സംവാദം:കേരളീയതാളങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിമാചൽ പ്രദേശിലെ ഒരു ജില്ലയുടെ പേരും ചമ്പ എന്നാണ് --Anoopan| അനൂപൻ 09:23, 21 ഫെബ്രുവരി 2010 (UTC)

കൂറ്[തിരുത്തുക]

ഇത് പൂർണ്ണമാണോ? ഒരു താളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു മേളത്തിനിടയിൽ പ്രയോഗിക്കപ്പെടുന്ന അന്യതാളഘടകങ്ങളല്ലേ കൂറ്? --Vssun (സുനിൽ) 12:47, 24 സെപ്റ്റംബർ 2011 (UTC)

താങ്കൾ ഉദ്ദേശിച്ചത് തായമ്പക ആണെന്നു കരുതുന്നു. കൂറ് എന്നാൽ തായമ്പകയുടെ ഒരു പ്രധാന ഭാഗമാണ്. കൂറ് എന്നത് ഒരു താളം അല്ല. അത് കൊട്ടുന്നത് ഒരു താളതിലാണെന്നു പറയാം. കാരണം താളത്തിൽ കൊട്ടുന്ന പല ഘട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ചെമ്പട താളത്തിൽ കൊട്ടുന്ന ആദ്യ ഭാഗം ചെമ്പടവട്ടവും പിന്നെ വാദകന്റെ ഇഷ്ട്ത്തിനും സവ്കര്യത്തിനും കൊട്ടാവുന്ന ഭാഗമാണ് കൂറ്. ഇതിൽ സ്വാഭാവികമായും കൊട്ടുന്ന കൂറുകളാണ് ച്മ്പയും അടന്തയും. ചമ്പ അല്ലെങ്കിൽ ഖണ്ഡതാളത്തിൽ കൊട്ടുന്ന കൂറാണ് ചമ്പക്കൂറ്. അടന്ത / മിശ്രതാളത്തിൽ കൊട്ടുന്ന്ത് അടന്ത കൂറുമാകുന്നു.തായമ്പക വിദഗ്ധ്ർ തായമ്പകയുടെ വിലയിരുത്തൽ നടത്തുന്നതിൽ കൂറിനു പ്രധാന പങ്കാണുള്ളത്.— ഈ തിരുത്തൽ നടത്തിയത് Manubalakrishnan009 (സംവാദംസംഭാവനകൾ)

ചെണ്ടക്കുപുറമേ മറ്റു വാദ്യങ്ങളുടെ (ഉദാഹരണം: പഞ്ചവാദ്യത്തിൽ മദ്ദളം ) വാദനത്തിലും ഉപയോഗിക്കുന്ന ഒരു സാങ്കേതികപദം എന്ന അർത്ഥത്തിലാണ് കൂറിനെക്കുറിച്ച് സംശയം ചോദിക്കുന്നത്. ഞാൻ മുകളിൽച്ചോദിച്ചതിന് ഒരു ഉദാഹരണം പറയാം.
ചെമ്പട താളം, വലന്തലക്കാർ പിടിച്ചുകൊണ്ടിരിക്കുന്നു. ഇടന്തലക്കാരൻ അതിന്റെ എട്ടക്ഷരകാലസമയത്ത് എട്ടിന്റെ ഗുണിതങ്ങളായി സാധാരണ കൊട്ടിക്കൊണ്ടിരിക്കുന്നു. ഒരുഘട്ടത്തിൽ മേൽപ്പറഞ്ഞ അതേ എട്ടക്ഷരകാലത്തെ, രണ്ട് അഞ്ചക്ഷരങ്ങൾ കൊണ്ട് വിഭജിച്ച് കൊട്ടുന്നു.
ഇപ്പറഞ്ഞതല്ലേ ചമ്പക്കൂറ്? താളങ്ങളുടെ കൂറുകളെ നമുക്കങ്ങനെ നിർവചിച്ചുകൂടേ? --Vssun (സംവാദം) 15:36, 31 ജൂലൈ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കേരളീയതാളങ്ങൾ&oldid=1878207" എന്ന താളിൽനിന്ന് ശേഖരിച്ചത്