സംവാദം:കുഞ്ഞാലി മരക്കാർ
ഈ സൈറ്റിൽ നിന്നുള്ള പകർപ്പുകൾ വീണ്ടും നീക്കം ചെയ്തു.--റോജി പാലാ (സംവാദം) 18:06, 24 മാർച്ച് 2013 (UTC)
- ആദ്യവാചകത്തിലെ മുസ്ലിം എന്ന വാക്കു വേണ്ടതുതന്നെയോ ?? ബിപിൻ (സംവാദം) 12:22, 23 ജൂൺ 2013 (UTC)
- ആവശ്യമില്ല എന്നു കരുതുന്നു--ഇർഷാദ്|irshad (സംവാദം) 12:43, 23 ജൂൺ 2013 (UTC)
ഈ ലേഖനത്തിൽ പരാമർശിച്ച ചരിത്ര വസ്തുതകൾ തെറ്റാണ് കുഞ്ഞാലി ഒന്നാമന്റെയും രണ്ടാമന്റെയും മൂന്നാമന്റെയും നാലാംന്റെയും പേരുകൾ വരെ പരസ്പരം മാറിയിരിക്കുന്നു ..... അതിനാലാണ് മുൻപും ഇപ്പോഴും തിരുത്തുന്നത് ........ ഇനിയൊരു മാറ്റം വരുത്തും മുൻപ് ഇത് സംബന്ധിച്ച ചരിത്ര രേഖകൾ നോക്കി സംശയ നിവാരണം നടത്തുക --Abjit (സംവാദം) 06:28, 30 ജനുവരി 2017 (UTC)
- ചരിത്രവസ്തുതകൾ തെറ്റുള്ളത് ധൈര്യമായി തിരുത്തിക്കൊള്ളൂ. പക്ഷെ മറ്റ് സൈറ്റുകളിൽ നിന്ന് പകർത്തിയെഴുതപ്പെട്ടവ വളരെപ്പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടേക്കാം.--ഇർഷാദ്|irshad (സംവാദം) 20:21, 30 ജനുവരി 2017 (UTC)
"പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ മറാത്ത സർക്കീൽ കാഞ്ഞോലി ആഗ്രെയും ഇതുപോലെ ഒരു പ്രതിരോധം തീർത്തിരുന്നു" ഈ ഭാഗം ഒന്നു വിശദീകരിക്കുമോ? മനസിലായില്ല.
malikaveedu (സംവാദം) 14:00, 26 മാർച്ച് 2018 (UTC)
മരക്കാർമാർ
[തിരുത്തുക]സാമൂതിരിയുടെ ഭരണകാലത്താണ് രാജ്യത്തെ ഏറ്റവുംപ്രമുഖ തുറമുഖമായി കോഴിക്കോട് വളർന്നത്. വാസ്കോഡഗാമയ്ക്കുശേഷമുണ്ടായ പോർച്ചുഗീസ് ആധിപത്യത്തിൽ പൊറുതിമുട്ടിയ സാമൂതിരിയും നാട്ടുകാരും ഒരു പോരാട്ടത്തിനൊരുങ്ങുമ്പോഴാണ് പൊന്നാനിക്കാരനായ മരക്കാർ പോരാട്ടം നയിക്കാനായി എത്തിയത്. 1524 മുതൽ 1538 കുഞ്ഞാലിമരക്കാരായിരുന്ന കുട്ടിആലി മരക്കാരായിരുന്നുവത്രേ ഇത്. കുട്ടിആലിയുടെ മകൻ കുഞ്ഞാലി മരക്കാർ രണ്ടാമന്റെ കാലം1538 മുതൽ 1569 വരെയാണ്. 1569 മുതൽ 1595 വരെ സ്ഥാനക്കാരനായിരുന്ന കുഞ്ഞാലിമരക്കാരാണ് അറബിക്കടലിനെ അക്ഷരാർഥത്തിൽ വിറപ്പിച്ചുകീഴ്പ്പെടുത്തിയ കുഞ്ഞാലിമരക്കാർ മൂന്നാമൻ. പാട്ടുമരക്കാരെന്നും പാത്തുമരക്കാരെന്നും വിളിപ്പേരുള്ള ഇദ്ദേഹം 1594ൽ പന്തലായനിയുടെ പുറങ്കടലിൽവച്ച് പോർച്ചുഗീസുകാരെ തുരത്തിയോടിച്ചു.1595ൽ കുഞ്ഞാലിമരക്കാർ മൂന്നാമൻ മരിച്ചതോടെയാണ് അദ്ദേഹത്തിന്റെ മരുമകനായ മുഹമ്മദ് മരക്കാർ കുഞ്ഞാലിമരക്കാർ നാലാമനായി സ്ഥാനമേറ്റത്. https://www.manoramaonline.com/travel/travel-kerala/2021/11/30/kunjali-marakkar-museum-at-payyoli-in-kozhikode.html