സംവാദം:കാർഗിൽ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാകിസ്താൻ എന്നോ പാകിസ്ഥാൻ എന്നോ ശരി? അതോ രണ്ടും ശരിയാണോ? --ചള്ളിയാൻ 08:22, 28 ജൂലൈ 2007 (UTC)


പാകിസ്ഥാൻ എന്നു മാറ്റിയാൽ പോരേ. അതു ഞാൻ ചെയ്തോളാം. --Shiju Alex 08:29, 28 ജൂലൈ 2007 (UTC)

പാകിസ്താനാണു ശരിയായ രൂപം എന്നു പണ്ടെവിടയോ പന്മന പറഞ്ഞിട്ടുണ്ടായിരുന്നു--പ്രവീൺ:സംവാദം‍ 09:10, 28 ജൂലൈ 2007 (UTC)
യുദ്ധത്തിനെ കുറിച്ചുള്ള ലേഖനമല്ലേ, ഇന്ത്യയുടെ വിജയം അതിന്റെ ഭാഗമാണന്നല്ലേയുള്ളു. ഇന്ത്യയുടെ വിജയം കാട്ടുന്ന ചിത്രം ആദ്യം കൊടുത്ത് വിജയത്തിന്‌ പ്രാധാന്യം നൽകുന്നത് POV ആണെന്നു തോന്നുന്നു, ചിത്രം താഴോട്ടു മാറ്റി--പ്രവീൺ:സംവാദം‍ 07:13, 3 ഓഗസ്റ്റ്‌ 2007 (UTC)

സ്വയം ചേർത്ത വാക്യത്തിൻ തെളിവ്?[തിരുത്തുക]

പ്രത്യക്ഷത്തിൽ തന്നെ വെറും അനുമാനം ആണെന്ന് മനസ്സിലാക്കാവുന്ന - "ഇന്ത്യൻ ഇൻറലിജൻസ് ബ്യൂറോവിൻറെ കഴിവുകേടുകൊണ്ടാനിതെന്നും മൊസ്സാദിൽ നിന്നും രഹസ്യവിവരമുണ്ടായിട്ടും അതവഗണിച്ച് ലോക കപ്പ്ക്രിക്കറ്റിൽ മുഴുകിയിരിക്കുകയായിരുന്നു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം എന്നും ആക്ഷേപമുണ്ട്. {{Fact}}- എന്ന വാക്യം ചേർത്ത് സ്വയം തെളിവു ചോദിച്ചിരികുന്നു. നീക്കം ചെയ്തു. ലേഖനത്തിന്റെ വിന്യാസവും പൊളിച്ചടുക്കിയിരിക്കുന്നു. അപ്രധാനമായ കാര്യത്തിന്‌ തെളിവു ചോദിച്ചിരിക്കുന്നു. ബുദ്ധിപൂര്വ്വമുള്ള വാൻഡലിസമായി അനുഭവപ്പെടുന്നു--പ്രവീൺ:സംവാദം‍ 05:54, 9 ഓഗസ്റ്റ്‌ 2007 (UTC)

) ഈ പരിപാടി കൊള്ളാം. ഒരു വാക്യം എഴുതുക. എന്നീട്ടു എഴുതിയ ആൾ തന്നെ തെളിവും ചോദിക്കുക. പ്രവീൺ പറഞ്ഞതു പ്പോലെ ബുദ്ധിപൂര്വ്വമുള്ള വാൻഡലിസം. :)--Shiju Alex 05:59, 9 ഓഗസ്റ്റ്‌ 2007 (UTC)

പ്രത്യക്ഷത്തിൽ തോന്നാവുന്നത് എന്നല്ലേ ഉള്ളൂ. തെളിവ് ചോദിച്ചിരിക്കുന്നത് മറ്റുള്ളവരോടാവണമെന്നുമില്ലല്ലോ? ആ വാക്യം വസ്തു നിഷ്ഠമാക്കാൻ ഉദ്ദേശിച്ചു കൂടെ ആവാമല്ലോ? എന്തായാലും സഭിപ്രായം പറയുന്നതിനും മുന്ന് ഇത് ഒന്ന് നോക്കുന്നത് നന്നായിരിക്കും --ചള്ളിയാൻ 06:07, 9 ഓഗസ്റ്റ്‌ 2007 (UTC)

ലോകകപ്പ് കണ്ടിരുന്നാണ്‌ വിവരം കിട്ടാതെ പോയതെന്ന കാര്യമാണ്‌ അനുമാനമാണെന്ന് പറഞ്ഞത്. ബാക്കി അനന്തര ഫലങ്ങൾ, ഇന്ത്യയിൽ എന്ന ഭാഗത്ത് എഴുതിയിട്ടുണ്ടല്ലോ! ചള്ളിയൻ കാട്ടിയ ലിങ്കിൽ ലോകകപ്പ് ക്രിക്കറ്റ് കണ്ടിരിന്നാണ്‌ വിവരം കിട്ടാതെ പോയത് എന്നും എഴുതിയിട്ടില്ലല്ലോ. --പ്രവീൺ:സംവാദം‍ 06:20, 9 ഓഗസ്റ്റ്‌ 2007 (UTC)

ലോകകപ്പ് കണ്ടിരിക്കുകയായിരുന്നു എന്നല്ല ഞാൻ പറഞ്ഞത്. അത് നമുക്ക് തപ്പി നോക്കാവുന്നതു മാത്രം. ഇൻറലിജെൻസ് ഫെയിലിയർ ഉണ്ടായതു കൊണ്ടാണ് നുഴഞ്ഞുകയറ്റം ഉണ്ടായതു തന്നെ എന്നത് അവിതർക്കിതമായ കാര്യമാണ് എന്ന് തോന്നുന്നു. അന്നത്തെ പത്രങ്ങളിലെല്ലാം ഇത് കണ്ടിരുന്നു. പിന്നെ അന്ന് ലോകകപ്പ് ഉണ്ടായിരുന്നോ എന്ന് എനിക്ക് പിടിയില്ല. തെളിവ് കിട്ടുമോ എന്ന് ഞാൻ ശ്രമിക്കാം. --ചള്ളിയാൻ 06:38, 9 ഓഗസ്റ്റ്‌ 2007 (UTC)

ക്ഷമിക്കുക, "..അതവഗണിച്ച് ലോക കപ്പ്ക്രിക്കറ്റിൽ മുഴുകിയിരിക്കുകയായിരുന്നു" എന്ന വാക്യഭാഗം എനിക്കത്തരമൊരു അർത്ഥമാണു തന്നത്. ലോകകപ്പ് യുദ്ധത്തിനിടക്കോ, യുദ്ധത്തിനൊടുവിലായോ ആണുണ്ടായിരുന്നത് എന്നാണോർമ്മ. ലോകകപ്പ് ഉണ്ടായിരുന്നോ എന്നുപോലും അറിയാതെയാണ്‌ താങ്കൾ എഴുതിയതെങ്കിൽ താങ്കൾ ഏതെങ്കിലും താൾ നോക്കിയായിരിക്കുമല്ലോ എഴുതിയത് ആ താൾ സ്വയം അവലംബമായി ചേർത്താൽ മതിയായിരുന്നല്ലോ. മറ്റുകാര്യങ്ങൾ താഴെ ചേർത്തിട്ടുമുണ്ട്. --പ്രവീൺ:സംവാദം‍ 08:06, 9 ഓഗസ്റ്റ്‌ 2007 (UTC)

അത് ഞാനാണ് എഴുതിയത് എന്ന് ഞാൻ പറഞ്ഞില്ല പ്രവീൺ. അത് എനിക്കും സംശയം ഉള്ള കാര്യമാണ്. എങ്കിലും തെളിവുകൾക്കായി ശ്രമിക്കാം എന്നാണ് പറഞ്ഞത്. --ചള്ളിയാൻ 10:49, 9 ഓഗസ്റ്റ്‌ 2007 (UTC)

some kinda vandalism[തിരുത്തുക]

തത്വത്തിൽ അംഗീകരിച്ച എന്നു പറഞ്ഞാൽ ഇരുഭാഗങ്ങളും ഔദ്യോഗികമായി അംഗീകരിച്ചു എന്നർത്ഥമുണ്ടോ(rvtd); അതുകൊണ്ടാണ്‌ ഇന്ത്യ അത് ലംഘിക്കാതിരുന്നത്, നിയന്ത്രണരേഖക്കപ്പുറം പാകിസ്താനാണ്‌ ഭരിക്കുന്നത്, laser ലക്ഷ്യം കണ്ട് പിടിക്കുന്നതിനേ ഉപയോഗിക്കുന്നുള്ളു, അതിനാൽ നിയന്ത്രിത എന്നു പറഞ്ഞാൽ ശരിയാകില്ല(rvtd), യുദ്ധം നടന്ന സ്ഥലം കാർഗിൽ ആണ്; പക്ഷെ സ്ഥാനത്തെ കുറിച്ചു എഴുതുമ്പോൾ അവിടെ കാർഗിൽ എന്നാണോ തലക്കെട്ട് കൊടുക്കേണ്ടത്(rvtd), ചില പുനർ‌വിന്യാസങ്ങളും റിവേർട്ട് ചെയ്യേണ്ടതാണെന്നു കരുതുന്നു. തിരുത്തൽ നടത്തുന്നവർ വ്യക്തമായ ചുരുക്കം കൊടുക്കാൻ താത്പര്യപ്പെടുന്നു(എല്ലാ ലേഖനങ്ങളിലും). പിന്നെ പ്രവീൺ തുടക്കമിട്ടു എന്ന കാരണത്താൽ വിക്കിപീഡിയയിലെ ലേഖനം ഈ വിധം നശിപ്പിക്കുന്നതിനോട് താത്പര്യമില്ല. ആരോ fac ചേര്ത്തു തൊട്ടു പിറ്റേന്നു മുതൽ ലേഖനം ഒരു വഴിക്കാക്കാനുള്ള ശ്രമം പോലെ തോന്നുന്നു. fac ചേർക്കണമെന്നോ തെരഞ്ഞെടുക്കണമെന്നോ ഞാൻ പറഞ്ഞിട്ടില്ല. ഇത് തിരഞ്ഞെടുക്കൂ തിരഞ്ഞെടുക്കൂ എന്ന് ഉന്തുന്നുമില്ല. ശകലം രാജ്യസ്നേഹം കൊണ്ടാണ്‌ തർജ്ജമചെയ്തത് എന്നു കരുതിക്കോളൂ.--പ്രവീൺ:സംവാദം‍ 06:28, 10 ഓഗസ്റ്റ്‌ 2007 (UTC)

laser guided missile ലേസർ നിയന്ത്രിത മിസൈൽ ആണ്. ലേസർ ലക്ഷ്യ എന്നത് ലേസർ ടാർജറ്റിങ്ങ് അല്ലേ? ലേസർ നിയന്ത്രിത എന്നൊക്കെയാണ് ഇന്ത്യാ ടുഡേയുടെ (മലയാളം) മാഗസിനുകളിൽ കണ്ടത്. സ്ഥാനം എന്നതിനേക്കാൾ കാർഗിൽ എന്ന് തന്നെയാണ് യോജിക്കുന്നത്. എന്നിട്ട് അതിനു താഴെ മെയിൽ ആർട്ടിക്കിൾ ലിങ്ക് കൊടുക്കാമല്ലോ? (കാർഗിൽ യുദ്ധം എന്ന ലേഖനത്തിൽ കാർഗിൽ എന്ന ഉപശീർഷകം നന്നായി ചേരുകയും ചെയ്യും) കാർഗിലിനെ കുറിച്ച് അല്പം വിവരണം. അത്ര തന്നെ.

എൽ.ഓ.സി.യെ പറ്റി പിടിയില്ല. അത് എന്റേതല്ല. ചെയ്യുന്നതെല്ലാം നല്ലതിന് എന്ന് കരുതൂ പ്രവീണ്. പുനർ വിന്യാസക്കാരൻ എത്ര ശരി എത്ര തെറ്റ് ചെയ്തൂ എന്ന് കൂടെ നോക്കുന്നത് നന്നായിരിക്കും. അങ്ങനെയാണ് ലേഖനം നശിപ്പിക്കാൻ എഴുതിയതാണോ എന്ന് കണ്ടു പിടിക്കുന്നത്. അല്ലാതെ മുൻ ധാരണം വരരുത്. ലേഖനം നന്നാക്കാൻ വേണ്ടി ചെയ്യുന്നതാണ്.

ഈ ലേഖനം താരക യജ്ഞത്തിൽ കിടക്കുന്നതിനാലാവും എല്ലാവരും കൈവക്കുന്നത്. അല്ലാതെ എഴുതിയ ആൾ ആരാണെന്നു നോക്കിയാവില്ല.

തിരഞ്ഞെടുത്ത ലേഖനമായ ആനയിലും (അത് തിരഞ്ഞെടുത്ത ശേഷം) ഈ പുനർവിന്യാസക്കാരൻ കുറേ എഡിറ്റ് ചെയ്തിട്ടുണ്ട്. അതും ഈ മുൻ‍ധാരണ ഉപയോഗിച്ചാണോ കാണുന്നത്?? കഷ്ടം. --ചള്ളിയാൻ 07:40, 10 ഓഗസ്റ്റ്‌ 2007 (UTC)


പ്രിയ ചള്ളിയൻ ഞാൻ താങ്കളോടായിട്ട് ഒരു വാക്കു പോലും എഴുതിയില്ലല്ലോ. യുദ്ധം നടന്ന സ്ഥാനം കാർഗിൽ ആയതുകൊണ്ട് കാർഗിൽ എന്നൊരു ഉപവിഭാഗം ചേർക്കുക എന്നത്- ഇതൊരു യുദ്ധത്തെ കുറിച്ചുള്ള ലേഖനമല്ലേ. യുദ്ധം നടന്ന പ്രദേശം ലക്ഷ്യം കാട്ടിക്കൊടുക്കുന്നതോടെ ലേസറിന്റെ ദൗത്യം തീരുന്നു എന്നാണ്‌ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ("Laser-guided munitions use a laser designator to mark (illuminate) a target. The reflected laser light ("sparkle") from the target is then detected by the seeker head of the weapon, which sends signals to the weapon's control surfaces to guide it toward the designated point. Laser-guided bombs are generally unpowered, using small wings to glide towards their targets. " ഇം.വി. കാണുക.) 3rr ഉം കാണുന്നത് നല്ലതായിരിക്കും.--പ്രവീൺ:സംവാദം‍ 05:36, 11 ഓഗസ്റ്റ്‌ 2007 (UTC)

കാർഗ്ഗിലിൽ മരിചുവീണ സൈനികരെ കുരിച് ഒന്നും പരഞ്ചില്ല, എത്ര പെർ അവിഡെ മരിചിരുന്നു by Sajin

കാർഗിൽ റിവ്യൂ കമ്മറ്റി[തിരുത്തുക]

അതിനെ കുറിച്ചും അതിൻറെ നിർദ്ദേശങ്ങളെക്കുറിച്ചും അത് എത്രത്തോളം നടപ്പാക്കി എന്നും എഴുതുന്നത് നന്നായിരിക്കും. --ചള്ളിയാൻ 13:13, 9 ഓഗസ്റ്റ്‌ 2007 (UTC)

ടൈഗർ ഹില്ലിനെ കുറിച്ചൊന്നും കാണുന്നില്ലല്ലോ? അത് അവർ പിടിച്ചതും നമ്മൾ തിരിച്ചു പിടിച്ചതെല്ലാം ആവേശത്തോടെ വായിച്ചിരുന്നു.. അങ്ങനെ മൂന്ന് നാല് ഹില്ല് കൾ ഇല്ലേ? --ചള്ളിയാൻ 13:19, 9 ഓഗസ്റ്റ്‌ 2007 (UTC)

☑Y ചെയ്തു ഒന്നു നോക്കിക്കേ?--202.164.149.247 12:29, 10 ഓഗസ്റ്റ്‌ 2007 (UTC)

വാക്യഘടന[തിരുത്തുക]

ഇത്തരമൊരു പദ്ധതിയെ കുറിച്ച് ചില പാകിസ്ഥാനി നേതാക്കൾക്ക് വളരെ മുമ്പുതന്നെ അറിവു നൽകിയിരുന്നെങ്കിലും(സിയാ ഉൾ ഹഖ്, ബേനസീർ ഭൂട്ടോ) ഇരു രാജ്യങ്ങളും തമ്മിലുള്ള തുറന്ന യുദ്ധമുണ്ടാകുമെന്ന ഭയത്താൽ പദ്ധതി പ്രയോഗത്തിൽ വരുത്തിയിരുന്നില്ല. ഈ വാക്യത്തിന് വ്യത്യാസം വരുത്തണം. ബേനസീർ ബൂട്ടോ ആ അഭിപ്രായം പറഞ്ഞിട്ടുമില്ല. --202.164.149.247 13:39, 10 ഓഗസ്റ്റ്‌ 2007 (UTC)


പേരിനു പിന്നിൽ[തിരുത്തുക]

പേരിനു പിന്നിൽ എന്ന ഒരു വിഭാഗം എല്ലാ ലേഖനഗ്ങളിലും വേണം എന്ന ഒരു നിയം വിക്കിപീഡിയയുടെ ലേഖന നയങ്ങളിൽ ഉണ്ടെന്നു എനിക്കു തോന്നുന്നില്ല.

ഈ ലേഖനത്തെ വികസിപ്പിച്ച് വികസിപ്പിച്ച് കാടു കയറി തുടങ്ങിയിയട്ടുണ്ട്. കുളിപ്പിച്ച് കുട്ടിയെ ഇല്ലാഅതാക്കും എന്നു പറഞ്ഞതു മാതിരി, നന്നാക്കി നന്നാക്കി ഈ ലേഖനത്തെ ഇല്ലാതാക്കരുത്.--Shiju Alex 19:04, 10 ഓഗസ്റ്റ്‌ 2007 (UTC)

വെറുതെ കാടടച്ച് വെടി വക്കാതെ എവിടെയാണ് കാട് കയറിയതെന്ന് സൂചിപ്പിക്കുക. (മറ്റുള്ളവർക്ക് മനസ്സിലാവില്ല എന്ന് തോന്നുന്ന ഭാഗങ്ങൾ ഉണ്ടെങ്കിൽ നീക്കം ചെയ്യുന്നത് നല്ലതാണ്) എല്ലാ ലേഖനങ്ങളിലും വേണ്ടെങ്കിലും ,കാർഗിൽ യുദ്ധം എന്ന പേരിനു പിന്നിൽ ഒന്നുമില്ല എന്നാണോ താങ്കൾ പറയുന്നത്? ഷിജു എന്ന പേരിനു പിന്നിൽ എന്തെങ്കിലും ഇല്ല എന്ന് പറഞ്ഞാൽ സമ്മതിക്കാം. ഉണ്ട് എന്ന് പറഞ്ഞാലും സമ്മതിക്കാം. --202.164.149.235 03:09, 11 ഓഗസ്റ്റ്‌ 2007 (UTC)
അനോണി, കാർഗിൽ യുദ്ധം എന്ന പേരിനു പിന്നിൽ ഒന്നും ഇല്ല. (കാർഗിലിലെ യുദ്ധം എന്നല്ലാതെ). കാർഗിൽ എന്ന പേരിനു പിന്നിൽ എന്തൊക്കെയോ ഉണ്ട്, പക്ഷേ അത് കാർഗിൽ എന്ന ലേഖനം തുടങ്ങി അവിടെ ചേർക്കണം. Simynazareth 04:28, 11 ഓഗസ്റ്റ്‌ 2007 (UTC)

തമാശയാണോ? എന്നാൽ ലേഖനത്തിനിവിടെ എന്ത് കാര്യം? കാർഗിൽ യുദ്ധം എന്ന് ലേഖനത്തിന് പേർ കൊടുക്കാനുള്ള കാരണം ആണ് പേരിനു പിന്നിൽ. റിങ്ങ് എനി ബെൽ‍സ്? --202.164.149.235 04:36, 11 ഓഗസ്റ്റ്‌ 2007 (UTC)

ഇല്ല. എനിക്ക് ഒരു ബെല്ലും റിങ്ങുന്നില്ല. വാട്ടർലൂ യൂദ്ധത്തിന്റെ പേരിനു പിന്നിൽ എന്താ? നോർമാണ്ടി യുദ്ധത്തിന്റെ പേരിനു പിന്നിൽ എന്താ? പാനിപ്പട്ട് യുദ്ധത്തിന്റെ പേരിനു പിന്നിൽ എന്താ?. ഇതിനൊക്കെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ പേരിനു പിന്നിൽ എന്ന സെക്ഷൻ കൊടുക്കാത്തത് എന്താ എന്ന് ആലോചിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.

അപ്രസക്തമായ കാര്യങ്ങൾ ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ ചേർക്കുന്നത് ലേഖനത്തിന്റെ നിലവാരം കുറയ്ക്കും. ഇതിൽ ഒരു തമാശയും ഇല്ല. Simynazareth 04:46, 11 ഓഗസ്റ്റ്‌ 2007 (UTC)

അപ്രസക്തത എന്നൊന്നും തോന്നുന്നില്ല. എന്നാൽ പിന്നെ ആ കുറുപ്പിൽ പറയുന്നതെന്ത്? ക്കാർഗിൽ യുദ്ധമാണോ, കോൺഫ്ലിക്റ്റാണോ എന്നൊക്കെ ചോദ്യം വന്നാൽ അതിനുത്തരം മറ്റ് സ്ഥലങ്ങളിൽ തേടി പിടിക്കണ്ടിവരില്ലേ? അതല്ലേ ലേഖനത്തിൻറെ നിലവാരം കുറക്കുക. പരമാവാധി വിവരം ഉള്ളതാണ് എൻ‍സൈക്ലോപീഡിയ എന്ന് പണ്ടാരോ ഇവിടെ പരാമർശിക്കുന്നത് വായിച്ചിട്ടുണ്ട്. കാർഗിൽ എന്ന സ്ഥലത്തു മാത്രമല്ല യുദ്ധം നടന്നത് എന്നിട്ടും എങ്ങനെ കാർഗിൽ യുദ്ധം എന്ന് പറയുന്നു? (യുദ്ധം അല്ല നടന്നത് എന്നും പറയ്യുന്നു) ഈ ചോദ്യങ്ങൾക്ക് കൂടി ഉത്തരം നൽകിയിട്ട് വേണ്ടതു പോലെ മാറ്റി എഴുതൂ. --202.164.149.235 04:54, 11 ഓഗസ്റ്റ്‌ 2007 (UTC)

ഇങ്ങനെ ഒരു വിഭാഗം ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ വന്നാൽ അത് ലേഖനത്തിന്റെ നിലവാരം കുറയ്ക്കും. രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിലോ ജെർമ്മൻ / ഫ്രെഞ്ച് വിക്കിപീഡിയകളിലോ എഴുതിയിരിക്കുന്ന ലേഖനങ്ങളിലൂടെ ഓടിച്ചുനോക്കാൻ താല്പര്യം. en:Battle_of_Kursk, en:Battle of Leyte Gulf, എന്നിവയും കാണുക. ഇതൊന്നും ആ പ്രദേശത്ത് ഒതുങ്ങിനിന്ന യുദ്ധങ്ങളല്ല.
ഇങ്ങനെ ഒരു വിഭാഗം വേണമെങ്കിൽ ലേഖനത്തിന്റെ മദ്ധ്യത്തിലോ അവസാനത്തിലോ ചേർത്തുകൊള്ളൂ. എന്നാൽ ശൂന്യമായ വിഭാഗം തുടങ്ങിയിട്ട് പോകരുത് - വിജ്ഞാനപ്രദമായ വിവരങ്ങളും ചേർക്കൂ. Simynazareth 05:04, 11 ഓഗസ്റ്റ്‌ 2007 (UTC)
പേരിനു പിന്നിൽ എന്ന ഭാഗത്തിന്റെ പ്രാധാന്യം കുറിപ്പായി കൊടുക്കാനും മാത്രമേയുള്ളു എന്ന് എന്റേയും അഭിപ്രായം.--പ്രവീൺ:സംവാദം‍ 05:38, 11 ഓഗസ്റ്റ്‌ 2007 (UTC)

ഇപ്പോൾ പേരിനു പിന്നിൽ എന്ന ശീർഷകത്തിനു താഴെയുള്ള കാര്യങ്ങൾ പ്രസക്തം തന്നെയാണ്‌ അതവിടെത്തന്നെ കൊടുക്കണം എന്നാണ്‌ അഭിപ്രായം. പക്ഷേ പേരിനു പിന്നിൽ എന്ന ശീർഷകം യോജിച്ചതല്ല. അതു മാറ്റി അറിയപ്പെടുന്ന പേരുകൾ എന്നോ മറ്റോ ആക്കണം. --Vssun 16:47, 11 ഓഗസ്റ്റ്‌ 2007 (UTC)

എൻറെ എളിയ അഭിപ്രായത്തിൽ പേരിനു പിന്നിൽ എന്ന് ഉദ്ദേശിക്കുന്നത് തലക്കെട്ടിനു പിന്നില്ല് എന്താണ് എന്നാണ്. അത് സാർവ്വത്രികം ആയിരിക്കണം. ചരിത്രം എന്നോ ആധാര സൂചി എന്നോ പോലെ. വളരെയധികം ഗവേഷണം വേണ്ടി വരാവുന്ന ഒരു വിഭാഗമാണ് അത്. പലർക്കും അറിയാത്തതും. നിരുക്തം എന്ന് എഴുതിക്കണ്ടു. പക്ഷേ അത് വേദ ഗ്രന്ഥങ്ങളിലെ പദോല്പത്തിയെ സൂചിപ്പിക്കുന്നു. ചാരായത്തിനും മറ്റും കൊടുക്കാൻ ഒന്നാലോചിക്കേണ്ടി വരുന്നു?? :) ഒരു ലേഖനം വായിക്കുന്ന ആൾക്ക് ആ പേർ എങ്ങനെ വന്നു എന്ന് എളുപ്പത്തിൽ വായിക്കാൻ ആ ഉപശീർഷകം മതിയാവൂം, പ്രത്യേകിച്ച് സമയം ഇല്ലാത്തവർക്ക്. എല്ലാവറ്റും അതേ കാറ്റഗറിയിൽ വരും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു പക്ഷേ സാധാരണ യൂസർമ്മാർക്ക് ഏറ്റവും കൌതുകകരമായി തോന്നാവുന്ന ഒരു കാര്യമായിരിക്കാം പേരിനു പിന്നിൽ. ങാ. ഒരു സർവേ എടുത്ത് നോക്കിയാൽ അറിയാം.. --ചള്ളിയാൻ 04:25, 12 ഓഗസ്റ്റ്‌ 2007 (UTC)

മാത്രവുമല്ല പേരിനു പിന്നിൽ എന്ന കീവേർഡ് സെർച്ച് കൊടുത്താൽ വിക്കിയാണ് ഗൂഗിളിൽ വരുന്നത്. പേരിനു പിന്നിൽ എന്നൊരു ട്രെൻഡ് ഉണ്ടാക്കിയാൽ നല്ലതാണ്. ചാരായം പേരിനു പിന്നിൽ എന്താണെന്ന് അറിയാവുന്നവർ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. --ചള്ളിയാൻ 04:41, 12 ഓഗസ്റ്റ്‌ 2007 (UTC)

പേരിനു പിന്നിൽ എന്നഭാഗം കാർഗിൽ യുദ്ധം എന്ന ലേഖനത്തിൽ അപ്രസക്തമാണെന്നു തോന്നുന്നു എന്ന് മാത്രമാണ്‌ ഉദ്ദേശിച്ചത് കാർഗിലിൽ നടന്ന യുദ്ധം എന്നതിനുപരിയായി അവിടെ മറ്റൊരു കാരണമില്ലതന്നെ. അത് കുറിപ്പായി ഉണ്ടായിരുന്നത് അതേപടി ചേർത്തിരിക്കുന്നത് പേരിനു പിന്നിൽ എന്ന ഭാഗത്ത് യോജിച്ചിരിക്കുന്നതായി തോന്നുന്നില്ല.--പ്രവീൺ:സംവാദം‍ 10:14, 12 ഓഗസ്റ്റ്‌ 2007 (UTC)

ചാരായത്തിന്റെ പേരിനു പിന്നിൽ.. കോവിലന്റെ തട്ടകം എന്ന നോവൽ വായിക്കുക.. താവരം എന്നോ മറ്റോ ഉള്ള പേരിൽ നിന്നണെന്നാണ്‌ അതിൽ കണ്ടീരിക്കുന്നത്.. പുസ്തകം ഇവിടെ കാണാനില്ല.. --Vssun 16:56, 12 ഓഗസ്റ്റ്‌ 2007 (UTC)

മറ്റു കമന്റുകള് ഒന്നുമില്ല റിവേര്ട്ട് ചെയ്തു.--പ്രവീൺ:സംവാദം‍ 04:02, 12 നവംബർ 2007 (UTC)

ക്രിക്കറ്റും കാർഗിലും[തിരുത്തുക]

ഇൻറലിജൻസ് കാർ ക്രിക്കറ്റ് കളിച്ചതും അതിന്മേൽ വാതു വച്ചതും ഒക്കെ ദാ ഈ ബുക്കിലുണ്ട്] --202.164.149.235 08:00, 13 ഓഗസ്റ്റ്‌ 2007 (UTC)

തെളിവിനെപ്പറ്റി[തിരുത്തുക]

മുജാഹിദീനുകൾ = കൂലിപ്പടയാളികൾ എന്നാണോ?--Vssun 18:58, 25 ഓഗസ്റ്റ്‌ 2007 (UTC)

mercenaries ആണ്‌ കൂലിപ്പടയാളികൾ എന്ന് എഴുതിയതെന്ന് തോന്നുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ കണ്ട അതേ അവലംബം ചേർത്തന്നേയുള്ളു--പ്രവീൺ:സംവാദം‍ 06:16, 26 ഓഗസ്റ്റ്‌ 2007 (UTC)

പാക്കിസ്ഥാനോ അതോ പാകിസ്താനോ, ഇനി അതുമല്ല പാകിസ്താനോ[തിരുത്തുക]

ലേഖനത്തിൽ ഓരോയിടത്തും ഓരോന്നാണല്ലോ. ആക്ചലി ഏതാ ശരി?


മാതൃഭൂമിയിൽ പാകിസ്താൻ എന്നും മനോരമ, ദീപിക, കേരള കൗമുദി ,ദേശാഭിമാനി എന്നിവയിൽ പാക്കിസ്ഥാൻ എന്നും കാണുന്നു - രണ്ടും ശരിയാവാം ShajiA 16:40, 5 സെപ്റ്റംബർ 2007 (UTC)

പാകിസ്താനാണ്‌ ശരി. ഉത്തരേന്ത്യയിൽ എന്ന അക്ഷരത്തെയാണ്‌ ta എന്ന് മാറ്റുന്നത്. ഥ, ഠ എന്നിവക്ക് tha എന്നെഴുതും.. ഇർഫാൻ പഠാനെ നമ്മൾ പത്താൻ എന്ന് തെറ്റിദ്ധരിക്കുന്നതിന്റെ കാരണവുമിതാണ്‌. കവിത എന്നതിന്‌ kavita എന്നാണ്‌ ഇവിടുത്തുകാർ എഴുതുന്നത്..--Vssun 18:42, 5 സെപ്റ്റംബർ 2007 (UTC)

വസ്സൂനോട് ഞാനും യോജിക്കുന്നു. ഉത്തരേന്ത്യക്കാർ നമ്മളേപ്പോലെ വളരെയധികം കടും പിടുത്തം ഇല്ലാത്തവരാണ്‌. അവർക്ക് ഇതു മാത്രമല്ല, ലക്ഷ്മി എന്നതിന്‌ നമ്മൾ Lakshmi എന്നാണ്‌ സാധാരണ എഴുതുന്നത്. എന്നാൽ അവർ Laxmi എന്നാണ്‌ എഴുതുന്നത്.--സുഗീഷ് 12:38, 18 ഒക്ടോബർ 2007 (UTC)

അപ്രസക്തമാണോ[തിരുത്തുക]

ലേഖനത്തില് കാര്ഗില് പട്ടണത്തിന്റെ പടം നല്കിയിരിക്കുന്നു. ഇത് ഈ ലേഖനത്തിനനുയോജ്യമാണോ? അത് കാര്ഗില് എന്ന ലേഖനത്തില് ചേര്ക്കുന്നതല്ലേ ഉചിതം? ലേഖനവുമായി വളരെ ബന്ധമുള്ള ചിത്രങ്ങള് മാത്രം നല്കിയാല് മതിയെന്നെന്റെ അഭിപ്രായം. ആ തലക്കെട്ട് യുദ്ധം നടന്ന പ്രദേശം എന്നു തന്നെ കൊടുക്കുന്നതായിരിക്കും നല്ലത് എന്നും തോന്നുന്നു. യുദ്ധം കൊണ്ട് ഇന്ത്യയില് സംഭവിച്ച ഏറ്റവും വലിയ ഇമ്പാക്റ്റ് ആയിരുന്നു ബി.ജെ.പി യുടെ തിരിച്ചുവരവ്, അത് സൂചിപ്പിച്ചുള്ള വാജ്പേയിയുടെ ചിത്രം നീക്കം ചെയ്തതും മനസ്സിലായില്ല.--പ്രവീൺ:സംവാദം‍ 04:02, 12 നവംബർ 2007 (UTC)

ആ പടം ബി.ജെ.പി. തിരിച്ചു വന്നപ്പോൾ എടുത്ത പടം ആണെന്ന് പറയാനാകുമോ? പത്രക്കാർ ഇങ്ങനെ പല പടങ്ങളും പല സമയത്തും എടുത്തു വക്കും അത് മറ്റു പലസമയത്തു സന്ദർഭോചിതമായി ഉപയോഗിക്കാറുണ്ട്. തിരിച്ചു വരവ് ആ പടം കാണിച്ചാലേ സൂചിപ്പിക്കാനാവൂ എന്നുണ്ടോ? അത് പത്രക്കാരുടെ രീതിയല്ലേ.? എൻ‍സൈക്ലോപീഡിയയിൽ അത് വേണമെന്ന് നിർബന്ധമുണ്ടോ? പടം മാറ്റിയത് ഇഷ്ടമായില്ലെങ്കിൽ അങ്ങു മറ്റിയേക്കണം.
കാർഗിലിൻറെ പട്ടണത്തിൻറെ പടം..അതിന് ലേഖനവുമായി അടുത്ത ബന്ധമില്ല എങ്കിൽ അതും കളയാം. --ചള്ളിയാൻ ♫ ♫ 06:43, 12 നവംബർ 2007 (UTC)

ഞാന് സ്വയം തീരുമാനമെടുക്കുക എന്നതാണോ വിക്കിപീഡിയയുടെ രീതി? ബാക്കിയുള്ളവരുടേയും കൂടി അഭിപ്രായം അറിയാം.. ചിത്രങ്ങള്ക്ക് ഫ്ലിക്കറില് ഒരു അനുമതിയും ഇവിടെ മറ്റൊരനുമതിയും ആണെന്നു കൂടി ഓര്ക്കുക--പ്രവീൺ:സംവാദം‍ 08:14, 12 നവംബർ 2007 (UTC)

ഫ്ലിക്കറിലെ അനുമതി പത്രങ്ങൾ മാറ്റാനായി ഞാൻ അവർക്ക് മെയിൽ അയച്ചിട്ടുണ്ട്. ക്രിയേറ്റീവ് കോമ്മണിനെക്കുറിച്ചും വിക്കിയെ പറ്റിയും അറിയാൻ പാടില്ലാത്തതിനാല് വന്ന പ്രശ്നങ്ങൾ ആണ്. എങ്കിലും ഇവിടത്തെയും ഫ്ലിക്കറിലേയും പടങ്ങൾ ഇടക്കിടക്ക് (ലൈസൻസ്) താരതമ്യം ചെയ്യുന്ന ഒരു ബോട്ട് ഉണ്ടെങ്കിൽ നല്ലതായിരുന്നു. ഇംഗ്ലീഷ് വിക്കിയിൽ അത് കണ്ടിട്ടുട്ണ്. --ചള്ളിയാൻ ♫ ♫ 12:38, 12 നവംബർ 2007 (UTC)
കാർഗ്ഗിൽ പട്ടണത്തിന്റെ ചിത്രം കൊടുക്കുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മാത്രവുമല്ല യുദ്ധം നടന്ന സ്ഥലത്തെ പടമുണ്ടായിട്ട് ഈ താളിൽ കൊടുക്കാതിരിക്കുന്നത് ശരിയാണോ? ലൈസൻസിന്റെ കാര്യം ചള്ളിയാൻ ശ്രദ്ധിക്കുമെന്ന് പറഞ്ഞിട്ടുള്ളതിനാൽ കുഴപ്പമില്ലെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 14:37, 12 നവംബർ 2007 (UTC)

ഫ്ലിക്കറിൽ ഹിമാലയൻ ട്രെയിൽസ് (രാജേഷ്) പറഞ്ഞപോലെ അനുമതി മാറ്റിയിട്ടുണ്ട്. ഇത്രേയൊക്കെ എനിക്ക് ചെയ്യാനാകൂ. :) --ചള്ളിയാൻ ♫ ♫ 14:42, 14 നവംബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കാർഗിൽ_യുദ്ധം&oldid=667241" എന്ന താളിൽനിന്ന് ശേഖരിച്ചത്