സംവാദം:കൂടംകുളം ആണവനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമരത്തിന് പിന്നിൽ[തിരുത്തുക]

"കൂടംകുളം സമരത്തിന് പിന്നിൽ ക്രൈസ്തവ ദേവാലയങ്ങൾ കേന്ദ്രീകരിച്ചുള്ള വിദേശസഹായമെന്നുള്ള അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്ന് അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടു." --എന്നാൽ നൽകിയിരിക്കുന്ന അവലംബത്തിലിങ്ങനെ വ്യക്തമായ pointing കാണുന്നുമില്ല. ഈ അധിക വിവരത്തിന് പ്രത്യേകം അവലംബം ചേർക്കേണ്ടതാണ്. ---Johnchacks (സംവാദം) 12:56, 4 ജനുവരി 2012 (UTC)

ചെർണോബിൽ ദുരന്തത്തിന്റെ ഇരുപതാം വാർഷികത്തിൽ വത്തിക്കാൻ റേഡിയോ പ്രക്ഷേപണം ചെയ്ത കർദ്ദിനാൾ റെനാറ്റോ മാർട്ടിനോ (Renato Martino) യുടെ സന്ദേശം ഇപ്രകാരമായിരുന്നു. "Nuclear energy is like teaching child to use a knife. One must be careful because it can be dangerous, but if use properly it will be valuable for mankind". ഈയടുത്ത ദിവസം ഹുക്കുഷിമദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ജപ്പാനിൽ ബുദ്ധമതാനുയായികൾ വിളിച്ചുചേർത്ത ആണവവിരുദ്ധകൂട്ടായ്മയിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട എഴുപതോളം നേതാക്കന്മാർ പങ്കെടുത്തു. ആ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചുകൊണ്ട്‌ ജപ്പാനിലെ കത്തോലിക്കാ സഭാനേതൃത്വം പറഞ്ഞത്‌, "Nuclear power is fundamental need for economic and social development of the state" എന്നാണ്‌. അതേ ക്രൈസ്തവസഭതന്നെയാണ്‌ ഹുക്കൂഷിമ ദുരന്തത്തിന്റെ ഭയാനക ചിത്രം ഭാരതത്തിലെ പള്ളികൾ വഴി പ്രചരിപ്പിക്കുന്നതെന്നത് ഒരു വിരോധാഭാസം തന്നെ!--Anoop Manakkalath (സംവാദം) 16:45, 18 ഒക്ടോബർ 2012 (UTC)

ക്രൈസ്തവസഭയായതുകൊണ്ടാകണം നിങ്ങൾക്കിത്ര താല്പര്യം--Roshan (സംവാദം) 17:12, 18 ഒക്ടോബർ 2012 (UTC)