സംവാദം:കൂത്താട്ടുകുളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൂത്താട്ടുകുളം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


പൊസിഷൻ : 9.88N 76.59 E.

കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ല്യുടെ തെക്കു കിഴക്കു ഭാഗത്തായി മൂവാറ്റുപുഴ തലൂക്കിൽ സ്ഥിതി ചെയ്യുന്നു. കോട്ടയം, ഇടുക്കി ജില്ലകളോടു അതിർത്തി പങ്കിടുന്ന കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 2318.71 ഹെൿടറണു. ജനസംഖ്യ- 18970. മൂവാറ്റുപുഴയിൽ നിന്നും 17 കി.മീ. തെക്കു മാറിയും കൊട്ടയത്തു നിന്നു 38 കി.മീ. തെക്കു മാറിയും എം.സി. റോഡിൽ സ്ഥിതി ചെയ്യുന്നു.

ഒരു കാലത്തു കൊട്ടയം ജില്ലയുടെ ഭാഗമായിരുന്ന കൂത്താട്ടുകുളത്തിന്റെ സമീപ പഞ്ചായത്തുകൾ പലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയാണു. ഇതു ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് ആണു. ഒരു മലയോര കാർഷിക ഗ്രാമമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും ചെറുകിട കർഷകരാണു. പ്രധാന നാണ്യവിളകൾ റബ്ബർ, നെല്ല്, തേങ്ങ, അടയ്ക്ക, ഇഞ്ചി,മഞ്ഞൾ, കുരുമുളക്, വാനില, കച്ചോലം തുടങ്ങിയവയാണു.

"https://ml.wikipedia.org/w/index.php?title=സംവാദം:കൂത്താട്ടുകുളം&oldid=727199" എന്ന താളിൽനിന്ന് ശേഖരിച്ചത്