സംവാദം:കേരളത്തിലെ കത്തോലിക്കാ സഭകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Syrian എന്ന പദത്തിൽ നിന്നാണ് Syro എന്നത് ഉദ്ഭവിച്ചിരിയ്ക്കുന്നത്. ഇതിനെ സീറോ എന്നാണോ സിറോ എന്നാണോ മലയാളത്തിൽ എഴുതുക എന്നതാൺ ചോദ്യം. ഒരു മലയാളം പദമല്ലാത്തതിനാൽ നിഘണ്ടുകൾ ഒന്നും തന്നെ ഇതിനെക്കിറിച്ച് പ്രതിപാദിയ്ക്കുന്നില്ല. അതിനാ‍ൽ, എന്റെ അഭിപ്രായത്തിൽ പ്രസ്തുത സഭയിലെ പണ്ഡിതൻ‌മാരുടെ തന്നെ അഭിപ്രായം സ്വീകരിയ്ക്കുന്നതായിരിയ്ക്കും അഭികാമ്യം.

ചില ഗ്രന്ഥങ്ങൾ സൂചിപ്പിച്ചുകൊള്ളട്ടെ:
1. ഡോ. തോമസ് മണ്ണൂരാം‌പറമ്പിൽ എഴുതിയ “സീറോ മലബാർ സഭയുടെ കുർ‌ബാന ഒരു പഠനം” വാല്യം 1 & 2 : OIRSI Publications, Vadavathoor, Kottayam - 686 010
2. ചങ്ങനാശ്ശേരി അതിരൂപതയുടെ മാർ‌ത്തോമാ വിദ്യാനികേതൻ പ്രസിദ്ധീകരിയ്ക്കുന്ന “സത്യദർശനമാല” ദ്വൈവാരിക: വാല്യം 13 : ലക്കം 23 : 2006 ഡിസംബർ 14. പേജ് 2-ലെ ഡോ. ജോസ് കൊച്ചുപറമ്പിലിന്റെ ലേഖനം തുടങ്ങുന്നത് ഇപ്രകാരം: “സീറോ മലബാർ ആരാധനാവത്സരകലണ്ടർ”

ഇതു കൂടാതെ, “കതിരൊളി”, “വേദപ്രചാരമദ്ധ്യസ്ഥൻ” തുടഞ്ഞിയ ഒട്ടേറെ സഭാപ്രസിദ്ധീകരണങ്ങൾ ഉദ്ധരിച്ച് “സീറോ” ആണ് സഭ ഔദ്യോഗികമായി സ്വീകരിച്ചിരിയ്ക്കുന്ന മലയാളം പദമെന്നു കാണാം.

അതുപോലെ തന്നെ ‘സീറോ മലങ്കരയും‘. ഡോ. സേവ്യർ കൂടപ്പുഴയുടെ ‘ഭാരത സഭാചരിത്രം’ (വിപുലീകരിച്ച മൂന്നാം പതിപ്പ്) : OIRSI Publications, Vadavathoor, Kottayam - 686 010 -യുടെ പേജ് 627, അധ്യായം 16-ന്റെ തലക്കെട്ട് ഇതാണ്: “സീറോ-മലങ്കര കത്തോലിക്കാസഭ: വിജയിച്ച പുനരൈക്യപ്രസ്ഥാനം”.
-- Tedy Kanjirathinkal 11:30, 20 ഡിസംബർ 2006 (UTC)[മറുപടി]

പത്രങ്ങളിലും മറ്റും കാണുന്നത് സിറോ എന്നുമാണ് എന്നാൽ ചിലയിടത്ത് സീറോ എന്നു കാണുന്നുണ്ട്. എന്നാൽ എൻറെ എളിയ അഭിപ്രായത്തിൽ സിറോ എന്നോ സൈറൊ എന്നാണ് വരേണ്ടത്. സീറോ എന്ന് കൂടുതൽ കൂലങ്കഷമാക്കാനേ ഉപകരിക്കൂ. ഞാൻ ചോദിച്ച മിക്ക ക്രിസ്ത്യാനികൾക്കും ഇത് എന്താണ് എന്ന് പൊലും അറിയാത്ത സ്ഥിതിക്ക് കൂടുതൽ സം‌വാദം ആവശ്യമായിരിക്കാം. സിറോ എന്നെഴുതുന്നവരും ഉണ്ടാവുമോ. --ചള്ളിയാൻ 11:43, 20 ഡിസംബർ 2006 (UTC)[മറുപടി]
മുകളിൽ ഉദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഗ്രന്ഥങ്ങളും ആനുകാലികങ്ങളും സീറോ മലബാർ സഭാധികാരികളുടെ ഔദ്യോഗിക മേൽ‌നോട്ടത്തിലും അവലോകനത്തിലും പുറത്തിറങ്ങിയവ / ഇറങ്ങുന്നവയാണ്. പത്രങ്ങളെക്കാളും ഇതര വ്യക്തികളെക്കാളും ഇവയ്ക്കാണ് ഈ വിഷയത്തിൽ ആധികാരികത. ഒരു പക്ഷേ, ഈ വസ്തുതകൾ പരിചയമില്ലാത്ത ഒരു ലേഖകനാവും പത്രത്തിൽ ‘സിറോ’ എന്നെഴുതിയിരിയ്ക്കുക - പത്രഭാഷ സഭാധികാരികളുടെ അവലോകനത്തിനു വിധേയമല്ലല്ലോ. സംവാദം ഇനിയും ആവാം. പക്ഷേ ഒരു നാമം അത് നിർവ്വചിയ്ക്കപ്പെട്ട നാൾ മുതൽ ആധികാരികമായി ഉപയോഗിച്ചു വന്ന രീതിയിൽ തന്നെ പ്രയോഗിയ്ക്കുന്നതല്ലേ ശരി..?
--Tedy Kanjirathinkal 13:57, 20 ഡിസംബർ 2006 (UTC)[മറുപടി]
സീറോ മലബാർ സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: http://www.thesyromalabarchurch.org/ . ഇതിലെ നീല നാവിഗേഷൻ ബാറിന്റെ വലത്തേ അറ്റത്ത് ‘circular on assembly’ എന്ന ലിങ്കിൽ ചെന്നാൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ വർക്കി വിതയത്തിൽ എഴുതിയ സർക്കുലര് PDF രൂപത്തിൽ‍ കാണാവുന്നതാണ്. അതിന്റെ ആദ്യ വാക്യത്തിൽ നമ്മുടെ സംവാദവിഷയത്തിനുള്ള ഉത്തരം കാണാവുന്നതാൺ.
-- Tedy Kanjirathinkal 14:10, 20 ഡിസംബർ 2006 (UTC)[മറുപടി]

സിറോ എന്നു തന്നെയാണ് എഴുതേണ്ടതെന്നാണ് എന്റെ അഭിപ്രായം. ഇതിന്റെ ഉൽഭവം സിറിയൻ-റോമൻ എന്ന രണ്ടു വാക്കുകളിൽ നിന്നല്ലേ? --Vssun 17:37, 20 ഡിസംബർ 2006 (UTC)[മറുപടി]

ഞാൻ പിന്വലിക്കുന്നു എൻറെ അഭിപ്രായം. റിവർട്ട് ചെയ്തിട്ടുണ്ട്. പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം. യുക്തിക്ക് പലയിടത്തും സ്ഥാനമില്ല സുനിൽ... നന്ദി. --ചള്ളിയാൻ 02:31, 21 ഡിസംബർ 2006 (UTC)[മറുപടി]

Do we need this article with only 4 lines. wouldn't it be wise to merge it with the mother article? --220.226.47.46 16:45, 7 മാർച്ച് 2007 (UTC)[മറുപടി]