സംവാദം:കോടമ്പുഴ ബാവ മുസ്ലിയാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കോടമ്പുഴ ബാവ മുസ്‌ലിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പകർപ്പ്[തിരുത്തുക]

ലേഖനം മൊത്തത്തിൽ ഇവിടെനിന്ന് പകർത്തിയതാണല്ലോ.--ഇർഷാദ്|irshad (സംവാദം) 05:58, 27 ജനുവരി 2016 (UTC)[മറുപടി]

ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി. ലേഖനം നീക്കം ചെയ്യുന്നു. --Adv.tksujith (സംവാദം) 08:59, 27 ജനുവരി 2016 (UTC)[മറുപടി]
മാറ്റിയെഴുത്തിന് നന്ദി--സുഹൈറലി 11:10, 27 ജനുവരി 2016 (UTC)[മറുപടി]
ഇതിൽ ഒന്നാമത്തെ വാചകം ഇതാണ്. "കേരളത്തിലെ പ്രമുഖനായ ഇസ്ലാമിക പണ്ഡിതനും ഗ്രന്ധകാരനുമാണ് ബാവ മുസ്‌ലിയാർ എന്ന കോടമ്പുഴ ബാവ മുസ്‌ലിയാർ" ഇതിനു കൊടുത്തിരിക്കുന്ന റഫറൻസുകളിൽ ഒന്നു മാതൃഭൂമിയിലേക്കുള്ള ഒരു കണ്ണിയാണ്. അതിൽ ആവട്ടെ ഇങ്ങനെയൊരു കാര്യം പറയുന്നുമില്ല. പുരസ്കാരങ്ങൾ[9] എന്ന തലക്കെട്ടിനു നൽകിയിരിക്കുന്ന കണ്ണിയിൽ പുരസ്കാരങ്ങളെപ്പറ്റി ഒന്നുമില്ല. ആറാമത്തെ റഫറൻസ് ഒരു ബ്ലോഗിലേക്കാണ്. മറ്റൊന്ന് ഒരു ഗൂഗിൾ ഗ്രൂപ്പിലെ ചർച്ചയിലേക്ക്. ഇതെല്ലാം നയം ആക്കിയാൽ നന്നായിരിക്കും. --Vinayaraj (സംവാദം) 14:53, 27 ജനുവരി 2016 (UTC)[മറുപടി]

മാറ്റിയെഴുതിയത് നന്നായി. പക്ഷേ, ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നു. അവലംബങ്ങൾ സ്വീകാര്യമാണോ എന്ന് പരിശോധിക്കണം, ശ്രദ്ധേയത ഉണ്ടോ എന്ന് പരിശോധിക്കണം, സംതുലിതമാണോ എന്ന് പരിശോധിക്കണം. --Adv.tksujith (സംവാദം) 15:07, 27 ജനുവരി 2016 (UTC)[മറുപടി]


ഈ ലേഖനത്തിൽ ഇത്രമാത്രം പ്രശ്നമുണ്ടോ...പേജ് തുറന്ന് വരുമ്പോൾ കാണുന്നത് കുറെ ബോക്സുകളിലെ മെസേജ് ആണ്.ഇവ താഴേക്ക് ക്രമീകരിക്കുന്നതല്ലേ നല്ലത്.അതോ ലേഖനം വായിക്കും മുമ്പെ പ്രദർശിപ്പിക്കണോ.. --ഉപയോക്താവ്:Akbarali (സംവാദം) 19:35, 27 ജനുവരി 2016 (UTC)[മറുപടി]

അതൊരു ഡിസ്ക്ലൈമർ കൂടിയാണ്, അക്ബർ. ഈ ലേഖനം വിക്കിപീഡിയയ്ക് അനുയോജ്യമാണോ എന്ന വിഷയത്തിൽ ചർച്ച നടക്കുന്നതേയുള്ളു. അതിനാൽ ഇതിലെ വിവരങ്ങൾ വിക്കിപീഡിയ അംഗീകരിച്ച വിവരം എന്ന തരത്തിൽ ആരും എടുക്കാതിരിക്കാനുള്ള ഡിസ്ക്ലൈമർ. ആ മുന്നറിയിപ്പ് ആദ്യം തന്നെ ചേർക്കണമല്ലോ. പ്രശ്നങ്ങൾ പരിഹരിച്ചാൽ നോട്ടീസുകൾ മാറ്റാവുന്നതാണ്--Adv.tksujith (സംവാദം) 19:42, 27 ജനുവരി 2016 (UTC)[മറുപടി]

ചില മൂന്നാം കക്ഷി സ്രോതസ്സുകൾ ചേർത്തിട്ടുണ്ട്. --ഉപയോക്താവ്:Akbarali (സംവാദം) 20:04, 27 ജനുവരി 2016 (UTC)[മറുപടി]

ശ്രദ്ധേയത[തിരുത്തുക]

എന്റെ സംവാദത്തിൽ നിന്ന് ഇങ്ങോട്ട് നീക്കുന്നു

ശ്രദ്ധേയതയിൽ പറയുന്ന ഏത് കാരണങ്ങളാണ്‌ കോടമ്പുഴ ബാവ മുസ്‌ലിയാർ എന്ന താളിനെ പ്രസക്തമാക്കുന്നത് എന്ന് വ്യക്തമാക്കണം. ഒരു ലേഖനം ഒഴിവാക്കുന്നതിലല്ല മറിച്ച് അതെങ്ങനെ നിലനിർത്താം എന്നതാണല്ലോ പ്രധാനം. കേരളത്തിലെ വിവിധമുസ്ലിം സംഘടനാ നേതാക്കളിൽ പ്രമുഖ സ്ഥാനമുണ്ട് അദ്ദേഹത്തിന്‌. കേരളത്തിലെ അറിയപ്പെട്ട ഇസ്ലാമിക ഗ്രന്ഥകർത്താവ് കൂടിയാണ് അദ്ദേഹം.കേരളത്തിൽ മാത്രമല്ല, അന്താരാഷ്ട മത വേദികളിലും ബഹുമത സം‌വാദ വേദികളിലും സാനിധ്യമാണ്‌ ശൈഖ് മുഹമ്മദ്.കൂടാതെ 50 ലേറെ ഇസ്ലാമിക ഗ്രന്ഥങ്ങൾ അറബി ഭാഷയിൽ രചിക്കുകയും അവ കേരളത്തിലെ ആയിരക്കണക്കിന് മദ്രസകളിലും കേരളത്തിന് പുറത്തുള്ള മദ്രസകളിലും പഠിപ്പിക്കപ്പെടുന്നുമുണ്ട്. സമാനമായ രീതിയിൽ മുഹമ്മദ് കാരക്കുന്നിൻറെ സംവാദ താളിൽ നടന്നിട്ടുണ്ടെങ്കിലും അവിടെയൊന്നും കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നില്ല. ഈ സംവാദ താൾ കൂടി നോക്കൂമല്ലോ... --ഉപയോക്താവ്:Akbarali (സംവാദം) 03:15, 4 മാർച്ച് 2016 (UTC)[മറുപടി]

അക്ബർ, ഈ മാറ്റം ശൈഖ് മുഹമ്മദ് കാരകുന്ന് എന്ന ലേഖനത്തിന്റെതാണ്. ശ്രദ്ധിക്കുമല്ലോ. പിന്നെ കോടമ്പുഴയുടെ താളിൽ ഈ ഫലകങ്ങൾ ചേർത്തത് ഞാനായിരുന്നില്ല. ഇവിടെ വിഷയം സ്വതന്ത്രമായ അവലംബങ്ങളുടെയാണ്. ബാവ മുസ്ലിയാർ ഇത്ര പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്, വഹിച്ചിരുന്ന സ്ഥാനങ്ങൾ എന്നിവയെല്ലാം തെളിയിക്കുന്ന മൂന്നാം കക്ഷി അവലംബങ്ങൾ ചേർത്താൽ തീരുന്നതാണ് പ്രശ്നങ്ങൾ.--ഇർഷാദ്|irshad (സംവാദം) 14:13, 4 മാർച്ച് 2016 (UTC)[മറുപടി]
ആ നോട്ടിഫിക്കേഷൻ ഇടുന്ന സമയത്തുള്ളതിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ അതിൽ ചേർത്തുകാണുന്നു. പക്ഷേ, ഒറ്റ നോട്ടത്തിൽ പറയട്ടേ, നൽകിയിട്ടുള്ള അവലംബങ്ങളൊന്നും സ്വതന്ത്രമല്ല. ഒരു ലേഖനത്തിന്റെ ശ്രദ്ധേയത നിർണ്ണയിക്കുവാൻ ചുരുങ്ങിയത് രണ്ട് സ്വതന്ത്രാവലംബങ്ങളെങ്കിലും വേണമെന്നും അവയിൽ കാര്യമായ പരാമർശം ഉണ്ടായിരിക്കണമെനന്നും അറിയാമല്ലോ. എല്ലാ അവലംബങ്ങളും വിഷയവുമായി (വ്യക്തി) ബന്ധപ്പെട്ട അഥവാ വിഷയത്തിൽ താല്പര്യമുള്ള പ്രസിദ്ധീകരണങ്ങളുടേതാണ്. അത് ആദ്യം പരിഹരിക്കാമോ എന്ന് നോക്കാം. ബാക്കി കാര്യങ്ങൾ പിന്നെ --Adv.tksujith (സംവാദം) 18:02, 4 മാർച്ച് 2016 (UTC)[മറുപടി]

(( ഒറ്റ നോട്ടത്തിൽ പറയട്ടേ, നൽകിയിട്ടുള്ള അവലംബങ്ങളൊന്നും സ്വതന്ത്രമല്ല. )) എന്നാൽ വിശദമായി നോക്കിയാൽ സ്വതന്ത്രമായ അഞ്ച് അവലംബങ്ങളെങ്കിലും ഇതിലുണ്ട്. സ്വതന്ത്ര അവലംബമായി കൊടുത്തിരിക്കുന്ന താഴെ പറയുന്നു. 1. പ്രബോധനം വാരിക 2. മാതൃഭൂമി പത്രം 3. ദൂൾ ന്യൂസ് 4. മലയാളം.വൺ ഇന്ത്യ 5. http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927 (( എല്ലാ അവലംബങ്ങളും വിഷയവുമായി (വ്യക്തി) ബന്ധപ്പെട്ട അഥവാ വിഷയത്തിൽ താല്പര്യമുള്ള പ്രസിദ്ധീകരണങ്ങളുടേതാണ്.)) ഇത് വസ്തുതാ വിരുദ്ധമായ പ്രസ്താവനായാണ്.പരിശോധിച്ചാൽ ബോധ്യമാകും.----അക്ബറലി (സംവാദം) 19:24, 13 ഏപ്രിൽ 2016 (UTC)[മറുപടി]

കോടമ്പുഴ ബാവ മുസ്‌ലിയാറുമായി ബന്ധപ്പെട്ട ഈ സംവാദത്തിലേക്ക് ബഹു:ഉ:Viswaprabhaയെ ആദരപൂർവ്വം ക്ഷണിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് 117.201.250.195 (സംവാദംസംഭാവനകൾ)