സംവാദം:കൊല്ലം രൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

9 ഓഗസ്റ്റ് 1329 ന് കൊല്ലം ആസ്ഥാനമായി ഏഷ്യയിലെ ആദ്യ രൂപത നിലവിൽ വന്നു. വാസ്കോ ഡ ഗാമ വരെ കപ്പലിറങ്ങാത്ത കാലം. --അനൂപ് മനക്കലാത്ത് (സംവാദം) 05:40, 28 ഒക്ടോബർ 2013 (UTC)

വാസ്കോ ഡ ഗാമയിലാണല്ലോ ലോകാരംഭം. യേശുക്രിസ്തുവിനെ മാമ്മോദീസാ മുക്കിയതു തന്നെ ഗാമയാകണം.ജോർജുകുട്ടി (സംവാദം) 12:00, 28 ഒക്ടോബർ 2013 (UTC)

Smiley.svg--റോജി പാലാ (സംവാദം) 13:31, 28 ഒക്ടോബർ 2013 (UTC)

ചുവടെ കൊടുത്തിരിക്കുന്നതല്ലാതെ അവലംബങ്ങൾ വല്ലതും ഉണ്ടോ? കൊടുത്തിരിക്കുന്നത് നിഷ്പക്ഷ അവലംബമാണെന്ന് കരുതാൻവയ്യ.തീയതിയും മറ്റും കൊടുത്തിരിക്കുന്നതിന് വേറേ അവലംബങ്ങൾ കാണുമല്ലോ.--61.3.170.225 14:49, 28 ഒക്ടോബർ 2013 (UTC).

ഇതൊരു മത്സരമൊന്നുമല്ലല്ലോ തൃശൂർക്കാരാ!. അവലംബം ചേർക്കാൻ താങ്കൾക്കും ശ്രമിക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 04:56, 29 ഒക്ടോബർ 2013 (UTC)

കേരളത്തിലെ ക്രൈസ്തവരുടെ പൗരാണികത ക്രൈസ്തവ അവലംബങ്ങളിൽ മാത്രമേ കാണാനാവൂ :). പോർച്ചുഗീസ് കാലഘട്ടത്തിലാണ് ക്രിസ്തുമതം ഇൻഡ്യയിൽ പ്രചരിച്ചതെന്ന സത്യം ഒരിക്കലും അംഗീകരിച്ചുതരില്ല. --അനൂപ് മനക്കലാത്ത് (സംവാദം) 03:59, 31 ഒക്ടോബർ 2013 (UTC)

അനൂപേ,ഇന്ത്യയിൽ ക്രിസ്തുമതം പ്രചരിച്ചു തുടങ്ങിയത് പോർച്ചുഗീസ്കാലഘട്ടത്തിനും മുൻപായിരിക്കാനാണ് സാധ്യത.അറേബ്യയിൽ നിന്നാകും അത് ഇന്ത്യൻമണ്ണിൽ എത്തിയിരിക്കുക.പത്താം നൂറ്റാണ്ടിലോ പതിനൊന്നാം നൂറ്റാണ്ടിലോ ആയിരിക്കാം അത് ഇന്ത്യയിൽ എത്തിയത് എന്നു കരുതുന്ന ചരിത്രകാരന്മാരുണ്ട്.പിന്നെ ഇവിടെ ഈ ഒരു അവലംബം മാത്രം പോരെന്നു സമ്മതിക്കുന്നു.വേറെ അവലംബങ്ങൾ തീർച്ചയായും തേടണം--ബിനു (സംവാദം) 04:08, 31 ഒക്ടോബർ 2013 (UTC)

തരിസാപ്പള്ളി ശാസനങ്ങൾ എഴുതപ്പെട്ടത് എ.ഡി. 849-ലാണ്. എത്ര Minimalist സമീപനം പിന്തുടർന്നാലും അതിനു മുൻപെങ്കിലും ക്രിസ്തുമതം കേരളത്തിൽ എത്തിയിരുന്നു എന്നു സമ്മതിക്കേണ്ടി വരും. എത്ര മുൻപ് എന്നതിനെപ്പറ്റി തർക്കിക്കാം. സെയ്ന്റ് തോമസ് legend കല്പിതമാകാം. എങ്കിലും എ.ഡി. 4-5 നൂറ്റാണ്ടുകൾ മുതലെങ്കിലും ക്രിസ്തുമതം കേരളത്തിൽ ഉണ്ടായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്. വാസ്കോഡ ഗാമയാണു സംഗതി ഇവിടെ എത്തിച്ചതെന്നു വാദിക്കുന്നവരെ മറിച്ചു ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിട്ടു കാര്യമില്ല. Colonial Imposition ആണു കേരളത്തിലെ ക്രിസ്തീയത എന്നു സ്ഥാപിക്കുക എന്ന രാഷ്ട്രീയലക്ഷ്യമാണ് അവരുടേത്.ജോർജുകുട്ടി (സംവാദം) 12:32, 1 നവംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൊല്ലം_രൂപത&oldid=1853081" എന്ന താളിൽനിന്ന് ശേഖരിച്ചത്