സംവാദം:കൊണ്ടേയ്ത്ത് മുണ്ടയ്ക്കൽ ശ്രീ ഭദ്രകാളിക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുടുംബ ക്ഷേത്രമാണ്. എന്തേലും ശ്രദ്ധേയതയുണ്ടോ??--കണ്ണൻഷൺമുഖം (സംവാദം) 16:07, 19 ജൂലൈ 2019 (UTC)[മറുപടി]


കണ്ണൻഷൺമുഖം.........ചരിത്രപരമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ക്ഷേത്രമാണ്.......മാഷിന്റെ അഭിപ്രായമെന്താണ്? മാഷിൻറെ അറിവിലുള്ള ക്ഷേത്രമാണോ?--Meenakshi nandhini (സംവാദം) 17:13, 19 ജൂലൈ 2019 (UTC)[മറുപടി]

എന്റെ വീടിനപ്പുറമാണ് എന്തെങ്കിലും ചരിത്രമുള്ളതായി കേട്ടിട്ടില്ല--കണ്ണൻഷൺമുഖം (സംവാദം) 12:00, 24 ജൂലൈ 2019 (UTC)[മറുപടി]


നല്ലൊന്നാന്തരം ഹൊറർ ചരിത്രമുണ്ട്........1992 വരെ കൊല്ലത്ത് മുണ്ടയ്ക്കൽ പാലം റോഡും കടൽതീരത്ത് മുക്കുവരും ഹിന്ദുക്കളും തമ്മിലുള്ള പൊരിഞ്ഞ അടിയിൽ നിരോധനാജ്ഞവരെ പ്രഖ്യാപിച്ചിരുന്ന സ്ഥലം...........കച്ചിക്കടവുമുതൽ കളരിക്ഷേത്രം വരെയും ഈ ക്ഷേത്രവുമായും ബന്ധപ്പെട്ട് ആ ഭാഗം മുഴുവനും കാവായിരുന്നു........ എന്റെ കുട്ടിക്കാലത്ത് മിക്കവാറും വാളുമായിനടക്കുന്നവരെ ഭയന്ന് അവിടെയുള്ള ജനങ്ങൾ കഴിയുന്നതാണ് കണ്ടിട്ടുള്ളത്............. ക്ഷേത്രപറമ്പിലായിരുന്നു സ്റ്റേ..........മാഷിൻറെ ഉദ്ദേശം എന്താണെന്നുമനസ്സിലാകുന്നില്ല.......ലേഖനം നീക്കം ചെയ്യണമെങ്കിൽ ആകാം...........--Meenakshi nandhini (സംവാദം) 13:07, 24 ജൂലൈ 2019 (UTC)[മറുപടി]


കണ്ണൻഷൺമുഖം......മുണ്ടയ്ക്കൽ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് (പടിവാതിൽക്കൽ) എന്റെ വീട്..........മാത്രമല്ല ഒരേയിടത്തിലെ രണ്ടുപേരിൽ ഒരാൾക്ക് ശ്രദ്ധേയതയുണ്ടെന്നും ഒരാൾക്ക് ശ്രദ്ധേയത ഇല്ലയെന്നും തോന്നിയസ്ഥിതിക്ക് ഈ ലേഖനം നീക്കം ചെയ്യാൻ യോഗ്യമാണെന്നു കാണുന്നു. താങ്കൾ തന്നെ ഈ ലേഖനം നീക്കം ചെയ്യാൻ താല്പര്യപ്പെടുന്നു........--Meenakshi nandhini (സംവാദം) 00:06, 7 ഓഗസ്റ്റ് 2019 (UTC)[മറുപടി]