സംവാദം:കുമാരസംഭവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രണ്ടാം ഭാഗം[തിരുത്തുക]

എന്റെ കയ്യിൽ ഡോക്ടർ എസ്. രാധാകൃഷ്ണന്റെ General Introduction സഹിതമുള്ള കുമാരസംഭവത്തിന്റെ ഒരു സാഹിത്യ അക്കാദമി പതിപ്പുണ്ട്. 1982-ൽ അച്ചടിച്ചതാണ്. അതിൽ പതിനേഴു സർഗ്ഗങ്ങളുണ്ട്. കുമാരന്റെ ജനന-ജീവിതകഥകൾ പറയുന്ന അവസാനത്തെ 9 സർഗ്ഗങ്ങളും കാളിദാസന്റേതു തന്നെയാണെന്നാണ് അതിൽ പറയുന്നത്. കുറേ ന്യായങ്ങൾ എഴുതിയിട്ട്, ആ പതിപ്പിന്റെ സംശോധകർ എത്തിച്ചേരുന്ന നിഗമനം ഇതാണ്:
"The irresistible conclusion will be that the second half of the poem, depicting the birth and exploits of the fiery Kumara, is genuine; and it is for this reason that we have included it in the present edition of the poem."

ഈ നിലപാട്, ഇന്ന് തീരെ സ്വീകാര്യതയില്ലാത്തതാണോ എന്നറിയില്ല.Georgekutty 02:46, 28 സെപ്റ്റംബർ 2009 (UTC)

ഏതായാലും, "ഗൃഹസ്ഥാശ്രമത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുകയാണ് കാളിദാസന്റെ ലക്ഷ്യമെന്നും സ്കന്ദന്റെ ജനനത്തിന് വഴിയൊരുങ്ങുകവഴി കഥാനിർവ്വഹണം പൂർണ്ണമായി എന്നും" പറയുന്നതിൽ ഒരു കഴമ്പുമില്ല. ആദ്യത്തെ എട്ടു സർഗ്ഗങ്ങൾ മാത്രം പരിഗണിച്ചാൽ കുമാരസംഭവം അപൂർണ്ണകൃതി തന്നെയാണ്. ശിവപാർവതീപരിണയം കഴിഞ്ഞ് 150 ഋതുക്കൾക്കു ശേഷവും ആ ദേവദമ്പതികൾ കാര്യം മറന്ന് പ്രണയലീലകളിൽ മാത്രം മുഴുകി കഴിയുന്നതായാണ് എട്ടം സർഗ്ഗത്തിലെ അവസാനശ്ലോകം പറയുന്നത്.Georgekutty 03:30, 28 സെപ്റ്റംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കുമാരസംഭവം&oldid=667807" എന്ന താളിൽനിന്ന് ശേഖരിച്ചത്