സംവാദം:കുട്ടികൃഷ്ണ മാരാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കുട്ടികൃഷ്ണമാരാര് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാർ എന്നു പറയാമോ?മാരാർ ഭാഷാ പണ്ഡിതനാണ് വ്യാകരണപണ്ഡിതനാണ് എന്നെല്ലാം പറയാമെങ്കിലും നിഷ്കൃഷ്ടമായ അർത്ഥത്തിൽ ഭാഷാശാസ്ത്രജ്ഞൻ എന്ന് പറയാവുന്നതല്ല. പുന്നശ്ശേരി നമ്പിയുടെ ശിഷ്യനാണ് എന്ന വസ്തുത പരാമർശയോഗ്യമല്ലേ? ഫോട്ടോ ചേർക്കേണ്ടതല്ലേ? ഡോ.മഹേഷ് മംഗലാട്ട് 16:31, 24 ഏപ്രിൽ 2007 (UTC)[മറുപടി]

അദ്ദേഹം കൈവെക്കുന്നതിന് മുമ്പ്, വിരളമായി പരിശോധിക്കപ്പെട്ട കാര്യങ്ങളല്ലേ മലയാളശൈലി പോലത്തെ പുസ്തകങ്ങളിൽ പറയുന്നത്. അതുകൊണ്ട് എഴുതിയതാണ്, ഒരു ഗവേഷണം നടത്തി എന്ന ആശയമല്ല. ഭാഷാ പണ്ഡിതനാവും കുറച്ചുകൂടി ശരി--പ്രവീൺ:സംവാദം‍ 16:59, 24 ഏപ്രിൽ 2007 (UTC)[മറുപടി]

അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ മാരാ എന്നല്ല, മാ‍രാര് എന്നാണു പേരു കാണാറുള്ളതു്. റീഡയറക്റ്റിട്ടാൽ മതിയാവും. അപ്പി ഹിപ്പി (talk) 05:51, 25 ഏപ്രിൽ 2007 (UTC)[മറുപടി]

അതെയോ. എങ്കിൽ ലേഖനത്തിന്റെ പേര് കുട്ടികൃഷ്ണമാരാര് എന്നാക്കിയിറ്റ് കുട്ടികൃഷ്ണമാരാർ -നെ റീഡയറക്ട് ചെയ്യിക്കാം.--Shiju Alex 06:10, 25 ഏപ്രിൽ 2007 (UTC)[മറുപടി]

ഞാ‍ൻ അദ്ദേഹത്തിന്റെ 2-3 പുസ്തകങ്ങളേ വായിചിട്ടുള്ളൂ.അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായവും കൂടി കേട്ടാൽ കൊള്ളാം. അപ്പി ഹിപ്പി (talk) 06:49, 25 ഏപ്രിൽ 2007 (UTC)[മറുപടി]
എന്റെ കൈയിൽ അദ്ദേഹം രചിച്ച് മാരാർസാഹിത്യപ്രകാശം പ്രസിദ്ധീകരിച്ചിട്ടുള്ള മേഘസന്ദേശം ഗദ്യപരിഭാഷയുണ്ട് അതിൽ മാരാര് എന്നാണ് എഴുതിയിരിക്കുന്നത്.--പ്രവീൺ:സംവാദം‍ 11:28, 25 ഏപ്രിൽ 2007 (UTC)[മറുപടി]

മാരാര് എന്നാണ് അദ്ദേഹം എഴുതാറ്. അതിനാൽ ടൈറ്റിൽ മാരാര് എന്നാകുന്നതാണ് യുക്തി. മാരാർ എന്നതിൽ നിന്ന് റീഡയറക്ട് എന്തായാലും വേണം. ഡോ.മഹേഷ് മംഗലാട്ട് 16:46, 25 ഏപ്രിൽ 2007 (UTC)[മറുപടി]


തലക്കെട്ട് മാറ്റിയിരിക്കുന്നു--Shiju Alex 16:51, 25 ഏപ്രിൽ 2007 (UTC)[മറുപടി]

ക്ഷമിക്കൂ ശ്രദ്ധിച്ചില്ല --Vssun 17:29, 14 ഒക്ടോബർ 2007 (UTC)[മറുപടി]

ഈ താളിന്റെ 2007 ഒക്ടോബർ 14-നു മുമ്പുള്ള നാൾവഴി നഷ്ടപ്പെട്ടിട്ടുണ്ട്. എവിടെനിന്നെങ്കിലും കണ്ടെത്തി പുനഃസ്ഥാപിച്ചാൽ നന്നായിരിക്കും. --Vssun (സംവാദം) 05:40, 10 മേയ് 2014 (UTC)[മറുപടി]