സംവാദം:കുട്ടനാടൻ മീൻകറികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുട്ടനാടൻ സ്പെഷ്യൽ മീൻ കറികൾ എന്ന തലക്കെട്ട് വേണമോ?--സുഗീഷ് (സംവാദം) 07:13, 17 ജൂൺ 2013 (UTC)

കുട്ടനാട്ടുകാരുടെ പ്രധാന കറികളിൽ ഉള്ളതാ ഇത് , വേണ്ടെങ്കിൽ തലകെട്ട് മാറ്റാം.--Vibitha vijay 07:23, 17 ജൂൺ 2013 (UTC)

ഇപ്പോൾ ഒരിനം മീൻകറിയെക്കുറിച്ചുള്ള വിവരമല്ലേ ഉള്ളൂ. അതു തന്നെ തലക്കെട്ടാക്കാം. തലക്കെട്ട് ഷാപ്പിലെ ബോർഡ് പോലെ തോന്നും Smiley.svg--റോജി പാലാ (സംവാദം) 07:29, 17 ജൂൺ 2013 (UTC)
en:WP:NOTMANUAL - മലയാളത്തിൽ കണ്ടെത്താനായില്ല. ആംഗലേയത്തിൽ കറിക്കൂട്ടുകൾ(recipes) എഴുതരുതെന്നൊരു നയമുണ്ടല്ലോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:36, 17 ജൂൺ 2013 (UTC)

കുറെ കറികളെ കുറിച്ച് എഴുതാം എന്ന ഉദേശത്തിലാ അങ്ങനെ ഒരു തലകെട്ട് നല്കിയത് . പ്രശ്നമായോ ? --Vibitha vijay 07:39, 17 ജൂൺ 2013 (UTC)

ഇതിനെ സുഗീഷ് b:കുട്ടനാടൻ മീൻ കറികൾ എന്നും b:തൂളി മുളക് കറി എന്നും താളുകളിലേക്കു മാറ്റിയിട്ടുണ്ട്. വിജ്ഞാന കോശ സംബന്ധിയായ വിവരങ്ങളിൽ കൂടുതലുള്ളവ മായ്ച്ച് വിക്കിബുക്സിലേക്കു കണ്ണി കൊടുക്കുന്നതാണുത്തമം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:44, 17 ജൂൺ 2013 (UTC)
തലക്കെട്ടിൽ സ്പെഷ്യൽ വേണമോ എന്നതാണ് ചോദ്യം? കുട്ടനാട്ടിൽ സ്പെഷ്യലല്ലാത്ത മീൻ കറികളും ഉണ്ടോ?? അങ്ങനെ ഇല്ല എങ്കിൽ കുട്ടനാടൻ മീൻകറികൾ എന്നതാക്കാം തലക്കെട്ട്. തൂളി മീൻ കറിയുടെ അടിയിൽ അടുത്ത ആളിനെ ചേർത്തുവലുതാക്കാം. എന്നിട്ട് സ്വതന്ത്രമാക്കിയാൽ പോരെ?
@vibitha, വിക്കിയിൽ ഇപ്പോൾ താളിൽ ചേർത്തിരിക്കുന്നതു പോലെ മതിയാകും. കുറേ കറികളേക്കുറിച്ച് എഴുതിക്കോളൂ.. പക്ഷേ അതിന്റെ ആകെയുള്ള വിവരണം അല്പം വിശദമാക്കി മതി. ഇപ്പോൾ താളിൽ ചേർത്തിരുക്കുന്നതുപോലെ. പക്ഷേ മൊത്തം വിവരങ്ങൾ പാചകപുസ്തകത്തിലേക്ക് ചേർക്കാം.. അളവുകളും പാചകസമയവും അടക്കം.--സുഗീഷ് (സംവാദം) 07:51, 17 ജൂൺ 2013 (UTC)

എല്ലാം തന്നെ സ്പെഷ്യൽ ആണ് സുഗേഷ് :) തലകെട്ട് കുട്ടനാടൻ മീൻ കറി എന്ന് മതി .--Vibitha vijay 08:01, 17 ജൂൺ 2013 (UTC)

തൂളി മീനിന്റെ ഇംഗ്ലീഷ് നാമം ചേർത്താൽ നന്നായിരിക്കും. മലയാളത്തിൽ മത്സ്യം എന്ന താളിൽ തൂളി മീനിനെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അവിടെയും ഇംഗ്ലീഷ് നാമം കാണുന്നില്ല. ഇംഗ്ലീഷിൽ പേരു കൊടുത്താൽ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനെളുപ്പമായിരിക്കും. Irumozhi (സംവാദം) 08:36, 17 ജൂൺ 2013 (UTC)

തലക്കെട്ട് തിരിച്ചുവിടലോടെ മാറ്റിയിട്ടുണ്ട്. മീനിന്റെ പേരു നോക്കാം. @Vibitha അടുത്ത പ്രാവശ്യം മീങ്കറി വയ്ക്കുമ്പോ അവന്റെ പടമൊന്ന് പ്രത്യേകം എടുത്ത് വയ്ക്കണം. വിക്കിബുക്സിൽ ഘട്ടം ഘട്ടമായി വിശദമായി എഴുതാവുന്ന സ്കോപ്പുണ്ട് :).--മനോജ്‌ .കെ (സംവാദം) 08:42, 17 ജൂൺ 2013 (UTC)

അടുത്ത തവണ ആവട്ടെ മനോജ്‌ :)--Vibitha vijay 08:48, 17 ജൂൺ 2013 (UTC)

വിക്കിബുക്സ്[തിരുത്തുക]

ഇതിലെ ഉള്ളടക്കം അപ്പാടെ വിക്കിബുക്സിലേക്ക് മാറ്റാൻ യോഗ്യമാണ്. വിക്കിബുക്സിൽ വിവിധതരെ മീൻകറികളെ ഉൾക്കൊള്ളുന്ന ഒരു വർഗ്ഗമുണ്ടാക്കി, അതിലേക്ക് വിക്കിപീഡിയയിലെ മീൻകറി എന്ന താളിൽനിന്ന് കണ്ണി നൽകിയാൽ മതിയാകും. --Vssun (സംവാദം) 09:32, 17 ജൂൺ 2013 (UTC)

മൈസൂർ ചീര തോരൻ എന്നതാളിനും ഇതേ ട്രീറ്റ്മെന്റ് നൽകാവുന്നതാണ്. --Vssun (സംവാദം) 09:33, 17 ജൂൺ 2013 (UTC)
float --KG (കിരൺ) 09:47, 17 ജൂൺ 2013 (UTC)
☑Y ചെയ്തു--മനോജ്‌ .കെ (സംവാദം) 14:19, 17 ജൂൺ 2013 (UTC)

സംശയം[തിരുത്തുക]

നദികളിൽ നിന്നുമുള്ള മത്സ്യങ്ങൾ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളിൽ മല്ലിപ്പൊടി ചേർക്കാറില്ല എന്നൊരു വാക്യം കണ്ടു. എന്താണ് ചേർക്കാത്തതിനു കാരണം??--സുഗീഷ് (സംവാദം) 12:03, 17 ജൂൺ 2013 (UTC)

മീൻ കറിയുടെ രുചി കുറയും --Vibitha vijay 12:22, 17 ജൂൺ 2013 (UTC)

ശരി :) --സുഗീഷ് (സംവാദം) 12:39, 17 ജൂൺ 2013 (UTC)

തലക്കെട്ട്[തിരുത്തുക]

ലേഖനത്തിൽ തുളി മുളക് കറിയെക്കുറിച്ചാണ് പറയുന്നത് അതിനാൽ പൊതുവായ തലക്കെട്ട് മാറ്റി തുളി മുളക് കറിയെന്ന് നല്കിയാൽ മതിയാകും.--സിദ്ധാർത്ഥൻ (സംവാദം) 06:37, 18 ജൂൺ 2013 (UTC)

അടുത്ത തരം മീൻകറി എഴുതുമായിരിക്കും. പെട്ടെന്ന് ലയിപ്പിക്കണോ ? തൂളി മുളക് കറി വേറെ താളുണ്ടാക്കുകയല്ലേ നല്ലത് ? കൂടുതൽ വിശദമായി ഇത് വിക്കിബുക്സിൽ വികസിപ്പിക്കാനുള്ള ഒരു സാധ്യതയുണ്ട്.--മനോജ്‌ .കെ (സംവാദം) 06:42, 18 ജൂൺ 2013 (UTC)

മായ്ക്കണം / മാറ്റിയെഴുതണം[തിരുത്തുക]

en:WP:NOTMANUALആംഗലേയത്തിൽ കറിക്കൂട്ടുകൾ(recipes) എഴുതരുതെന്നൊരു നയമുണ്ട്. ഇതിന്റെ മലയാളം കണ്ടെത്താനായില്ല. ഇപ്പോഴത്തെ രീതിയിൽ ഇത് വെറുമൊരു കറിക്കൂട്ട് തന്നെയാണ്. മാറ്റിയെഴുതണം, അല്ലെങ്കിൽ മായ്ക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:03, 18 ജൂൺ 2013 (UTC)

മനു, സധൈര്യം തിരുത്തിക്കോളൂ.--സുഗീഷ് (സംവാദം) 07:36, 18 ജൂൺ 2013 (UTC)
പാചകം എനിക്കു വലിയ പിടിയില്ലാത്തതാണ്. അതു പോലെ തന്നെ ഇവിടുത്തെ നയങ്ങളും. ഇതിനെ എങ്ങനെ മാറ്റണം എന്നറിഞ്ഞുകൂടാ. പക്ഷേ ഞാൻ വിക്കിയിൽ എന്തായാലും ഈ എഴുതിയിരിക്കുന്നത്ര വിവരങ്ങൾക്കായി വരില്ലെന്നു തോന്നുന്നു. അതു വിക്കി ബുക്സിൽ തന്നെയാണ് നല്ലത്. കുറച്ചുകൂടെ അറിയാവുന്നവർ തിരുത്തുന്നതാണ് നല്ലതെന്നു തോന്നുന്നു. (പറ്റുന്ന കാര്യമല്ലേ ചെയ്യാവൂ ചങ്ങാതീ ;) മായ്ക്കണം എന്നു പറയാൻ പ്രത്യേകിച്ചു കഴിവു വേണ്ടാല്ലോ! ) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:40, 18 ജൂൺ 2013 (UTC)
മായ്ക്കണം എന്നു പറയാൻ പ്രത്യേകിച്ചു കഴിവു വേണ്ടാല്ലോ! അതൊരു താങ്ങാണേയ്. #തീയ് #എണ്ണ ;)--മനോജ്‌ .കെ (സംവാദം) 07:44, 18 ജൂൺ 2013 (UTC)
ഇപ്പോൾ എഴുതിയിരിക്കുന്ന രീതിയിൽ ഈ താൾ നിലനിർത്താവുന്നതാണ്. പ്രത്യേകിച്ചും കുട്ടനാടൻ മീങ്കറികളിൽ ഒന്ന് എന്ന നിലയിൽ ഉള്ളടക്കം നിലനിർത്താം; അടുത്തതും കൂടി വന്നാൽ മാത്രം. അങ്ങനെ അടുത്തത് വരുന്നില്ല/ചേർക്കപ്പെടുന്നില്ല എങ്കിൽ താളിന്റെ പേരുമാറ്റാവുന്നതാണ്.
മായ്ക്കണം എന്നു പറയാൻ പ്രത്യേകിച്ചു കഴിവു വേണ്ടാല്ലോ! LaughingOutLoad.gif--സുഗീഷ് (സംവാദം) 08:20, 18 ജൂൺ 2013 (UTC)

ഈ ചിരി എങ്ങനെയാ വരുത്തുക സുഗീഷ് ,എനിക്ക് ചിരിക്കാൻ പറ്റുന്നില്ല :)--Vibitha vijay 09:41, 18 ജൂൺ 2013 (UTC)

{{ചിരി}} LaughingOutLoad.gif, {{പുഞ്ചിരി}} Smiley.svg, {{കരച്ചിൽ}} CryBaby.gif എന്നിങ്ങനെയെല്ലാം ഫലകങ്ങളുണ്ട്. ആവശ്യാനുസരണം ഉപയോഗിച്ചോളൂ... --സിദ്ധാർത്ഥൻ (സംവാദം) 11:24, 18 ജൂൺ 2013 (UTC)