സംവാദം:കേരളീയ ജ്യോതിശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

jyothizaasthram is astronomy[തിരുത്തുക]

ലേഖനം കൂടുതൽ ക്രമീകരിക്കേണ്ടതുണ്ട്. എങ്കിലും ജ്യോതിശാസ്ത്രമെന്നോ, മലയാള ജ്യോതിശാസ്ത്രമെന്നാണോ കൂടുതൽ അനുയോജ്യം?? താങ്കളുടെ അഭിപ്രായം അറിയിക്കുക. കൂടുതൽ അനുയോജ്യമായ മറ്റുപേരുകളും അറിയിക്കുക.

--പ്രവീൺ 03:41, 30 ജൂൺ 2006 (UTC)Reply[മറുപടി]

ആര്യഭട്ടൻ എന്നല്ലേ? എല്ലാ നക്ഷത്രങ്ങളുടെ പെരുകളുടെ കൂടെയും “നക്ഷത്രം” എന്നു ചേർകണ്ട ആവശ്യം ഉണ്ടൊ activevoid 17:05, 6 ഓഗസ്റ്റ്‌ 2006 (UTC)

ആര്യഭടൻ എന്നാണ് മിക്കയിടത്തും ഉപയോഗിച്ചു കാണുന്നത്. നക്ഷത്രങ്ങൾ എന്ന് മലയാളം പഞ്ചാംഗങ്ങളിൽ പറയുന്ന മിക്കതും ശരിക്കും നക്ഷത്രക്കൂട്ടമായിരിക്കും അതിനാൽ മലയാളം പഞ്ചാംഗത്തിലെ നക്ഷത്രങ്ങൾ എന്നു പറഞ്ഞ് നക്ഷത്രം എന്ന് ആവർത്തിച്ചുപയോഗിച്ചതിൽ തെറ്റു കാണാൻ കഴിയുകയില്ലല്ലോ. --പ്രവീൺ 17:23, 7 ഓഗസ്റ്റ്‌ 2006 (UTC)

കേരളീയ ജ്യോതിഷം[തിരുത്തുക]

Astronomy(ജ്യോതിശ്ശാസ്ത്രം), Astrology(ജ്യോതിഷം) എന്നിവ വെവേറെ വിഷയങ്ങളായി ചെയ്യേണ്ട്താണ്.തരക്കേടില്ലാതെ ജ്യോതിഷം അറിയുന്ന എനിക്ക് ഈ ലേഖനം (കേരളീയ ജ്യോതിശ്ശാസ്ത്രം) വായിച്ചിട്ടു മനസിലാക്കാൻ പറ്റുന്നത്.ഈ വിഷയം കേരളീയ ജ്യോതിഷത്തെ കുറിച്ചാണെന്നുതോന്നുന്നു.ആയതിനാൽ അങ്ങനെ പേർ മാറ്റുന്നതല്ലെ ഉചിതം.കൂടുതൽ വിശദാംശങ്ങൾ അറിയാൻ english wiki പരിശോദിച്ചാൽ മനസിലാകും. ----Jigesh 09:59, 1 നവംബർ 2006 (UTC)Reply[മറുപടി]

മേൽപറഞ്ഞ കാര്യങ്ങൾ വീണ്ടു ഞാൻ പറയാൻ ആഗ്രഹിക്കുന്നു. തീർച്ചയായും കേരളീയ ജ്യോതിശാസ്ത്രം എന്ന് പറയാൻ വളരെ വിഷമമാണ്. ഒന്നാമത്തെ കാരണം മേൽ പറഞ്ഞ വിഷയങ്ങൾ വരാഹമിഹിരന്റെ ഹോരശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ ജ്യോതിഷികളുടെ പ്രധാനഗ്രന്ഥമാണ് ഹോരാശാസ്ത്രം.ഞാൻ പറഞ്ഞതുമനസിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇംഗ്ലീഷ് വിക്കിയിൽ ഇതിനെ കുറിച്ച് പ്രദിപാതിക്കുന്നുണ്ട്. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. --Jigesh 10:43, 6 ഡിസംബർ 2006 (UTC)Reply[മറുപടി]

ഇല്ലല്ലോ ജിഗേഷ്. ഈ ലേഖനത്തിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടതു തന്നെയാണ് പറഞ്ഞിരിക്കുന്നത്. പ്രത്യേകിച്ച് ഇതിൽ കലണ്ടുറുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതിൽ തെറ്റൊന്നും ഇല്ല താനും. മാത്രമല്ല ശാസ്ത്രീയ അടിത്തറ ഇല്ലാത്ത കാര്യങ്ങൾ ഇതിൽ പരാമർശിക്കുന്നതുമില്ല. പണ്ട് ജ്യോതിശാസ്ത്രവും ജ്യോതിഷവും ഒന്നായിരുന്നു എന്ന കാര്യവും നമ്മൾ ഓർക്കേണ്ടതാണ്. കേരളീയ ജ്യോതിഷത്തെ കുറിച്ച് നമ്മൾക്ക് വേറൊരു താൾ തുടങ്ങാം. ഈ ലേഖനം ഇനിയും വിപുലീകരിക്കാനുണ്ട്.
--Shiju Alex 10:52, 6 ഡിസംബർ 2006 (UTC)Reply[മറുപടി]

മറുപടി[തിരുത്തുക]

ജ്യോതിഷത്തിന് ജ്യോതിശാസ്ത്രവുമായി നല്ലബന്ധമുണ്ട്. കാരണം ഭാരതത്തിൽ ജ്യോതിഷഫലങ്ങൾ ഗ്രഹങ്ങളുടെ സ്ഥാനത്തെ അടിസ്ഥാ‍നപ്പെടുത്തിയാണ് .അല്ലാ‍തെയും ജ്യോതിഷം ഉണ്ട്. നാഡിജ്യോതിഷം, മഷിനോട്ടം, ടാരോകാർഡ്, എന്നിങ്ങനെ....കുറേ. ജ്യോതിശാസ്ത്രം എന്നത് Astronomy എന്നതാണ്. ജ്യോതിശ്ശാസ്ത്രം എന്ന വിഷയം തീർച്ചയായും കുറ്റമറ്റതാണ്, പുരാണബന്ധമില്ല. കേരളത്തിൽ ജ്യോതിശാസ്ത്രം പഠനം ഉണ്ട് എന്നു പറയുന്നത്, ദക്ഷിണ,ഉത്തര ഭാരത ആര്യസംസ്കാരങ്ങളിൽ നിന്നുള്ള പകർപ്പാണ്. സ്വന്തം എന്നു പറയാൻ കുറച്ച് വ്യത്യാസം മാത്രം. മലയാളവത്കരിച്ചു എന്നു മാത്രം. നമ്മുടെ ലേഖനങ്ങളിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ വളരെ പഴയകാലത്ത് ഉത്തര-ദക്ഷിണേന്ത്യമുഴുവനും വ്യാപിച്ചുകിടന്നിരുന്നതാണ്. ഇത് മലയാളത്തിൽ ആക്കിയത് 14-16 കാലഘട്ടത്തിലുള്ള പണ്ഡിതമാരാണ്. അവരാണ് കേരളത്തിൽ പണ്ടുള്ള ജ്യോതിശാസ്ത്രജ്ഞൻമാർ എന്നു പറയുന്നത് (ലിങ്ക് ശ്രദ്ധിക്കുക)http://en.wikipedia.org/wiki/Kerala_School.പിന്നെ ആര്യഭട്ട, ഭാസ്ക്കരൻ തുടങ്ങിയവർ മലയാളികൾ അല്ല. http://en.wikipedia.org/wiki/Astrology http://en.wikipedia.org/wiki/Astronomy ഞാൻ പ്രസ്താവിക്കുന്നത് കേരളജ്യോതിശാസ്ത്രം എന്നു പറയുംപോൾ അത് കേരളത്തിൽ നിന്ന് ഉണ്ടായതാകണ്ടെ??? എങ്ങിനെ നമ്മുക്ക മറ്റുള്ളവർക്ക് പൊതുവായുള്ളത് നമ്മുടേത് എന്നു പറയാം പറ്റും. എല്ലാവരും നന്നായി ആലോച്ചിച്ചു റെഫർ ചെയ്ത് ഒരു നല്ല മറുപടി പറയുമെന്ന് വിചാരിക്കുന്നു.

--Jigesh 12:45, 6 ഡിസംബർ 2006 (UTC)Reply[മറുപടി]

ജിഗേഷ് ജ്യോതിശാസ്ത്രവുമായല്ല ജ്യോതിഷത്തിനു ബന്ധം, ജ്യോതിശാസ്ത്രത്തിലെ ചിലപദങ്ങളും, ഭാവനയുമായാണ്. കേരളീയ ജ്യോതിശാസ്ത്രം എന്നു പേരിട്ടത് മറ്റൊന്നും കൊണ്ടല്ല. കേരളത്തിൽ ഉപയോഗിക്കുന്ന ജ്യോതിശാസ്ത്ര പദങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടാണ്. പാർസെക്, സൌരകളങ്കങ്ങൾ, പ്ലൂട്ടോ, മുതലായ കാര്യങ്ങൾ ഒന്നും കേരളീയ ജ്യോതിശാസ്ത്രത്തിൽ ഉപയോഗിക്കാൻ പറ്റില്ലല്ലോ. പഞ്ചാംഗത്തിൽ ഉപയോഗിക്കുന്ന നക്ഷത്രങ്ങളും, മലയാളമാസങ്ങൾ തീർച്ചയായും കേരളത്തിന്റെ സ്വന്തമല്ലേ(?). ആര്യഭടൻ കൊടുങ്ങല്ലൂർ നിന്നാണ് ഉത്തരേന്ത്യയിലേക്കു പോയതെന്ന് പലപുസ്തകങ്ങളിലും ഉണ്ട്. (ഒരെണ്ണം ഇതാ ഗണിതശാസ്ത്രജ്ഞർ. ജോർജ് ഇമ്മട്ടി, എഛ് & സി). ഭാസ്കരാചാര്യൻ താമസിച്ചിരുന്ന സ്ഥലത്തേക്കുറിച്ചുള്ള പരാമർശങ്ങൾ പഴയൊരു മാതൃഭൂമി ആഴ്ചപതിപ്പിൽ കണ്ടതാണ്. ലക്കം ഓർമ്മിക്കുന്നില്ല. തപ്പിനോക്കാം.--പ്രവീൺ:സംവാദം‍ 17:56, 6 ഡിസംബർ 2006 (UTC)Reply[മറുപടി]
ആര്യഭടന്റെ ജന്മസ്ഥലത്തെ കുറിച്ച് തർക്കം ഉണ്ട്. ഗുജറാത്ത് ആണെന്ന് വേറൊരു പക്ഷവും ഉണ്ട്. പക്ഷെ കൂടുതൽ പണ്ഡിതന്മാരും കേരളത്തിലുള്ള “അശ്‌മകം” എന്ന സ്ഥലത്താണെന്ന് അഭിപ്രായക്കാരാണ്.--Shiju Alex 09:25, 9 ഡിസംബർ 2006 (UTC)Reply[മറുപടി]