സംവാദം:കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2006)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരഞ്ഞെടുപ്പാണോ തെരഞ്ഞെടുപ്പാണോ? ഏതെങ്കിലും ഒന്ന് നിഷ്കർഷിച്ച് മറ്റേത് റീഡയറക്ട് ആക്കുന്നതല്ലേ നല്ലത്? --സിദ്ധാർത്ഥൻ 06:30, 13 നവംബർ 2008 (UTC)[മറുപടി]

തിരഞ്ഞെടുപ്പാണ്‌ കൂടുതൽ സ്വീകാര്യമായതെന്നു തോന്നുന്നു. കാറ്റഗറിയുടെ പേര്‌ അങ്ങനെയാക്കിയിട്ടുണ്ട്. --Vssun 07:40, 13 നവംബർ 2008 (UTC)[മറുപടി]

സ്വീകാര്യത്തേക്കാൾ തെരഞ്ഞെടുപ്പ്, ചെലവ് ഇതൊക്കെയാണു കൂടുതൽ ശരിയെന്നു തോന്നുന്നു,--Shiju Alex|ഷിജു അലക്സ് 08:06, 13 നവംബർ 2008 (UTC)[മറുപടി]

മാതൃഭൂമി മനോരമ ലിങ്കുകൾ താഴെ നൽകുന്നു. എല്ലാത്തിലും തിരഞ്ഞെടുപ്പാണ്‌..

മാതൃഭൂമി..

മനോരമ

--Vssun 08:31, 13 നവംബർ 2008 (UTC)[മറുപടി]

തെരഞ്ഞെടുപ്പ്/തിരഞ്ഞെടുപ്പ്, ചിലവ്/ചെലവ് ഇവ രണ്ടും രണ്ട് രീതിയിൽത്തന്നെ കാണണം. എന്റെ അറിവിൽ തെരഞ്ഞെടുപ്പും തിരഞ്ഞെടുപ്പും ശരിയായ പ്രയോഗങ്ങളാണ്. ശൈലിയുടെ ഭാഗമായി ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. എന്നാൽ ചിലവ് എന്ന പ്രയോഗം തെറ്റാണ്. ചെലവ് മാത്രമാണ് ശരി. --സിദ്ധാർത്ഥൻ 08:41, 13 നവംബർ 2008 (UTC)[മറുപടി]