സംവാദം:കേരളത്തിലെ മറ്റു പിന്നാക്കവിഭാഗങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"പിന്നോക്കം" തന്നെയല്ലേ ശരി? wikt:പിന്നോക്കം -- റസിമാൻ ടി വി 11:34, 10 ഫെബ്രുവരി 2013 (UTC)[മറുപടി]

പിന്നിലേക്കുള്ള ആക്കം = പിന്നാക്കം. മുന്നിലേക്കുള്ള ആക്കം = മുന്നാക്കം. പിന്നോക്കം, മുന്നോക്കം എന്നിവ പൊതുവായി കാണുന്ന അക്ഷരത്തെറ്റുകളാണെന്നാണ് എന്റെ അറിവ്. --Jairodz (സംവാദം) 11:58, 10 ഫെബ്രുവരി 2013 (UTC)[മറുപടി]

വിക്കിനിഘണ്ടുവിൽ പിന്നാക്കം എന്നത് പിന്നോക്കത്തിലേക്കുള്ള തിരിച്ചുവിടലാണ് -- റസിമാൻ ടി വി 12:01, 10 ഫെബ്രുവരി 2013 (UTC)[മറുപടി]
പിന്നാക്കവിഭാഗങ്ങൾ എന്നാണ് മാതൃഭൂമി, മംഗളം, ജന്മഭൂമി, മാദ്ധ്യമം മുതലായ പത്രങ്ങൾ ഉപയോഗിച്ചുകാണുന്നത്. മറ്റു ചില മാദ്ധ്യമങ്ങൾ പിന്നോക്കം എന്നും ഉപയോഗിച്ചുകാണുന്നുണ്ട്. ഇതു രണ്ടും ചില മാദ്ധ്യമങ്ങളിൽ ഉപയോഗിക്കുന്നുമുണ്ട്. ഏതെങ്കിലും ഒന്ന് തിരിച്ചുവിടൽ ആക്കുകയും മറ്റൊന്ന് താളിന്റെ പേരാക്കുകയും ചെയ്താൽ മതിയാകും. --അജയ് ബാലചന്ദ്രൻ സംവാദം 12:05, 10 ഫെബ്രുവരി 2013 (UTC)[മറുപടി]

തീയരുടെ കൂടെ[തിരുത്തുക]

വടക്കേ മലബാറിലെ മുരമക്കത്തായ തീയരേയും തെക്കെ മലബാറിലെ മക്കത്തായ തീയരേയും ഈഴവരുടെ കൂടെ ചേർത്ത് എഴുതിയത് ഒരുകടും കൈയ് ആയിപ്പോയി.