സംവാദം:കൊല്ലവർഷ കാലഗണനാരീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌. ഇവിടെ എന്താണ്‌ സംശയമെന്ന് മനസ്സിലായില്ല. ഇപ്പോള് കൊല്ലവര്ഷം ആരംഭിക്കുന്നത് ചിങ്ങമാസത്തിലാണെന്നത് സത്യമല്ലന്നാണോ നേരത്തേ അത് അങ്ങിനെ അല്ലായിരുന്നുവെന്നോ. ൧൯൬൭-ല് എന്.ബി.എസ് പ്രസിദ്ധീകരിച്ച് എ ശ്രീധരമേനോന്റെ കേരള ചരിത്രം എന്ന പുസ്തകത്തിലും, ഇളംകുളം കുഞ്ഞന് പിള്ളയുടെ കേരള ചരിത്ര പ്രശ്നങ്ങളിലും എല്ലാം ഇക്കാര്യം ഇതു പോലെ തന്നെ കൊടുത്തിട്ടുണ്ട്--പ്രവീൺ:സംവാദം‍ 16:45, 7 ജൂലൈ 2007 (UTC)

ഇതിന്‌ ആരെങ്കിലും ഒരു ന്യായം പറഞ്ഞുകേൾക്കാൻ ആഗ്രഹം, അല്ലങ്കിൽ ദയവായി ആ ഫാക്റ്റ് നീക്കുക--പ്രവീൺ:സംവാദം‍ 06:18, 25 സെപ്റ്റംബർ 2007 (UTC)

ഇപ്പറഞ്ഞത് ഒരു റെഫറൻസായി അവിടെ കൊടുത്തുകൂടെ..--Vssun 11:23, 25 സെപ്റ്റംബർ 2007 (UTC)

വാചകത്തിനു തന്നെ റെഫറൻസ് കൊടുത്തു, പേജ് നം അറിയില്ല--പ്രവീൺ:സംവാദം‍ 06:01, 1 ഒക്ടോബർ 2007 (UTC)

൧൯൫൫[തിരുത്തുക]

൧൯൫൫ എന്നൊക്കെയുള്ള മലയാളം അക്കങ്ങൾ അറബിക്കിലാക്കണമെന്ന് കണ്വെൻഷൻ ഉണ്ടായിരുന്നു എന്ന് തോന്നു. --ചള്ളിയാൻ ♫ ♫ 07:06, 1 ഒക്ടോബർ 2007 (UTC)

ലേഖനത്തിന്റെ ഉള്ളടക്കം ഗണനാരീതിയെ ഒന്നും പ്രതിപാദിക്കുന്നില്ല. വെറും കൊല്ലവർഷം എന്നു പോരെ? --ചള്ളിയാൻ ♫ ♫ 08:17, 1 ഒക്ടോബർ 2007 (UTC)

പുറത്തേക്കുള്ള കരു[തിരുത്തുക]

ഗ്രിഗോറിയൻകലണ്ടർ തീയതിയിൽ നിന്നും കൊല്ലവർഷം കണ്ടുപിടിക്കുന്ന ഒരു കരു ഈ താളിന്റെ അവസാനം കൊടുത്തിട്ടുണ്ടു്. ഒട്ടൊക്കെ ഉപകാരപ്രദമായേക്കുമെങ്കിലും ഈ കരു അത്ര കൃത്യമല്ല. പലപ്പോഴും (വർഷത്തിൽ മൂന്നോ നാലോ മാസം എന്ന നിരക്കിൽ) ഒന്നോ രണ്ടോ ദിവസത്തെ തീയതിവ്യത്യാസം ഉണ്ടായെന്നു വരും. ആ ലിങ്കു മാറ്റണോ അതോ ഒരു കുറിപ്പായി ഈ വിവരം ഒപ്പം ചേർക്കണോ? വേണമെങ്കിൽ നമുക്കുതന്നെ ഒരു നൂറ്റാണ്ടുകലണ്ടർ ഉണ്ടാക്കി ഓരോ ഇംഗ്ലീഷ് വർഷത്തിന്റേയും പേജിൽ ചേർക്കാം. അതിൽ, കൊല്ലവർഷം, ഹിജ്രി, നാൾ, പക്കം, കരണം, ഗ്രഹനില, ഗ്രഹണം, സംതരണം തുടങ്ങിയവയൊക്കെ ചേർക്കുകയുമാവാം. വിശ്വപ്രഭViswaPrabhaസംവാദം 04:34, 15 മേയ് 2013 (UTC)

പകരം കൃത്യമായ ഒരു സംവിധാനം വരുംവരെ ആ ലിങ്ക് നിലനിർത്തുന്നതാണ് നല്ലത്. ഈ തീയതിവ്യത്യാസത്തിന്റെ കാര്യം കുറിപ്പായി നൽകാം. --Vssun (സംവാദം) 05:37, 15 മേയ് 2013 (UTC)
മേൽ കണ്ണിയിൽ 1051 വരെയുള്ള തീയതികളേ കാണിക്കുന്നുള്ളൂ. ഈ കണ്ണി ഉപയോഗിച്ചാൽ 1051-നു മുമ്പുള്ള കൊല്ലവർഷ തീയതികളും കണ്ടെത്താം. പുറം കണ്ണിയിലേക്ക് ചേർത്തു.--കുമാർ വൈക്കം (സംവാദം) 08:37, 19 നവംബർ 2013 (UTC)