തേക്ക് തേവി മാറ്റിയാണു കൃഇഷി ഇറക്കുന്നത്.. ജൈവവൈവിദ്യത്തിന്റ്റെ വലിയ മേഖലയാണത്. ഈ പ്രദേശം റാംസർ സൈറ്റായി ഉൾപ്പെടുത്തീട്ടുണ്ട്..(ഞാൻ 5 വർഷം അവിടെ ജോലി ചെയ്തിട്ടുണ്ട്)— ഈ തിരുത്തൽ നടത്തിയത് Jithindop (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:കോൾനിലങ്ങൾ&oldid=1012632" എന്ന താളിൽനിന്ന് ശേഖരിച്ചത്