സംവാദം:കുണ്ഡലിനി ശക്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുണ്ഡലിനിയിലെ ശക്തിയെക്കുറിച്ചുള്ള സയൻസ് ആണ് ഞാൻ എഴുതികൊണ്ടിരുന്നത്. പിന്നെ അതെങ്ങനെ അശാസ്ത്രീയമാകും. എന്റെതാളിലെ വിവരങ്ങൾ മുഴുവൻ മാറ്റിയിട്ട് ഒരാൾക്ക് സ്വയം ആരോടും ചർച്ചചെയ്യാതെ താൾ തിരിച്ചുവിട്ട നടപടിയോട് യോജിക്കാൻ കഴിയുമോ?--Meenakshi nandhini (സംവാദം) 18:26, 14 ഫെബ്രുവരി 2018 (UTC)[മറുപടി]


താൾ ചർച്ച ചെയ്യാതെ തിരിച്ചുവിട്ട നടപടിയോട് യോജിക്കുന്നില്ല. കൂട്ടായ ചർച്ചയിലൂടെ വേണമായിരുന്നു ചെയ്യുവാൻ. അങ്ങനെയാകുമ്പോൾ ഭാവിയിലുള്ള തർക്കങ്ങൾ ഒഴിവാകുമായിരുന്നു. മാളികവീട് (സംവാദം) 19:00, 14 ഫെബ്രുവരി 2018 (UTC)[മറുപടി]

ശാസ്ത്രത്തിന് അതിന്റെതായ രീതികളുണ്ട്, ആ രീതികൾ പാലിക്കാത്തതെല്ലാം വിശ്വാസം മാത്രമാണ് -- അതിനാൽ വിശ്വാസം എന്ന രീതിയിലേ ഈ താളിലെ കാര്യങ്ങൾ വരുന്നുള്ളൂ -- റസിമാൻ ടി വി 15:10, 15 ഫെബ്രുവരി 2018 (UTC)[മറുപടി]

പ്രതിഷേധം[തിരുത്തുക]

ഇത്രയും വിവരങ്ങളുള്ള താളിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ തിരിച്ചുവിട്ട നടപടിയോടു ശക്തമായി വിയോജിക്കുന്നു. ലയിപ്പിക്കാനുള്ള ഫലകം ചേർക്കാമായിരുന്നു. എഡിറ്റ് സമ്മറിയിൽ കാര്യം വിശദമാക്കണമായിരുന്നു. ഈ ലേഖനത്തിലെ വിവരങ്ങൾ കുണ്ഡലിനി എന്ന താളിലേക്ക് പകർത്തിയോ ?? ഒന്നും വ്യക്തമാക്കാതെയുള്ള ഈ പ്രവൃത്തി ഉചിതമായിരുന്നോ ?--അരുൺ സുനിൽ കൊല്ലം (സംവാദം) 23:55, 14 ഫെബ്രുവരി 2018 (UTC)[മറുപടി]

അരുൺ സുനിലിനോടു യോജിക്കുന്നു. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണു്. എല്ലാ തരത്തിലുള്ള അറിവുകളും അതിൽ ഉണ്ടാവണം. അതു ശാസ്ത്രീയമാണോ അല്ലയോ എന്നു തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. അത്തരം അറിവുകൾ ആധികാരികമായ സ്രോതസ്സിൽ നിന്നും അവലംബിക്കുന്നതാണോ എന്നും ആളുകൾക്കു് അറിയാൻ താല്പര്യമുള്ള വിഷയങ്ങളെപ്പറ്റിയാണോ എന്നും സാമാന്യം ശ്രദ്ധേയമാണോ എന്നും മാത്രമേ വിക്കിപീഡിയ നിർമ്മിക്കുന്നവർക്കു് തീരുമാനിക്കാൻ അവകാശമുള്ളൂ. അവനവന്റെ ശാസ്ത്രബോധവും യുക്തിബോധവും അനുസരിച്ചുമാത്രമേ വിക്കിപീഡിയയിലെ ഉള്ളടക്കം പാടുള്ളൂ എന്നു വിചാരിക്കുന്നതു് ഒന്നുകിൽ ഫാസിസമാണു്, അല്ലെങ്കിൽ വിവരക്കേട്. നിഷ്പക്ഷതയെന്നാൽ യുക്തിവാദവും അവിശ്വാസവും അമിതവിശ്വാസവുമൊന്നും അല്ല. അത്തരം വിശ്വാസസംഹിതകളും രാഷ്ട്രീയസംഹിതകളും വിക്കിപീഡിയൻ മതത്തിന്റെ ഭാഗവുമല്ല. മറിച്ചൊരു ധാരണയിൽ വിക്കിപീഡിയ താളുകൾ വാണ്ടലൈസ് ചെയ്യുന്ന പ്രവണത തികച്ചും നിരാകരിക്കണം! പ്രത്യേകിച്ച് വിക്കിപീഡിയയിൽ പുതുമുഖമായി എത്തി മികച്ച രീതിയിൽ തുടർച്ചയായി സംഭാവനകൾ നൽകുന്ന ഒരാളെഴുതിയ ലേഖനത്തിലാവുമ്പോൾ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 03:22, 15 ഫെബ്രുവരി 2018 (UTC)[മറുപടി]

ലേഖനം പൂർത്തിയാക്കുവാനുള്ള അവസരം കൊടുത്തില്ല എന്നതു കൂടാതെ ഇത്ര പെട്ടന്ന് ആക്ഷൻ എടുക്കേണ്ടേ ആവശ്യകത എന്തായിരുന്നു? അവലംബങ്ങൾ ചേർക്കാനും ആധികാരികമായ സ്രോതസ്സുകൾ കണ്ടെത്താനുമുള്ള സമയം കൊടുക്കേണ്ടതല്ലേ. അവലംബങ്ങളില്ലാത്ത എത്രയോ താളുകൾ നാളുകളായി വിക്കിയിലുണ്ടെന്നുള്ളതും ഓർക്കേണ്ടതുണ്ട്. അതൊന്നു മുഴുമിപ്പിക്കാൻ സമ്മതിക്കൂ. അതുപോലെ ഓരോ ലേഖനങ്ങളും പൂർണ്ണമായി വായിച്ചു നോക്കിയിട്ടായിരിക്കണം വിലയിരുത്തേണ്ടത് എന്നാണ് എൻറെയൊരു അഭിപ്രായം. ലേഖകരുടെ ആത്മാർത്ഥത, അവർ ചിലവഴിച്ച സമയം ഇതൊക്കെയും അൽപ്പം പരിഗണിക്കേണ്ടതുണ്ട്. മാളികവീട് (സംവാദം) 04:57, 15 ഫെബ്രുവരി 2018 (UTC)[മറുപടി]

വിശ്വപ്രഭ, വിനയരാജ് ചോദ്യങ്ങൾ രണ്ട് പേരോടും കൂടിയാണ്.
  1. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണു്. എല്ലാ തരത്തിലുള്ള അറിവുകളും അതിൽ ഉണ്ടാവണം. അതു ശാസ്ത്രീയമാണോ അല്ലയോ എന്നു തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. അത്തരം അറിവുകൾ ആധികാരികമായ സ്രോതസ്സിൽ നിന്നും അവലംബിക്കുന്നതാണോ എന്നും ആളുകൾക്കു് അറിയാൻ താല്പര്യമുള്ള വിഷയങ്ങളെപ്പറ്റിയാണോ എന്നും സാമാന്യം ശ്രദ്ധേയമാണോ എന്നും മാത്രമേ വിക്കിപീഡിയ നിർമ്മിക്കുന്നവർക്കു് തീരുമാനിക്കാൻ അവകാശമുള്ളൂ. എന്ന ഒന്നാമത്തെ വാക്യത്തെ അവനവന്റെ ശാസ്ത്രബോധവും യുക്തിബോധവും അനുസരിച്ചുമാത്രമേ വിക്കിപീഡിയയിലെ ഉള്ളടക്കം പാടുള്ളൂ എന്നു വിചാരിക്കുന്നതു് ഒന്നുകിൽ ഫാസിസമാണു്, അല്ലെങ്കിൽ വിവരക്കേട്. ഈ വാക്യത്തിനോട് ചേർത്ത് എങ്ങനെ കാണുന്നു?.
  2. വിക്കിപീഡിയയിൽ പുതുമുഖമായി എത്തി മികച്ച രീതിയിൽ തുടർച്ചയായി സംഭാവനകൾ നൽകുന്ന ഒരാളെഴുതിയ ലേഖനത്തിലാവുമ്പോൾ. ഈ പുതുമുഖത്തിന്റെ എല്ലാ ലേഖനങ്ങളിലും ഈ വാൻഡലിസം ഉണ്ടോ? --സുഗീഷ് (സംവാദം) 23:34, 28 ഫെബ്രുവരി 2018 (UTC)[മറുപടി]


മാളികവീട്
  1. ലേഖനപൂർത്തീകരണം: പൂർത്തീകരിച്ച ലേഖനം എന്നൊന്ന് വിക്കിപീഡിയയിൽ ഇല്ല.
  2. അവലംബങ്ങൾ/സ്രോതസ്സ്: ഇവ ഒന്നുമില്ലാതെ അവരവരുടെ മനോധർമം പോലെ എഴുതുവാനുള്ളതല്ല വിക്കിപീഡിയ.
  3. അവലംബങ്ങൾ ഇല്ലാത്ത താളുകൾ: ഇത്തരം താളുകൾ താങ്കൾ കണ്ടിട്ടുണ്ട് എങ്കിൽ ഒന്നുകിൽ അവയ്ക്ക് അവലംബങ്ങൾ നൽകാൻ ശ്രമിക്കുക. അല്ലെങ്കിൽ അവലംബം ഇല്ല എന്ന ഫലകം എങ്കിലും ചേർക്കുക. ആ പ്രവർത്തി ആർക്കും ചെയ്യാവുന്നതാണ്.
  4. ആത്മാർത്ഥത: നെടുങ്കൻ ലേഖനങ്ങൾ എഴുതിവിടുന്നവരെക്കാളും ആത്മാർത്ഥതയുള്ളവർ തന്നെയാണ് അക്ഷരത്തെറ്റ് തിരുത്തുന്നവരും കണ്ണികൾ ചേർക്കുന്നവരുമൊക്കെ.
  5. താളുകളുടെ വിലയിരുത്തൽ: ലേഖനങ്ങൾ വിലയിരുത്തുന്നത് അതിലെത്ര ആഴത്തിൽ വിഷയത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. അല്ലാതെ ആര് എഴുതി എന്നതോ അതിന്റെ മുകളിൽ എത്ര നാൾ ചിലവഴിച്ചു എന്നതോ ഒരു തരത്തിലും മാനദണ്ഡം ആക്കാൻ കഴിയില്ല.

ഈ ലേഖനവും കുണ്ഡലിനി എന്ന ലേഖനവും ലയിപ്പിക്കാവുന്നതല്ലേ?[തിരുത്തുക]

കുണ്ഡലിനി എന്ന പേരിൽ വേറൊരു ലേഖനം മുമ്പേ ഉണ്ടു്. ഇവ രണ്ടിൽനിന്നും പ്രസക്തമായ വിവരങ്ങൾ ലയിപ്പിച്ച് കുണ്ഡലിനി എന്ന പേരിൽ തന്നെ ഒറ്റ ലേഖനമാക്കിക്കൂടേ? ഈ ലേഖനം സൃഷ്ടിച്ച Meenakshi nandhiniയുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. നന്ദി. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 03:55, 15 ഫെബ്രുവരി 2018 (UTC)[മറുപടി]

ഞാൻ എഴുതി തീർന്നതിനുശേഷം ചർച്ച ചെയ്യാം. എന്റെ അഭിപ്രായത്തിൽ രണ്ടും രണ്ടാണ്. ആമുഖത്തിൽ കുണ്ഡലിനി എന്ന താളിനോട് സാമ്യം തോന്നാം. പക്ഷെ ആ ഭാഗം ഈ ലേഖനത്തിൽ അത്യാവശ്യവുമാണ്. എനിയ്ക്ക് പൂർത്തിയാക്കാനുള്ള സാവകാശം തരുമെന്ന പ്രതീക്ഷയോടെ.....--Meenakshi nandhini (സംവാദം) 04:26, 15 ഫെബ്രുവരി 2018 (UTC)[മറുപടി]

വിശ്വേട്ടനോട് യോജിക്കുന്നു. "വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണു്. എല്ലാ തരത്തിലുള്ള അറിവുകളും അതിൽ ഉണ്ടാവണം. അതു ശാസ്ത്രീയമാണോ അല്ലയോ എന്നു തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. അത്തരം അറിവുകൾ ആധികാരികമായ സ്രോതസ്സിൽ നിന്നും അവലംബിക്കുന്നതാണോ എന്നും ആളുകൾക്കു് അറിയാൻ താല്പര്യമുള്ള വിഷയങ്ങളെപ്പറ്റിയാണോ എന്നും സാമാന്യം ശ്രദ്ധേയമാണോ എന്നും മാത്രമേ വിക്കിപീഡിയ നിർമ്മിക്കുന്നവർക്കു് തീരുമാനിക്കാൻ അവകാശമുള്ളൂ". ഈ നയം തന്നെയാണ് വിക്കിപ്പീഡിയ ഉയർത്തിപ്പിടിക്കേണ്ടത്. മറിചായിരിന്നൂവെങ്കിൽ ജ്യോതിഷം, ഹോമിയോപ്പതി തുടങ്ങിയവ വിക്കിയിൽ കാണാൻപാടില്ലല്ലോ? Shagil Kannur (സംവാദം) 06:22, 15 ഫെബ്രുവരി 2018 (UTC)[മറുപടി]
Meenakshi, കുണ്ഡലിനി എന്ന താളും കുണ്ഡലിനി ശക്തി എന്ന താളും ഒരു പോലെയാണ് തോന്നിക്കുന്നത്.ഈ വിഷയത്തിനെ കുറിച്ച് കാര്യമായി അറിവില്ലാത്തതിനാൽ കുണ്ഡലിനി എന്ന താളുമായി ബന്ധിപ്പിച്ചിരിക്കുന്ന അതേ പേരിൽ ഉള്ള ഇംഗീഷ് വിക്കിയിലെ കാര്യങ്ങളിലൂടെ ഒന്നു കണ്ണോടിച്ചിരുന്നു. അപ്പോൾ എല്ലാം ഒന്നായിട്ടാണ് തോന്നിയത് .രണ്ടും ലയിപ്പിച്ച് കൂടുതൽ വിവരങ്ങൾ കുണ്ഡലിനി ചേർക്കുന്നതല്ലെ നല്ലത്.? Akhiljaxxn (സംവാദം) 23:47, 28 ഫെബ്രുവരി 2018 (UTC)[മറുപടി]

പകർപ്പവകാശലംഘനം[തിരുത്തുക]

പല ഭാഗങ്ങളും പുറമെനിന്ന് അതേപടി പകർത്തിയതായി കാണുന്നു. വിക്കിപീഡിയയിൽ പകർപ്പവകാശലംഘനം അനുവദിനീയമല്ല. അതിനാൽ ഇത്തരം ഭാഗങ്ങൾ ലേഖനത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്. ലേഖനം വിശ്വാസമാണെന്നും ശാസ്ത്രമല്ലെന്നും വ്യക്തമാക്കണം, വിക്കിപീഡിയയുടെ നയങ്ങൾ പാലിക്കുന്ന അവലംബങ്ങൾ ചേർക്കാനും ശ്രദ്ധിക്കുക, അല്ലാത്തപക്ഷം ആ ഭാഗങ്ങൾ നീക്കം ചെയ്യപ്പെടാം. എന്തുകൊണ്ട് ലയിപ്പിക്കാതിരിക്കണം എന്ന് വ്യക്തമാക്കുക, ചെറിയ വ്യത്യാസമാണെങ്കിൽ തിരിച്ചുവിടൽ നിലനിർത്തി ലയിപ്പിക്കുന്നതാണ് ശരി -- റസിമാൻ ടി വി 13:51, 15 ഫെബ്രുവരി 2018 (UTC)[മറുപടി]

ശാസ്ത്രത്തിലും യോഗയിലും ഉള്ള സമാന പദങ്ങൾ[തിരുത്തുക]

ശാസ്ത്രത്തിലെ നാഡീവ്യൂഹം, സുഷുമ്നാ നാഡി തുടങ്ങിയ പദങ്ങളും യോഗയിലെ നാഡിയും വളരെ വ്യത്യസ്തമാണെന്നാണ് എനിക്ക് തോന്നുന്നത്. യോഗയിലെ നാഡികൾ സിര പോലെയുള്ള കുഴലുകൾ ആണെന്ന് തോന്നുന്നു. മാത്രമല്ല, ശാസ്ത്രത്തിലെ രക്തക്കുഴലുകളും യോഗയിലെ നാഡികളും തമ്മിലും പേരിലും എണ്ണത്തിലുമെല്ലാം വ്യത്യാസമുണ്ട്. ഈ ആശയക്കുഴപ്പം ഒഴിവാക്കണമെന്നാണ് വിനയരാജ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. ജീ 04:03, 1 മാർച്ച് 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കുണ്ഡലിനി_ശക്തി&oldid=4025279" എന്ന താളിൽനിന്ന് ശേഖരിച്ചത്