സംവാദം:കാസനോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസനോവയെ തൊടുന്നത് പേടിയോടെയാണ്‌. കക്ഷിയെ എങ്ങനെ വിവരിക്കണം എന്ന് ഒരു നിശ്ചയവുമില്ല. ആദ്യത്തെ വാക്യം ആരെങ്കിലും ഒന്നു നോക്കുക. രതിസാഹസികനെന്ന് ഞാൻ എഴുതിയത് സ്ത്രീജിതനെന്നോ, സ്ത്രീലമ്പടനെന്നോ ഒക്കെ എഴുതാൻ മടിച്ചിട്ടാണ്‌. ഇംഗ്ലീഷ് വിക്കിയിൽ "adventurer and author" എന്നാണ്‌. അത് കാസനോവയെ, മാർക്കോപോളോയ്ക്കും, Huen Tsang-നും ഒക്കെ ഒപ്പമാക്കുന്നതുപോലെയാകും.Georgekutty 15:02, 18 മാർച്ച് 2010 (UTC)


ഇറ്റാലിയൻ എഴുത്തുകാർ എന്ന വർഗ്ഗം ഇറ്റാലിയൻ ഭാഷയിൽ എഴുതിയവർ എന്ന അർത്ഥത്തിലാണെങ്കിൽ കാസനോവയ്ക്കു ചേരില്ല. ചങ്ങാതി എഴുതിയത് ഫ്രഞ്ചിലായിരുന്നു. ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിനു കൊടുത്തിരിക്കുന്ന വർഗ്ഗങ്ങളിലൊന്ന് Italian writers in French ആണ്‌. ശരിക്കും പറഞ്ഞാൽ കാസനോവയ്ക്ക് ചേരുന്ന വർഗ്ഗം "കാസനോവ" തന്നെയാണ്‌. Casanova എന്നതിന്‌ മഷിത്തണ്ടിൽ കൊടുത്തിരിക്കുന്ന ഒരർത്ഥം "വിടപ്രമാണി" എന്നാണ്‌! ആ വർഗ്ഗം നമുക്ക് സ്വീകരിക്കാൻ പറ്റില്ലെന്നറിയാം.Georgekutty 10:36, 19 മാർച്ച് 2010 (UTC)

വെനീസുകാരനാണെന്ന അർത്ഥത്തിലാണ് ഇറ്റാലിയൻ എഴുത്തുകാർ എന്ന വർഗ്ഗം ചേർത്തത്. :0 --Vssun 14:42, 19 മാർച്ച് 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കാസനോവ&oldid=951859" എന്ന താളിൽനിന്ന് ശേഖരിച്ചത്