സംവാദം:കേരള എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പണ്ടിത് കേരള കർണാടക എക്സ്പ്രെസ്സ് ആയിരുന്നത്രേ (പകുതി വഴി പോയി മുറിഞ്ഞു പോകുമായിരുന്നിരിക്കണം).. അതുകൊണ്ടാണ്‌ കെ.കെ. എന്ന പേര്‌. ഇന്ന് കർണാടക എക്സ്പ്രെസ്സിനും കേരള എക്സ്പ്രെസ്സിനേയും കെ.കെ. എന്നു വിളിക്കുന്നുണ്ട്. 2625/2626 കേരള എക്സ്പ്രസ്, 2627/28 കർണാടക എക്സ്പ്രെസ്സ് നമ്പറും അടുത്തടുത്താണ്‌. --Vssun 10:24, 22 ജൂലൈ 2009 (UTC)

മംഗള-ലക്ഷദ്വീപ് വരുന്നതിനു മുൻപേ കേരള-മംഗളാ എക്സ്പ്രസ് ആയി ഓടിയിട്ടുണ്ട്, ഇതിനൊക്കെ റഫറൻസ് കിട്ടുമോ?--ഷാജി 12:36, 22 ജൂലൈ 2009 (UTC)

സമയക്രമം[തിരുത്തുക]

തീവണ്ടി സമയം ഇങ്ങനെ വിക്കിയിൽ വേണോ, കാലാകാലങ്ങളിൽ ഇത് പുതുക്കപ്പെടുമോ? --ജുനൈദ് (സം‌വാദം) 03:37, 11 നവംബർ 2009 (UTC)

☒N വേണ്ട എന്നാണ്‌ എന്റെ അഭിപ്രായം (ഇംഗ്ളീഷിൽ പരശുറാം , വേണാട് എന്നിവയിലും സമയം കൊടുത്തിട്ടുണ്ട്)--ഷാജി 03:46, 11 നവംബർ 2009 (UTC)
സമയക്രം ചേർക്കുമ്പോൾ ഏതു വർഷത്തെ ടൈംടേബിൾ പ്രകാരം പുതുക്കിയത് എന്ന കാര്യം കൂടി ചേർക്കുന്നത് നന്നായിരിക്കും. --Vssun (സുനിൽ) 03:07, 27 സെപ്റ്റംബർ 2011 (UTC)
ഇതിൽ ഇപ്പോൾ ഒരു വശത്തോട്ടുള്ള സമയക്രമം മാത്രമല്ലേ ഉള്ളൂ.... ചേർക്കുകയാണെങ്കിൽ രണ്ടും വേണ്ടേ? Ajaykuyiloor 09:10, 27 സെപ്റ്റംബർ 2011 (UTC)

കെ.കെ. എക്സ്പ്രസ്സ്[തിരുത്തുക]

കേരളത്തിനും കർണ്ണാടകയ്ക്കും കൂടി ഒരു ട്രയിൻ മാത്രമെ ഉണ്ടായിരുന്നുള്ളു ന്യൂഡൽഹിക്ക്. തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിൽ നിന്നും ഒരോ ട്രയിൻ വിജയവാഡവരെയും അവിടെ നിന്നും ഈ രണ്ടു ട്രയിനുകളും ഒന്നിച്ച് ചേർത്ത് കേരള-കർണ്ണാടക എക്സ്പ്രസ്സായി ഡൽഹിക്കും ഓടിയിരുന്നു. എന്നു വരെ ഇങ്ങനെ തുടർന്നു എന്നറിയില്ല. അതിനുശേഷം രണ്ടു സംസ്ഥാനങ്ങൾക്കും ഡൽഹിക്കു വെവ്വേറെ തീവണ്ടികൾ കിട്ടിയപ്പോൾ പഴയതീവണ്ടി കേരള എക്സ്പ്രസ്സായി പഴയ റൂട്ടിലൂടെയും, കർണ്ണാടക എക്സ്പ്രസ്സ് എന്ന പുതിയവണ്ടി റൂട്ടുമാറ്റി സോലാപ്പൂർ വഴിയും ഓടിച്ചു. --രാജേഷ് ഉണുപ്പള്ളി Talk‍ 10:52, 26 സെപ്റ്റംബർ 2011 (UTC)

ബാംഗ്ലൂർ നിന്നല്ല, മാംഗ്ലൂർ നിന്നാണു് ഒരു പകുതി ഓടി വന്നു് ഷൊറണൂരിൽ വെച്ച് ഒന്നു ചേർന്നിരുന്നതു്. 1987 മുതലാണു് ഇവ വെവ്വേറെയായതു്. ViswaPrabha (വിശ്വപ്രഭ) 21:49, 26 സെപ്റ്റംബർ 2011 (UTC)

Started in early 1973 as Jayanti Janata Express from Nizamuddin to Mangalore and Cochin, with split at Shoranur. Initially did not run on all days. Had only 2nd class. For some time it was starting from New Delhi (as I travelled in 1974) It was the only train between Delhi and Kerala until the Kerala Express started in 1977 or so. By the late 80s it had acquired FC and AC-2 coaches and was named Mangala Express by then. Was diverted via the Konkan route in the late 90s. Now it ran via Mangalore to Ernakulam. The Lakshwadeep tag came around the same time as it allegedly serves these islands

വിശ്വപ്രഭ;
കേരള-കർണ്ണാടക എക്സ്പ്രസ്സ് -- ദക്ഷിണ ഭാരതത്തിലെ (ഗോവ ഉൾപ്പെടെ) എല്ലാ സംസ്ഥാനത്തുനിന്നും അതിന്റെ തലസ്ഥാന നഗരിയേയും ഭാരതത്തിന്റെ തലസ്ഥാനവുമായും ബന്ധിപ്പിച്ചു കൊണ്ട് ട്രയിൻ സർവീസുകൾ ഉണ്ടായിരുന്നു, ഉണ്ട്. ആ സർവീസുകൾക്കുള്ള പേർ ആ സംസ്ഥാനത്തിന്റെ പേരാണ്; (ഉദാ: തിരുവനന്തപുരം-ന്യൂഡൽഹി=കേരള എക്സ്പ്രസ്സ്, ചെന്നൈ-ന്യൂഡൽഹി=തമിഴ്നാടു എക്സ്പ്രസ്സ്, ബാംഗ്ലൂർ-ന്യൂഡൽഹി=കർണ്ണാടക എക്സ്പ്രസ്സ്, ഹൈദരാബാദ്-ന്യൂഡൽഹി=ആന്ധ്രാപ്രദേശ് എക്സ്പ്രസ്സ്, വാസ്കോ-ഡൽഹി(നിസാമുദിൻ)=ഗോവാ എക്സ്പ്രസ്സ്). നമ്മൾ സംസാരിക്കുന്നത് ഈ പറയുന്ന കേരള, കർണ്ണാടക എക്സ്പ്രസ്സുകളെപ്പറ്റിയാണ്.
കേരള-കർണ്ണാടക എക്സ്പ്രസ്സ് -- മുൻപ് ഈ രണ്ടു ട്രയിനുകളും ഒന്നായിട്ടായിരുന്നു വിജയവാഡ മുതൽ ഡൽഹി വരെ യാത്ര ചെയ്തിരുന്നത്. പിന്നീട് ഇതു പോരാതെ പുതിയ ട്രയിൻ കർണ്ണാടകത്തിനു കൊടുക്കുകയും ചെയ്തു. അവയെ കേരള എക്സ്പ്രസ്സ് എന്നും കർണ്ണാടക എക്സ്പ്രസ്സ് എന്നും വിളിച്ചു പോരുന്നു (ഇപ്പോഴും). പഴയ ഈ ഗ്രൂപ്പ് ട്രയിനിന്റെ സമയത്തുതന്നെ കേരള എക്സ്പ്രസ്സിനെ ഓടിച്ചതിനാൽ അതിനെ തുടർന്നും എല്ലാവരും കെ.കെ. (സ്നേഹപൂർവ്വം) എന്നു വിളിക്കുന്നു. കർണ്ണാടക സംസ്ഥാനത്തിന്റെ കൂടുതൽ പ്രദേശങ്ങളിലൂടെ കവർ ചെയ്യാനായി കർണ്ണാടക എക്സ്പ്രസ്സിന്റെ റൂട്ടുമാറ്റി സോലാപ്പൂർ-നാസിക്-ജൽഗാവ്- വഴി പഴയ ഇറ്റാർസിയിൽ കൂടി ഡൽഹിയിൽ എത്തുന്നു ഇപ്പോൾ.
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് -- കേരളാ എക്സ്പ്രസ്സിന്റെ ഉപയോഗം ലഭ്യമല്ലാത്ത കേരളത്തിന്റെ വടക്കുഭാഗത്തുള്ളവർക്കു സൗകര്യാർത്ഥം തുടങ്ങിയ ട്രയിനാണ് മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്. പക്ഷെ ഈ ട്രയിനായിരുന്നു കേരളാ എക്സ്പ്രസ്സിനും മുൻപുണ്ടായിരുന്നത്; അതിന്റെ പേർ അന്ന് മംഗള എക്സ്പ്രസ്സ് എന്നല്ലായിരുന്നു എന്നുമാത്രം. ജയന്തി ജനത എക്സ്പ്രസ്സ് എന്നപേരിൽ അത് ഓടിയിരുന്നു. അത് മാംഗ്ലൂറിൽ നിന്നും തുടങ്ങി ഷൊർണ്ണൂർ-പാലക്കാട് വഴി ഓടിയിരുന്നു. അപ്പോഴും ഒരു ലിങ്ക് എക്സ്പ്രസ്സ് എറണാകുളത്തു നിന്നും തുടങ്ങി ഇതിൽ ചേർത്തിരുന്നു. പിന്നീട് എപ്പോഴാണ് ഇതിന്റെ പേർ മംഗള എന്നാക്കിയത് എന്നറിയില്ല. കൊങ്കൺ തുടങ്ങിക്കഴിഞ്ഞ് മാംഗ്ലൂറിൽ നിന്നുമുള്ള മംഗളയ്ക്കും, എറണാകുളത്തു നിന്നുമുള്ള ലിങ്കിനുമായി ഒരു ട്രയിൻ ആക്കിമാറ്റുകയും അത് എറണാകുളത്തുനിന്നു തിരിച്ച് മാംഗ്ലൂർ (കങ്കനാഡി) വഴി ന്യൂഡൽഹിക്കു (നിസ്സാമുദിൻ) സർവ്വീസ്സ് നടത്തുന്നു.
താങ്കൾ പറഞ്ഞു വന്നപ്പോൾ രണ്ടു കൂടി ഒന്നു കുഴഞ്ഞുപോയി എന്നുമാത്രം.(പിന്നെ വർഷങ്ങൾ ഓർമ്മയില്ല. തപ്പണം... തേടണം.... കിട്ടുമോന്ന് അറിയില്ല.)--രാജേഷ് ഉണുപ്പള്ളി Talk‍ 08:01, 27 സെപ്റ്റംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കേരള_എക്സ്പ്രസ്&oldid=2304267" എന്ന താളിൽനിന്ന് ശേഖരിച്ചത്