സംവാദം:കേസറിയായിലെ യൂസീബിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എയൂസേബിയൂസ് എന്നല്ലേ ഉച്ചാരണം വരിക. പണ്ട് ലത്തീൻ പഠിച്ച ഓർമ്മയിൽ ചോദിക്കുകയാണ്‌ എന്ന് മാത്രം. --ചള്ളിയാൻ ♫ ♫ 13:34, 21 ഫെബ്രുവരി 2008 (UTC)


Eusebius എന്നതിന്റെ ഉച്ചാരണം ഞാൻ എഴുതിയതുപോലെ തന്നെ ആണെന്നു തോന്നുന്നു. മുഴുവൻ പേര് യൂസീബിയസ് ഓഫ് സീസറിയ എന്നാണ്. Ceasarea എന്നതിന് മലയാളത്തിൽ പരക്കെ സ്വീകരിക്കപ്പെട്ടുപോരുന്ന രൂപം കേസറിയ എന്നായതുകൊൺടാണ് സീസറിയ വേണ്ടെന്നു വച്ചത്. താഴെ കാണുന്ന link നോക്കൂ:- http://www.thefreedictionary.com/Eusebius+of+Caesarea Georgekutty 10:52, 22 ഫെബ്രുവരി 2008 (UTC)


Eusebius Ceasarea എന്നത് ലത്തീ പദമാണെങ്കിൽ എവൂസേബിയുസ് ചേയ്സാറെയ (കേയ്സാറെയാ) എന്നായിരിക്കണം ഉച്ചാരണം. ഇംഗ്ലീഷികാർ അവർക്ക് തോന്നിയ പോലെ അത് പരിഷ്കരിച്ചിട്ടുണ്ട്. യൂഫ്രേസിയക്ക് (Euphrasia) എവൂപ്രാസിയ എന്നാണ്‌ ലത്തീനിൽ ഉച്ചാരണം എന്നോർക്കുക അത് തന്നെയാണ്‌ മലയാളികൾ സ്വീകരിച്ചിട്ടുള്ളത്. ശരിയായ ഉച്ചാരണം വരണമെന്നേ എനിക്ക് താല്പര്യമുള്ളൂ. ഞാൻ പിടിച്ച മുയലിന്‌ നാൽ കൊമ്പെന്ന് ശാഠ്യമില്ല. --ചള്ളിയാൻ ♫ ♫ 13:26, 22 ഫെബ്രുവരി 2008 (UTC)

Ceasarea-യുടെ കാര്യത്തിൽ തർക്കിക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. കാരണം അതിന്റെ പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള ഒരു മലയാളം രൂപം ഉണ്ട്. അത് കേസറിയാ എന്നാണ്. ബൈബിൾ പരിഭാഷകളും മറ്റും വഴി വളരെക്കാലമായി ഉറച്ച ഒരു വാക്കാണത്. ഉദാഹരണത്തിനു, പുതിയനിയമത്തിലെ Ceasarea Philipi-ക്ക് പീലിപ്പോസിന്റെ കേസറിയ എന്നാണ് ബൈബിൽ മലയാളം പരിഭാഷകളിൽ.

Eusebius എന്നതിനു അതുപോലെ സ്വീകാര്യത കിട്ടിയ ഒരു മലയാളം രൂപം ഉള്ളതായി അറിവില്ല. എയൂസേബിയൂസ് എന്നു ഞാൻ ഒരിടത്തും കണ്ടിട്ടുള്ളതായി ഓർക്കുന്നില്ല. യൂസേബിയസ് (യൂസേബിയൂസ് അല്ല) എന്ന് കണ്ടിട്ടുണ്ടൊ എന്നു സംശയമുണ്ട്. Web-ൽ തപ്പിയിടത്തൊക്കെ യൂസീബിയസ് എന്നു തന്നെയാണ് കാണുന്നത്. ഇനിയും ഒരു ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. http://netministries.org/cgi-bin/bbword.exe?word=Eusebius&wave=bbWE53&pro=yoo-SEE-bee-uhs

പിന്നെ ലത്തീൻ വാക്കുകളുടെ മലയാളം കിട്ടാൻ ഏതെങ്കിലും ഒരു സമവാക്യം ഉണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല, ലത്തീൻ ഇവിടെ എത്ര പ്രസകതമാണെന്നും നിശ്ചയമില്ല. Eusebius-ന്റെ പശ്ചാത്തലം മുഴുവൻ ഗ്രീക്ക് ആയിരുന്നു. ലത്തീനിൽ അദ്ദേഹം ഒരു വാക്കുപോലും എഴുതിയിട്ടില്ല. ലത്തീൻ സംസാരിക്കുന്ന പാശ്ചാത്യസഭയെക്കുറിച്ച് അജ്ഞനായിരുന്നു എന്നതാണ് Eusebius-ന്റെ കുറവുകൾ തപ്പിനടക്കുന്നവർ ഉന്നയിക്കാറുള്ള ഒരു വലിയ ആരോപണം. സഭാചരിത്രത്തിൽ Eusebius, ആദ്യത്തെ Latin Father ആയിരുന്ന തെർത്തുല്യനെയും മറ്റും പറ്റി ഉരിയാടിയിട്ടേയില്ല. Georgekutty 16:11, 22 ഫെബ്രുവരി 2008 (UTC)

യൌസേബിയസ് എന്നാൺ ഞാൻ കണ്ടിട്ടുള്ളത്

--ലിജു മൂലയിൽ 14:17, 24 ഫെബ്രുവരി 2008 (UTC)

ഞാൻ Origen-ന്റെ സം‌വാദം താളിൽ എഴുതിയ മറുപടി ഇവിടെയും പറയാം. യൌസേബിയസ് എന്നു കൺടിട്ടുള്ളതായി ലിജു പറയുന്നു. യൂസേബിയസ് എന്നു കൺടിട്ടുള്ളതായി എനിക്കു തോന്നുന്നു. ചള്ളിയാൻ ആദ്യം എയൂസേബിയൂസും പിന്നെ എവൂസേബിയുസും നിർദ്ദേശിച്ചു. ഏതാണ് ശരിയെന്നു മാത്രം നമുക്കാർക്കും ഉറപ്പില്ല. Georgekutty 16:17, 24 ഫെബ്രുവരി 2008 (UTC)

വിക്കിവരിക്കേണ്ട ലേഖനമെന്ന Tag കൊടുത്തിട്ടുണ്ടെങ്കിലും കാരണം വ്യക്തമല്ല. ഒടുവിൽ കൊടുത്തിരിക്കുന്ന കുറിപ്പാണോ കുഴപ്പം? അത് Edward Gibbon പ്രകടിപ്പിച്ച അഭിപ്രായമാണ്. അതേ അഭിപ്രായം യൂസീബിയസിനെപ്പറ്റി പരക്കെ പ്രകടിക്കപ്പെട്ടിട്ടുള്ളതാണ്. അതിന് അവലംബം എത്ര വേണമെങ്കിലും കൊടുക്കാൻ പറ്റും. Gibbon ഇക്കാര്യത്തിൽ മതിയായ source അല്ല എന്ന് ആരും പറയുകയില്ല. ഏതായാലും വിക്കിവൽക്കരണം Tag-ന്റെ കാരണം, കുറിപ്പാണ് പ്രശ്നമെങ്കിൽ‍ അത് എന്തുകൊണ്ട് പ്രശ്നമാണ് എന്നതടക്കം, വ്യക്തമാക്കിയാൽ വേൺടില്ലായിരുന്നു. Georgekutty 10:41, 3 മാർച്ച് 2008 (UTC)

വിക്കിവത്കരണം എന്ന് പറയുന്നത് ലേഖനത്തെ വിക്കി ശൈലിയിലേക്ക് മാറ്റുന്നതിന്നെയാണ്. (പൈപ്ഡ് ലിങ്കുകളും ഫോർമാറ്റുകളും മറ്റു വിക്കി ഉപാധികളും ചേർത്ത് ലേഖത്തെ (ഇനന്റർ) ആക്റ്റീവ് ആക്കുക എന്നാണ് ഉദ്ദേശിക്കുന്നത്). ഇവിടെ കൂടുതൽ കാണാം. അവസാനത്തെ കുറിപ്പ് ആ ടാഗ് ഇടാനുള്ള കാരണമല്ല. --ചള്ളിയാൻ ♫ ♫ 10:47, 3 മാർച്ച് 2008 (UTC)