സംവാദം:കൊടുങ്ങല്ലൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൊടുങ്ങല്ലൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


അവലംബം[തിരുത്തുക]

“Pliny- Natural History Vol II p 419“, “ Ptolemy's Geography- Indian antiquity, Vol XII 1884, Page 328 “ എന്നിങ്ങനെ റെഫെർ ചെയ്യ്തിരിക്കുന്നത് കണ്ടു. ഈ ബുക്കുകൾ നിന്ന് നേരിട്ടു വായിച്ച് എഴുതിയതാണോ അതൊ വേറേ ഏതെങ്കിലും ബൂക്കുകളിലേ റെഫറൻസിൽ നിന്ന് ഏഴിതിയതാണൊ? വളരേ വിരളമായി കിട്ടുന്നതും പക്ഷേ അതി വിഷേഷമായ പുസ്തകങ്ങളും ആയതുകാരണം ചോദിച്ചു എന്നേ ഒള്ളു.എനി അഥവാ വെറേ പുസ്തകത്തിന്റെ റെഫറൻസിൽ നിന്ന് ഏഴിതിയതാണെങ്കിൽ ആ പുസ്തകത്തിന്റെ പേർ ചേർത്താൽ പോരെ? മുരാരി (സംവാദം) 06:38, 10 ഒക്ടോബർ 2006 (UTC)

മുരാരി, ഞാൻ അടുത്തുള്ള ഒരു പ്രശസ്തമായ കോളേജിന്റെ ഗ്രന്ഥശാലയിൽ പൊയി. ഒറിഗിനൽ പ്രിന്റ്‌ ഇല്ല എങ്കിലും അവർ പകർപ്പ്‌ എടുത്തുവച്ചിട്ടുണ്ട്‌,ചരിത്രവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ള കോളേജുകളിൽ ഇതു ഉണ്ടാകേണ്ടതാണ്‌. മറ്റു പുസ്തകങ്ങളിൽ ഉള്ള reference ആ പുസ്തകത്തിന്റെ പേരിൽ പ്രസ്താവിക്കാൻ പാടില്ല. ഏതു പുസ്തത്തിൽ ആ reference കൊടുത്തിരിക്കുന്നു എന്നേ പറയാവൂ എന്നാണെന്റെ അറിവ്‌ .

--ചള്ളിയാ൯ 07:42, 11 ഒക്ടോബർ 2006 (UTC)[മറുപടി]

അക്ഷാംശവും രേഖാംശവും[തിരുത്തുക]

ഇപ്പോൾ ചേർത്തിരിക്കുന്നത് കൊടുങ്ങല്ലൂരിന്റെ ശരിയായ അക്ഷാംശവും രേഖാംശവുമാണ് (10.22, 76.20).. ചിത്രത്തിൽ അത് ഏറെക്കുറെ ശരിയായി കാണിക്കുന്നുമുണ്ട്.. കൊടുങ്ങല്ലൂർ തൃശൂർ ജില്ലയുടെ അതിർത്തിയിൽത്തന്നെയാണല്ലോ.. ജിഗേഷ് എന്തിനാണ് അത് മാറ്റിയതെന്ന് മനസിലാവുന്നില്ലല്ലോ..--Vssun 18:15, 17 മാർച്ച് 2007 (UTC)[മറുപടി]

കൊടുങ്ങല്ലൂരിന്റെ ശരിയായ അക്ഷാംശം 10 12‘ 37.48“ - 76 09’39.36” ആണെന്ന കാര്യം താങ്കളെ സൂചിപ്പിക്കുകയാണ്. ഇത് ടെമ്പ്ലെറ്റിൽ കടലിൽ ആയിട്ടായി വരും. താങ്കൾ ഇവിടെ കൊടുത്തിരിക്കുന്ന പോയിന്റ് എറണാകുളം അതിർത്തി കടന്നു പോയിരിക്കുന്നത് ശ്രദ്ധിച്ചാലും. കൊടുങ്ങല്ലൂർ പട്ടണം ഏകദേശം 5 കി.മി അതിർത്തിയിൽ നിന്ന് തൃശ്ശൂരിലേക്ക് ‍വിട്ട് നിൽക്കുന്നു അവിടെ നിന്ന് 5 കിമി അകലെയാ‍ണ് എറണാകുളം ജില്ലയിലെ പറവൂർ(ഗൂഗിൽ എർത്തിൽ നിന്നുള്ള പഠനം). അതിനാൽ ശരിയാ‍ക്കാൻ ഒരു ശ്രമം നടത്തിയതാണ്. ആദ്യത്തെ ശ്രമമായതിനാൽ ശരിയായതില്ല. ഒന്ന് ശരിയാക്കിയെടുത്താൽ കൊള്ളാം. --  ജിഗേഷ്  ►സന്ദേശങ്ങൾ  18:34, 17 മാർച്ച് 2007 (UTC)[മറുപടി]

മാറ്റിയവ[തിരുത്തുക]

കെരളത്തിൽ സംഘകാല രാജാക്കന്മാരുടെ ആധിപത്യം റൊമാക്കരുടെകാലം മുതൽക്കെ ഉണ്ടായിരുന്നു. ചേര രാജാക്കന്മാരാണ്‌ ഇവിടം ഭരിച്ചിരുന്നത്‌ . ചേരരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂർ ക്രിസ്തുവിന്‌ അനേകം നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്‌ധമുള്ള തുറമുഖ പട്ടണമായിരുന്നു. "യവനരുടെ (ഗ്രീക്കുകാരുടെ) വലിയ കപ്പലുകൾ ചേരരാജാവിന്‌ ചേർന്ന മനോഹരമായ പെരിയാറ്റിലെ നുരകളിളക്കിക്കൊണ്ടുവന്ന്‌ സ്വർണ്ണം കൊടുത്ത്‌ കുരുമുളകു വാങ്ങിക്കൊണ്ടുപോകുന്നു" എന്ന്‌ സംഘകാല കൃതിയായ അകനാനൂറിലെ 149ആം ശ്ലോകത്തിൽ പറയുന്നു.

"കാറ്റുകൊണ്ട്‌ തുന്നിയുണ്ടാക്കുന്ന ഇഴകളിലൂടെ തങ്ങളുടെ സൌന്ദര്യത്തെ പുരുഷന്മാരുടെ മുമ്പിൽ പ്രദർശിപ്പിച്ചുനടന്ന റോമിലെ നാണംകെട്ട മാന്യസ്‌ത്രീകളെ പെട്രോണിയസ്‌ എന്ന റോമൻ നേതാവ്‌ കഠിനമായി ആക്ഷേപിക്കുകയുണ്ടായി." ചേരനാട്ടിൽനിന്ന്‌ അയച്ചിരുന്ന വസ്തുക്കളുടെ സ്വതേയുള്ള വിലയുടെ നൂറിരട്ടി വിലയ്ക്കാണത്രേ അവ റോമിന്‌ വിറ്റിരുന്നത്‌. എ.ഡി ഒന്നാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരായിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമെന്ന്‌ പ്‌ളിനി എന്ന റോമൻ ഗ്രന്ഥകാരൻ പറയുന്നത്‌ ശ്രദ്ധേയമാണ്‌. 'ഓസലിസ്‌' എന്ന സ്ഥലത്തുനിന്നും പുറപ്പെട്ടാൽ 'ഹിപ്പാലസ്‌' എന്ന തെക്കുപടിഞ്ഞാറൻ കാറ്റിന്റെ സഹായത്താൽ നാൽപതു ദിവസംകൊണ്ട്‌ റോമിൽ നിന്ന്‌ കൊടുങ്ങല്ലൂരിൽ എത്താമെന്നും പ്‌ളിനി പറയുന്നുണ്ട്‌.

എന്റെ ഹപ്പോ തിസീസ്[തിരുത്തുക]

രാജാവിണ്ടെ കൊട്ടാരം ആണ്‌ കോവിൽ (കോ+ഇല്ലം) കൊടുംകോൻ അഥവാ കൊടുംകോ എന്നാൽ മഹാരാജാവ്. കൊടുംകോ ഇല്ലം എന്നാൽ മഹാരാജാവിന്റെ കൊട്ടാരം(കേരളത്തിന്റെ ഒരു കാലത്ത് തലസ്ഥാനവും ചക്രവർത്തിയുടെ കൊട്ടാരം നിലനിന്നിരുന്നതുമായ സ്ഥലമല്ലേ ഇത്) കൊടുംകോ ഇല്ലം ഉള്ള ഊർ അല്ലേ കോടുംകോവില്ലൂർ ആയതും അതുവഴി കൊടുംങ്ങല്ലൂർ ആയതും? എന്റെ സംശയം ആണ്‌. അറിവുള്ളവർ ആലോചിക്കാൻ താല്പര്യപ്പെടുന്നു. --ചള്ളിയാൻ ♫ ♫ 08:38, 28 ഏപ്രിൽ 2008 (UTC)[മറുപടി]

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി[തിരുത്തുക]

ഇതിനു് എന്തേലും തെളിവുണ്ടോ.പ്രത്യെകിച്ചും 629 എന്നൊക്കെ കാണുന്നതു് കൊണ്ടാണു് സംശയം--Shiju Alex|ഷിജു അലക്സ് 17:48, 14 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചേരമാൻ പെരുമാൾ മക്കത്തുപോയി മതം മാറിയെന്നത് മുസ്ലിങ്ങൾ ഉണ്ടാക്കിയതോ, അല്ലെങ്കിൽ തോമാശ്ലീഹയുടെ കൊടുങ്ങല്ലൂർക്കഥ ഉണ്ടാക്കിയെടുത്ത ക്രൈസ്തവ മിഷണറിമാർ മുസ്ലിങ്ങളെക്കൂടി കൂടെ നിർത്താൻ വേണ്ടി ഉണ്ടാക്കിയ കെട്ടുകഥയോ ആവണം. പ്രവാചകൻ നബി തിരുമേനിയുടെ കാലഘട്ടം ഏഴാം നൂറ്റാണ്ടാണ്. ചേരമാൻ പെരുമാക്കന്മാരുടെ കാലഘട്ടം ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെയാണ്. പിന്നെങ്ങനെയാണ് ചേരമാൻ പെരുമാൾ മക്കത്തുപോയി പ്രവാചകനെ കണ്ട് മതം മാറുന്നത്? --അനൂപ് മനക്കലാത്ത് (സംവാദം) 11:14, 31 ഡിസംബർ 2012 (UTC)[മറുപടി]

ചേരമാൻ പെരുമാൾ മക്കയിൽ പോയി മതം മാറി എന്ന് ഈ ലേഖനത്തിലെവിടേയും പറഞ്ഞു കാണുന്നില്ല. മുസ്ലിം മതം സ്വീകരിച്ച് ഹജ്ജിനു പോയി എന്നു മാത്രമേ എഴുതികാണുന്നുള്ളു. കൂടാതെ പെരുമാൾ പ്രവാചകനെ കണ്ടതായും പറയുന്നില്ല ബിപിൻ (സംവാദം) 11:49, 31 ഡിസംബർ 2012 (UTC)[മറുപടി]

മുസിരിസ്[തിരുത്തുക]

  • മുസിരിസ് എന്ന താളിൽ നിന്നും കൊടുങ്ങല്ലൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നതിന്റെ അടിസ്ഥാനം എന്താണ്. മുസിരിസ് എന്നാൽ കൊടുങ്ങല്ലൂർ എന്ന സ്ഥലം ആണെന്നല്ലേ അർത്ഥം. കൊടുങ്ങല്ലൂരും , എറണാകുളം ജില്ലയിലെ പട്ടണത്തും ഒക്കെയായി വ്യാപിച്ചു കിടക്കുന്ന ഒരു പഴയകാല പ്രദേശവും , തുറമുഖവും ഒക്കെയാണ് മുസിരിസ്. മുസിരിസ് എന്നാൽ കൊടുങ്ങല്ലൂർ മാത്രമല്ല. --Bipinkdas 19:50, 17 ജൂലൈ 2010 (UTC)[മറുപടി]

ഇതാണ്‌ ആ തിരിച്ചുവിടലിന് ആധാരം. മുസിരിസിനെപ്പറ്റി വേറെ ലേഖനം വേണമെന്നുതന്നെയാണ് അഭിപ്രായം. റീഡയറക്റ്റ് താൾ തിരുത്തിയെഴുതിക്കോളൂ. ആവശ്യമെങ്കിൽ റീഡയറക്റ്റ് താൾ നീക്കം ചെയ്യാം--Vssun (സുനിൽ) 02:27, 18 ജൂലൈ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൊടുങ്ങല്ലൂർ&oldid=1561434" എന്ന താളിൽനിന്ന് ശേഖരിച്ചത്