സംവാദം:കൊട്ടാരക്കരത്തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"രാമായണം ആട്ടക്കഥയുടെ കർത്താവ് കൊട്ടാരക്കരത്തമ്പുരാനാണെന്നല്ലാതെ അദ്ദേഹത്തിന്റെ പേര്‌, ജീവിതകാലം തുടങ്ങിയ കാര്യങ്ങളെപ്പറ്റി വ്യക്തമായ അറിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല." (അയ്മനം കൃഷ്ണക്കൈമൾ, ആട്ടക്കഥാസാഹിത്യം).പേരിനെക്കുറിച്ച് ഉള്ളൂർ വിശദമായി ചർച്ചചെയ്യുന്നുണ്ട്. ചില തെളിവുകൾ‌വെച്ച് ഉള്ളൂരും കൃഷ്ണക്കൈമളും(ടി.) വീരകേരളവർമ്മ എന്നാണ്‌ കവിയുടെ പേരെന്നുള്ള "നിഗമനം അസ്ഥാനസ്ഥമല്ല" (ഉള്ളൂർ, കേ.സാ.ച.,വാല്യം 4) എന്ന് പറഞ്ഞിരിക്കുന്നു.

ആയിരിക്കാം എന്നുപറഞ്ഞാൽ ആണ്‌ എന്ന് ഉറപ്പിക്കുക പിൽക്കാലഗ്രന്ഥകാരന്മാരുടെ പൊതുസ്വഭാവമാണ്‌. അത് വിക്കിപീഡിയ ഒഴിവാക്കുന്നതാണ്‌ നല്ലത്.--തച്ചന്റെ മകൻ 17:29, 22 ഏപ്രിൽ 2010 (UTC) ,
Reply[reply]

വീരകേരളവർമ്മ[തിരുത്തുക]

വീരകേരളവർമ്മ എന്ന് പ്രതിപാദിക്കുന്ന രാജാവ് കൊട്ടാരക്കരത്തമ്പുരാനല്ല, മറിച്ച് കോട്ടയം രാജവംശത്തിലെ രാജാവാണ്.ഇദ്ദേഹമാണ് കേവലം ഭക്തിരസ പ്രധാനമായിരുന്ന രാമനാട്ടത്തെ പരിഷ്‌ക്കരിച്ചത്.--കിരൺ ഗോപി 19:27, 22 ഏപ്രിൽ 2010 (UTC)Reply[reply]