സംവാദം:കെ.എ. ജയശീലൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജയശീലൻ ശ്രദ്ധേയൻ തന്നെയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന മലയാള കവികളിൽ ഏറ്റവും മികച്ച ആളുകളിലൊരാൾ എന്നാണ് പി.രാമൻ ജയശീലനെ പറ്റി എന്നോട് പറഞ്ഞത്. അധികം ആൾക്കൂട്ടത്തിൽ വരികയോ കവിതകൾ ആനുകാലികങ്ങൾക്കോ അവാർഡുകൾക്കോ അയച്ചുകൊടുക്കുകയോ ചെയ്യാത്തതിനാൽ അദ്ദേഹത്തിന്റെ പേര് അങ്ങനെ അധികം സ്ഥലങ്ങളിൽ കണ്ടെന്നുവരില്ല. ആനുകാലികങ്ങളിൽ ജയശീലന്റെ കവിത പ്രസിദ്ധീകരിച്ചതിൽ ഭൂരിഭാഗവും കെ.ജി.ശങ്കരപ്പിള്ള അയച്ചു കൊടുത്തതാണ്. ഭാഷാ ശാസ്ത്രത്തിൽ പ്രശസ്തനായ അദ്ദേഹം നോം ചോംസ്കിയുടെ സുഹൃത്താണ്. ഇന്ത്യയിൽ വന്നാൽ ചോംസ്കി ജയശീലന്റെ വീട് സന്ദർശിക്കാറുണ്ട്. -Kmpramod 08:53, 24 മാർച്ച് 2010 (UTC)[മറുപടി]

ഇതൊന്നും ഒരു ശ്രദ്ധേയ വിഷയം അല്ലല്ലോ ? --സുഗീഷ് 22:14, 14 ജൂൺ 2011 (UTC)[മറുപടി]

http://en.wikipedia.org/wiki/Wikipedia:Notability_%28academics%29#Criteria This bio won't pass notability test if you follow the above criteria.— ഈ തിരുത്തൽ നടത്തിയത് 117.253.194.16 (സംവാദംസംഭാവനകൾ)

ആ നോട്ടബിലിറ്റി ക്രൈറ്റീരിയ തന്നെ നേരെ വായിച്ച് നോക്കുക. ജനറൽ നോട്ട്സ് എന്ന സെക്ഷനും വായിക്കുക. രണ്ട് സർവ്വകലാശാകലകൾ കെ.എ.ജയശീലന്റെ ബഹുമാനാർത്ഥം പുസ്തകങ്ങൾ ഇറക്കി. എന്നിട്ടാണ് നോട്ടബിലിറ്റി പ്രശ്നങ്ങൾ. --92.98.128.138 17:02, 11 നവംബർ 2013 (UTC)[മറുപടി]

അങ്ങനെ പറയരുത് സുഹൃത്തേ. ഈ താളിൽ - എന്നല്ല, ഏതു താളിലും - ശ്രദ്ധേയത സംബന്ധമായ വിവരങ്ങൾ നൽകുവാൻ ദയവായി ശ്രമിക്കുക. നിങ്ങൾക്ക് ചെയ്യാമല്ലോ എന്ന ചോദ്യമുണ്ട്. തീർച്ചയായും. പക്ഷേ, ഈ വിഷയവുമായി പരിചയമുള്ളവർക്ക് അക്കാര്യം എളുപ്പം ചെയ്യാൻ കഴിഞ്ഞേക്കും. ഈ ലേഖനം ഒഴിവാക്കുവാൻ വേണ്ടിയല്ല. ലേഖനത്തിൽ പറയുന്ന വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്യുവാനും ആധികാരികത ഉറപ്പുവരുത്തുവാനും അത് ആവശ്യമാണ്.
അതുപോലെ പുസ്തകങ്ങളുടെ തലക്കെട്ടുകൾ മലയാളത്തിൽ എഴുതുന്നതാണ് ഉചിതം (പരിഭാഷപ്പെടുത്തണമെന്നല്ല, ഇംഗ്ലീഷ് തന്നെ മലയാളത്തിൽ എഴുതിയാൽ മതി) പാതി മലയാളവും പാതി ഇംഗ്ലീഷുമായുള്ള താളിന്റെ നിൽപ്പ് ശരിയല്ല ! --Adv.tksujith (സംവാദം) 19:25, 11 നവംബർ 2013 (UTC)[മറുപടി]
അതു തന്നെയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്? വർക്ക് ഇൻ പ്രോഗ്രസ് എന്ന് എഴുതിയാണ് താൾ തുടങ്ങിയത്. ഒരാൾ മലയാളത്തിലെ പ്രമുഖ ലിങ്ഗ്വിസ്റ്റ് ആണെന്ന് പറഞ്ഞുകൊണ്ട് തെളിവും ഏഴോളം റെഫറൻസും സഹിതം ഒരു താൾ തുടങ്ങുന്നു. അതുവരെ കെ.എ. ജയശീലൻ എന്നു കേട്ടിട്ടില്ലാത്ത ഒരു യൂസർ ആ പേര് ഗൂഗ്ല് പോലും ചെയ്തു നോക്കാൻ മെനക്കെടാതെ വന്ന് നോട്ടബിലിറ്റി റ്റാഗ് ഇട്ടുകൊണ്ട് പോകുന്നു. ഇത് വാൻഡലിസം ആണ്. തോന്നുന്ന പേജിലൊക്കെ കൊണ്ട് ചാർത്താനുള്ളതല്ല നോട്ടബിലിറ്റി ടാഗ് --92.97.97.189 03:15, 12 നവംബർ 2013 (UTC)[മറുപടി]

float - മറ്റ് ബുദ്ധിമുട്ടുകളില്ലെങ്കിൽ, താങ്കൾ ലോഗിൻ ചെയ്ത് എഴുതൂ. കൂടുതൽ വിശദമായി കാര്യങ്ങൾ സംസാരിക്കാനാകുമല്ലോ. ആശംസകൾ --Adv.tksujith (സംവാദം) 07:59, 12 നവംബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.എ._ജയശീലൻ&oldid=1858421" എന്ന താളിൽനിന്ന് ശേഖരിച്ചത്