സംവാദം:കാർട്ടൂണിസ്റ്റ് കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമേരിക്ക[തിരുത്തുക]

2001-ലാണോ അമേരിക്കയ്ക്ക് പോയത്?--റോജി പാലാ 18:31, 25 ഒക്ടോബർ 2011 (UTC)

അതെ, അങ്ങനെയാണ് മനോരമ ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റെവിടെയെങ്കിലും contradictory ആയ വിവരങ്ങൾ കണ്ടിരുന്നുവോ? ---Johnchacks 01:45, 26 ഒക്ടോബർ 2011 (UTC)

പരിശോധിക്കുക--റോജി പാലാ 03:18, 26 ഒക്ടോബർ 2011 (UTC)

ശരിയാണ് ദ ഹിന്ദു 1997 എന്നാണല്ലോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ പത്രങ്ങളിൽ കൂടി ഒന്നു തപ്പാം .കൃത്യമായ വിവരം കിട്ടുന്നില്ലെങ്കിൽ വർഷം ഒഴിവാക്കാം ---Johnchacks 03:32, 26 ഒക്ടോബർ 2011 (UTC)
ദ ഹിന്ദു-വിലേത് PTI റിപ്പോർട്ടാണ്. ഇതു തന്നെയാണ് കൂടുതലായും ആവർത്തിച്ചു കാണുന്നത്. അതിനാൽ 2001 ഒഴിവാക്കി. നന്ദി ഇതു ചൂണ്ടിക്കാട്ടിയതിന് ---Johnchacks 02:23, 27 ഒക്ടോബർ 2011 (UTC)

ഹരിയാന തോൽവി[തിരുത്തുക]

ലേഖനത്തിൽ ചേർത്ത കാർട്ടൂണിന്റെ പശ്ചാത്തലമായ ഹരിയാനാ തോൽവി 1987-ലാണ് എന്ന് അവലംബത്തിൽ പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ സംശയമുണ്ട്. ഇത് ഇന്ദിരാഗാന്ധിയുടെ കാലത്തുള്ള കാർട്ടൂണാവാനാണ് സാധ്യത. അങ്ങനെയെങ്കിൽ അവർ കൊല്ലപ്പെടുന്ന 1984-ന് മുൻപുള്ള വർഷമാവാം ഇത് നടന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഉറപ്പില്ലെങ്കിൽ വർഷം തത്ക്കാലം മറയ്ക്കാവുന്നതാണ് ---Johnchacks 02:33, 26 ഒക്ടോബർ 2011 (UTC)