Jump to content

സംവാദം:കോട്ടയത്ത് കേരളവർമ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

@ ഉ:Chandrapaadam തിരുത്തലുകൾക്ക് വളരെ നന്ദി float. എന്നാൽ ദത്ത് എന്ന ഭാഗത്തെ "വംശവിശുദ്ധി കൂടുതൽ നിലനിർത്താനായി" എന്നത് "to make its blood more blue" എന്ന അവലംബ ലേഖനത്തിലെ വാചകം അതേപടി തർജ്ജിമക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ്. "അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ആധികാരികത ഉറപ്പാക്കാനായി" ഈ വാചകം അവലംബത്തിനോടു ചേർന്നു പോകുന്നുണ്ടോയെന്ന് ദയവായി ഉറപ്പാക്കാമോ? ഇപ്പോൾ വായിക്കുമ്പോൾ എന്റെ തർജ്ജമ ശരിയായിരുന്നോ എന്നു എനിക്കു തന്നെ സംശയം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:08, 19 ജൂൺ 2015 (UTC)[മറുപടി]

ദത്തെടുക്കൽ......

[തിരുത്തുക]

രണ്ട് കുടുംബങ്ങൾ തമ്മിൽ കരാറുണ്ടാക്കി ഒരാളെ ദത്തെടുക്കുമ്പോൾപ്പോലും -- "to make its blood more blue" എന്ന അവലംബ ലേഖനത്തിലെ വാചകം എന്തുതന്നെ ഉദ്ദേശിച്ചായാലും -- ജീവശ്ശാസ്ത്രപരമായി ഒരാളുടെ രക്തത്തിലോ, ഡി.എൻ. എ. യിലോ ഒന്നുംതന്നെ ഒരു ദത്തെടുക്കൽ കൊണ്ട് മാറ്റം വരുന്നില്ലല്ലോ. അത് ഏതാനും വ്യക്തികൾ തമ്മിലുള്ള കരാർ മാത്രമാണല്ലോ.

കൂടാതെ തീർത്ഥാടനത്തിന്നുള്ള യാത്രയിൽ തിരുവനന്തപുരത്ത് കുറച്ചുകാലം തങ്ങിയ കേരളവർമ്മ അവിടത്തെ കൊട്ടാരത്തിലും ഭരണരംഗത്തും പിന്നീട് സ്വാധീനം നേടുകയാണുണ്ടായതെന്നും പറയുന്നുണ്ട്. ഇത് ഉമയമ്മറാണിക്ക് ഹിതകരമായിരുന്നതുകൊണ്ടാകാം അവർ കേരളവർമ്മയെ ഒരു കുടുംബാംഗമായി സ്ഥിരം കൂടെ നിർത്താൻ വേണ്ടി ദത്ത് നിർദ്ദേശിച്ചത്. പുറത്തുനിന്ന വന്ന ഒരാൾ ഭരണകാര്യങ്ങളിൽ കൈകടത്തുന്നതിൽ രാജകുടുംബാംഗങ്ങൾക്കും കൊട്ടാരത്തിലെ കാര്യക്കാർക്കും മറ്റും തോന്നിയേക്കാവുന്ന നീരസം ഒഴിവാക്കലും കൂടി ഈ ദത്തിന്റെ ഉദ്ദേശമായിരുന്നിരിക്കാം.

അങ്ങിനെ നോക്കുമ്പോൾ ഞാൻ നടത്തിയ തിരുത്ത അസ്ഥാനത്തല്ലെന്നാണ് തോന്നുന്നത്.--Chandrapaadam (സംവാദം) 07:37, 20 ജൂൺ 2015 (UTC)[മറുപടി]