സംവാദം:കോറപ്പിസ്ക്കോപ്പ
ദൃശ്യരൂപം
ആമുഖത്തിൽ, ചില ക്രൈസ്തവസഭകളിൽ എന്നതിനു പകരം, എപ്പിസ്കോപ്പൽ സഭകളിൽ എന്നാക്കിക്കൂടേ? --Vssun (സുനിൽ) 11:29, 28 ജൂലൈ 2010 (UTC)
- എപ്പിസ്കോപ്പൽ സഭകൾ എന്നാക്കാവുന്നതാണ്.പക്ഷേ അനാവശ്യമായ സങ്കീർണതയാവുമോ എന്ന സംശയവുമുണ്ട് :) - Johnchacks 17:29, 28 ജൂലൈ 2010 (UTC)
സങ്കീർണത സംശയിക്കുന്നു. പൈപ്പ്ഡ് ലിങ്ക് ആയി കൊടുത്തിട്ടുണ്ട്. --Vssun (സുനിൽ) 04:51, 29 ജൂലൈ 2010 (UTC)
യൂസേബിയസ്
[തിരുത്തുക]ലേഖനത്തിൽ പറയുന്ന യൂസേബിയസ്, കേസറിയായിലെ യൂസീബിയസ് തന്നെയാണെന്നു കരുതി അങ്ങോട്ട് തിരിച്ചുവിട്ടിട്ടുണ്ട്. പക്ഷേ യൂസേബിയസ് 3/4 നൂറ്റാണ്ടുകളിലാണ് ജീവിച്ചിരുന്നതെന്ന് ആ ലേഖനത്തിൽ. ഇവിടെയാണെങ്കിൽ 2-ആം നൂറ്റാണ്ടും. --Vssun (സുനിൽ) 11:36, 28 ജൂലൈ 2010 (UTC)
- ലേഖനത്തിൽ പറയുന്നത് കേസറിയായിലെ യൂസീബിയസ് തന്നെയാണെന്നു കരുതുന്നു. കാരണം ഇംഗ്ലീഷ് വിക്കിയിലെ ഇതേ ലേഖനത്തിലെ ഈ ലിങ്ക് കേസറിയായിലെ യൂസീബിയസിലേക്കു തന്നെയാണ് തിരിച്ചു വിട്ടിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിലെപ്പൊലെ കത്തോലിക്കാ വിക്കി വിജ്ഞാന കോശം അവലംബിച്ചാണ് ഈ വരി ലേഖനത്തിൽ ചേർത്തത്. പക്ഷേ സുനിൽ സൂചിപ്പിച്ചതു പോലെയുള്ള ഒരു പിശക് അതിലുണ്ട്. ആർക്കും ശരിയായ വിശദീകരണം നൽകാൻ കഴിയാത്ത പക്ഷം ആ വരി മായിച്ചു കളയുകയാണ് നല്ലത് എന്നു തോന്നുന്നു. - Johnchacks 17:29, 28 ജൂലൈ 2010 (UTC)
രണ്ടാം നൂറ്റാണ്ടിൽ എന്നത് തൽക്കാലം മറച്ചുവച്ചിട്ടുണ്ട്. പൊതുവേ ആളുകൾ എ.ഡി. 265 എന്നൊക്കെപ്പറയുമ്പോൾ രണ്ടാം നൂറ്റാണ്ടായി തെറ്റിദ്ധരിക്കാനിടയുണ്ട്. അങ്ങനെ കടന്നുകൂടിയ പിശകായിരിക്കാനും വഴിയുണ്ട്. --Vssun (സുനിൽ) 04:55, 29 ജൂലൈ 2010 (UTC)